വേഗതയുടെ രാജാക്കൻമാർ; മെയ്‌ഡ് ഇൻ ഇന്ത്യ സ്പോർട്‌സ് കാറുകൾ
മെയ്‌ഡ് ഇൻ ഇന്ത്യ എന്ന ആശയം രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും വ്യാപിക്കുകയാണ്. പ്രത്യേകിച്ച് വാഹന വ്യവസായ രംഗത്ത്. അങ്ങനെയെങ്കിൽ ആഡംബര സ്പോർട്‌സ് കാറുകൾക്കായി ജർമൻ ബ്രാൻഡുകളോട് മുട്ടിനിൽക്കാൻ പറ്റുമോയെന്ന ചോദ്യം പലരുടേയും മനസിൽ ഉയർന്നേക്കാം.

ഇന്ത്യൻ കാർ നിർമാതാക്കൾ മാത്രം നിർമിക്കുന്ന അല്ലെങ്കിൽ അവരുമായി നേരിട്ട് ബന്ധമുള്ള ഏറ്റവും വേഗതയേറിയ സൂപ്പർകാറുകളും ക്ലാസിക് കാറുകളും നമുക്കുമുണ്ടെന്ന വസ്‌തുത വളരെ ചുരുക്കം ചിലർക്കു മാത്രമേ അറിയാൻ ഇടയുണ്ടാവൂ.

ഇന്ത്യൻ നിർമിത സൂപ്പർകാറുകളും സൂപ്പർകാർ ബ്രാൻഡുകളെയും അവരു വികസിപ്പിച്ചെടുത്ത രാജ്യത്തെ ഏറ്റവും വേഗതയേറിയ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?
MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഡിസി അവന്തി
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വേഗതയേറിയ കാറാണ് ഡിസി അവന്തി. സ്പോർട്‌സ് കാർ എന്നു കേൾക്കുമ്പോൾ ലംബോർഗിനിയോ, ഫെറാറിയോ, മക്ലാരനോ ഒക്കെയാവും നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. എന്നാൽ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ സ്പോർട്‌സ് കാറായ രൂപമെടുത്തവനാണ് ഡിസി അവന്തി.

2012-ൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകാറാണിത്. ദിലീപ് ചാബ്രിയയുടെ നേതൃത്വത്തിലുള്ള ഡിസി ഡിസൈനാണ് ഡിസി അവന്തി നിർമിച്ചിരിക്കുന്നതും. കുറഞ്ഞ ഡിമാൻഡ് കാരണം പിന്നീട് നിർത്തലാക്കിയെങ്കിലും അവന്തി ഇന്നും വാഹന പ്രേമികൾക്കിടയിലെ ജനപ്രിയനാണ്.

പോക്കറ്റ് അധികം കാലിയാക്കാതെ ഒരു സൂപ്പർകാർ വാങ്ങാം എന്ന നിലയിലാണ് ഇത് വിപണനം ചെയ്യപ്പെട്ടതെങ്കിലും യഥാർഥത്തിൽ ഇതിനെ 2-സീറ്റർ കൂപ്പെ എന്ന് വിളിക്കുന്നതാണ് ഉചിതം. 34.17 ലക്ഷം രൂപയ്ക്കാണ് ടു സീറ്റർ കൂപ്പെ പുറത്തിറക്കിയിരിക്കുന്നത്.

ഒപ്പം 250 bhp കരുത്തേകുന്ന ടർബോചാർജ്ഡ് 2 ലിറ്റർ എഞ്ചിനുമുണ്ട് ഡിസി അവന്തിക്ക്. ഇത് ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാക്കി മാറ്റി. പ്രത്യേകിച്ച് ബജറ്റിൽ ഒരു സൂപ്പർകാർ തിരയുന്നവർക്ക്.
MOST READ: വിമാനം പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

പിനിൻഫറിന ബാറ്റിസ്റ്റ
മഹീന്ദ്രയുടെ കീഴിൽ വരുന്ന ഓട്ടോമൊബിലി പിനിൻഫറിന നിർമിച്ച പ്രീമിയം ഹൈബ്രിഡ് ഇലക്ട്രിക് സൂപ്പർകാറാണ് പിനിൻഫറിന ബാറ്റിസ്റ്റ. 2019 ൽ ജനീവ മോട്ടോർ ഷോയിൽ ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. 120 kWh ബാറ്ററി വഹിക്കുന്ന ഒരു ഇലക്‌ട്രിക് സ്പോർട്‌സ് കാറാണിത്.

വെറും 2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വിസ്‌മയിപ്പിക്കുന്ന പെർഫോമൻസാണ് പിനിൻഫറിന ബാറ്റിസ്റ്റയ്ക്കുള്ളത്. ടെസ്‌ല റോഡ്‌സ്റ്ററിന്റെ നിലവിലെ റെക്കോർഡിൽ നിന്ന് 0.1 സെക്കൻഡ് വേഗത മാത്രമാണ് ഇതിനു കുറവുള്ളത്. ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നായി മാറുന്നു.

വസിരാനി ഏകോങ്ക് ഇലക്ട്രിക് ഹൈപ്പർകാർ
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാർ പ്രൊഡക്ഷൻ കാറാണ് ഏകോങ്ക്. മുംബൈ ആസ്ഥാനമായുള്ള കാർ സ്റ്റാർട്ടപ്പായ വസിരാനി ഓട്ടോയാണ് ഇതിന്റെ ഉടമസ്ഥർ. പൂർണമായും ഇന്ത്യയിൽ അധിഷ്ഠിതമായ ഒരു കാറാണ് എകോങ്ക്! 2.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന സിംഗിൾ സീറ്റർ ഇവി ഹൈപ്പർകാറാണിത്. 309 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് ഇതിനുള്ളത്.

കൂടാതെ ഈ ഇന്ത്യൻ സൂപ്പർകാർ കമ്പനി ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കാർ എന്ന നിലയിലാണ് ഏകോങ്കിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ കാർബൺ ഫൈബർ ബോഡി കാരണം 738 കിലോ ഭാരം മാത്രമാണ് സ്പോർട്‌സ് കാറിനുള്ളത്. ഇതിന് വളരെ കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റും ഉണ്ട്.

മഹീന്ദ്ര M9 ഇലക്‌ട്രോ ജെൻ3 ഫോർമുല
മഹീന്ദ്ര M9 ഇലക്‌ട്രോ ജെൻ3 ഫോർമുല ഇലക്‌ട്രിക് കാർ ജൂൺ 26-ന് യുകെയിൽ നടക്കുന്ന ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ അഭിപ്രായത്തിൽ Gen 3 ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ റേസ് കാറായിരിക്കുമെന്നതാണ്.

ഓട്ടത്തിനിടയിൽ അത് ഉപയോഗിക്കുന്ന പവറിന്റെ 40 ശതമാനം അതിന്റെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് എന്നതും മഹീന്ദ്ര M9 ഇലക്‌ട്രോ ജെൻ3 ഫോർമുല കാറിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്.


Click it and Unblock the Notifications








