ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
ഇന്ത്യയിലെ യൂസ്‌ഡ് കാർ വിപണിയുടെ വളർച്ച അതിവേഗം കുതിച്ചുയരുകയാണ്. സാധാരണക്കാരിൽ പലരും വാഹനം എന്ന സ്വപ്‍നം സാക്ഷാത്ക്കരിക്കുന്നത് പലപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങി ആയിരിക്കും.

ഉപയോഗിച്ച കാർ തിരഞ്ഞെടുക്കുന്നത് കുറച്ചുകൂടി പ്രായോഗികവും സാമ്പത്തികമായും മികച്ചതാണെന്നാണ് പലരുടേയും അഭിപ്രായവും. കുറഞ്ഞ ബജറ്റിൽ ഒരു നല്ല കാർ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ പല കാര്യങ്ങളും സൂക്ഷമമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു യൂസ്‌ഡ് കാർ വാങ്ങിയ ശേഷം ചെയ്യേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളുണ്ട്. അതിപ്പോൾ നിങ്ങൾ ഏതു നാട്ടിലാണെങ്കിലും ഇക്കാര്യങ്ങൾ പിന്തുടരേണ്ടത് വളരെ അത്യാവിശ്യമുള്ള കാര്യമാണ്.
MOST READ: ഇതെന്ത് പുകില്? ടാറ്റ കാറുകൾക്ക് വീണ്ടും വില കൂടുന്നു, ഇന്നു മുതൽ പ്രാബല്യത്തിൽ

കൃത്യമായ സർവീസ്
വാഹനം വാങ്ങുന്നതിന് മുമ്പ് ഒരു ദ്രുത പരിശോധന നടത്തിയിരിക്കാമെങ്കിലും കാർ വീട്ടിലെത്തിക്കഴിഞ്ഞാൽ അത് വിശ്വസ്തനായ ഒരു മെക്കാനിക്കിന്റെ അടുത്ത് കൊണ്ടുപോയി അത് നന്നായി പരിശോധിച്ച് ശരിയായ രീതിയിൽ സർവീസ് ചെയ്യേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. പ്രാഥമികമായും ഓയിൽ ചേഞ്ച്, ഫിൽട്ടർ മാറ്റുക തുടങ്ങിയ കാര്യങ്ങളെങ്കിലും ചെയ്‌തിരിക്കണം.

ചെറിയ പ്രശ്‌നങ്ങൾ എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ ശരിയാക്കുന്നതാണ് എപ്പോഴും നല്ലത്. അതുവഴി നേരത്തെ ശ്രദ്ധിക്കപ്പെടാതെ പോയ എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിന് ഉണ്ടെന്നു കണ്ടെത്തിയാൽ വിൽപ്പനക്കാരിൽ നിന്നും ഉടനടി പരിഹരം കണ്ടെത്താനുമാവും.
MOST READ: മഴക്കാലത്തേയ്ക്കായി കാറിനെ ഒരുക്കാം, മൺസൂൺ സർവീസ് ക്യാമ്പുമായി റെനോ ഇന്ത്യ

വൃത്തിയാക്കൽ
പുറത്തുനിന്നും നോക്കുമ്പോൾ മിന്നിതിളങ്ങി നിന്നാലും മിക്ക കാറിന്റെയും ഉൾവശമായിരിക്കും ഏറ്റവും വൃത്തിഹീനമായിരിക്കുക. അതിനാൽ ഇന്റീരയർ ക്ലീനാക്കേണ്ടതും ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്.

ഈ കാര്യങ്ങൾ സ്വയം ചെയ്യാൻ സഹായിക്കുന്ന നിരവധി ടൂളുകളും ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും ആദ്യമായി ഒരു പ്രൊഫഷണലിനെക്കൊണ്ട് ഇത് ചെയ്യിക്കുന്നതാണ് നല്ലത്. നമ്മുടെ ചുറ്റിനും ഇത്തരം ധാരാളം കാർ വാഷിംഗ് പോലുള്ള കടകളെല്ലാം ലഭ്യമാണ്.

ഓണർഷിപ്പ് ട്രാൻസ്ഫർ
മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് അല്ലെങ്കിൽ മാരുതി സുസുക്കി ട്രൂ വാല്യൂ പോലുള്ള ഒരു സംഘടിത വിൽപ്പനക്കാരിൽ നിന്നാണ് നിങ്ങൾ ഒരു യൂസ്‌ഡ് കാർ വാങ്ങുന്നതെങ്കിൽഓണർഷിപ്പ് ട്രാൻസ്ഫർ അതായത് ഉടമസ്ഥാവകാശ കൈമാറ്റം ഒന്നും ഒരു തലവേദനയല്ല. എന്നാൽ പുറത്തുനിന്നുമാണ് വാഹനം സ്വന്തമാക്കുന്നതെങ്കിൽ പ്രത്യേകിച്ച സ്വകാര്യ വിൽപ്പനകാരിൽ നിന്നുമാണെങ്കിൽ ഉടമസ്ഥാവകാശ കൈമാറ്റത്തെ സംബന്ധിച്ച കാര്യങ്ങളെല്ലാം പ്രത്യേകം എടുത്ത് ശ്രദ്ധിക്കേണം.

കൂടാതെ സുഹൃത്തുക്കളിൽ നിന്നോ ഒരു പരിചയക്കാരിൽ നിന്നോ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ മിക്ക കേസുകളിലും ഉടമസ്ഥാവകാശ കൈമാറ്റം നടക്കാറില്ലെന്നതാണ് മറ്റൊരു വസ്‌തുത. ഇത് ഭാവിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴോ വിൽക്കാൻ പദ്ധതിയിടുമ്പോഴോ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

അതിനാൽ കാർ വാങ്ങിയാലുടൻ ആർസി ബുക്കും ഉടമസ്ഥാവകാശവും നിങ്ങളുടെ പേരിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കുക. പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഇക്കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ ഓൺലൈനായി ചെയ്യാനാവും. വാഹനത്തിന് മുൻ ഉടമയുണ്ടെങ്കിൽ നിലവിലെ ഉടമയ്ക്ക് കാർ വിൽക്കുന്നതിന് നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറേണ്ടതുണ്ട്.

ഇൻഷുറൻസ്
ആർസി ബുക്ക് പോലെ നിങ്ങൾക്ക് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യാനും കഴിയും. എന്നിരുന്നാലും മുൻ ഉടമ വാഹന ഇൻഷുറൻസ് പുതുക്കിയിട്ടില്ലെങ്കിലോ അധിക ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലോ നിങ്ങൾക്ക് പുതിയ സെക്കൻഡ് ഹാൻഡ് കാർ ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കും.

പുതിയ കാറുമായി താരതമ്യം ചെയ്യുമ്പോൾ പഴയ വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം വളരെ കുറവായതിനാൽ അത് നിങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും എന്നതാണ് ഇവിടെ ലഭിക്കുന്ന ഒരു അധിക ബോണസ്.

പീരിയോഡിക്കൽ മെയിന്റനെൻസ്
പുതിയ കാറോ സെക്കൻഡ് ഹാൻഡ് കാറോ ആയാലും കൃത്യമായി സർവീസ് ചെയ്യേണ്ടതും മെയിന്റനെൻസ് ചെയ്യേണ്ടതും വളരെ പരമപ്രധാനമായ കാര്യമാണ്. എന്തെങ്കിലും പ്രശ്‌നങ്ങളോ തകരാറുകളോ കണ്ടെത്തിയാൽ അവ ഉടൻ നന്നാക്കുകയോ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടത് വളരെ അത്യാവിശ്യമാണ്.

യൂസ്ഡ് കാറുകൾക്ക് പുതിയ കാറുകളെ പോലെ വേഗത്തിൽ മൂല്യത്തകർച്ച ഉണ്ടാകില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതിനാൽ കാർ നല്ല നിലയിൽ സൂക്ഷിക്കുകയാണെങ്കിൽ വിൽക്കാനായി പദ്ധതിയിടുമ്പോൾ നല്ല റീസെയിൽ മൂല്യം നേടാനാകും. ചില സമയങ്ങളിൽ മുടക്കിയതിന്റെ ഏതാണ്ട് അത്രയും തന്നെ ലഭിക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








