മഴക്കാലത്തേയ്ക്കായി കാറിനെ ഒരുക്കാം, മൺസൂൺ സർവീസ് ക്യാമ്പുമായി റെനോ ഇന്ത്യ
ജൂലൈ 8 മുതൽ 14 വരെ ഉപഭോക്താക്കൾക്കായി ഒരാഴ്ച്ചത്തെ മൺസൂൺ സർവീസ് ക്യാമ്പ് നടത്താൻ ഒരുങ്ങി റെനോ ഇന്ത്യ. കാറുമായി ബന്ധപ്പെട്ട എന്തെങ്കിലും തകരാറുകൾ കണ്ടെത്താനും പരിഹരിക്കാനുമായാണ് സൗജന്യ വാഹന പരിശോധന സർവീസ് ക്യാമ്പ് ഫ്രഞ്ച് വാഹന നിർമാതാക്കൾ രാജ്യത്ത് അവതരിപ്പിക്കുന്നത്.

രാജ്യത്തെ എല്ലാ റെനോ ഡീലർഷിപ്പുകളിലും ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാവുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സൗജന്യ കാർ വാഷ് പോലുള്ള അധിക സേവനങ്ങളും റോഡ് സൈഡ് അസിസ്‌റ്റന്റിന് 10 ശതമാനം കിഴിവ്, വിപുലീകൃത വാറണ്ടി, ചില ആക്‌സസറികൾക്ക് 50 ശതമാനം വരെ കിഴിവ് എന്നിവയും ക്യാമ്പിലൂടെ റെനോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതുകൂടാതെ ലേബർ ചാർജിൽ 15 ശതമാനം കിഴിവ്, ചില പാർട്‌സുകളിൽ 10 ശതമാനം കിഴിവ്, എഞ്ചിൻ ഓയിലിന് അഞ്ച് ശതമാനം കിഴിവ്, പ്രത്യേക ടയർ ബ്രാൻഡുകൾക്ക് പ്രത്യേക ഡീലുകൾ എന്നിവയും റെനോ ഇന്ത്യ ൺസൂൺ സർവീസ് ക്യാമ്പിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നു.

‘My Renault' ആപ്പിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് ചില പാർട്‌സുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും അഞ്ച് ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. മഴക്കാലത്ത് റെനോ കാറുകളുടെ പ്രശ്‌നരഹിതമായ അനുഭവവും മികച്ച പെർഫോമൻസും നൽകുകയെന്ന ലക്ഷ്യത്തോടെ ഡീലർഷിപ്പുകളിൽ ശുചിത്വവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റെനോ മോസൂൺ ക്യാമ്പ് സംഘടിപ്പിക്കുമെന്നാണ് ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

ഏഴു ദിവസത്തെ മൺസൂൺ സർവീസ് ക്യാമ്പ് റെനോ ഉടമകൾക്ക് സൗജന്യ കാർ ചെക്ക്-അപ്പ് വാഗ്ദാനം ചെയ്യുന്നതാണ് റെനോ ഇന്ത്യ അനുശാസിക്കുന്ന മാർഗ നിർദ്ദേശങ്ങൾ. ഇപ്രകാരം കാറിന്റെ എല്ലാ പ്രധാന പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കാൻ, പരിശീലനം ലഭിച്ചതും മികച്ച യോഗ്യതയുള്ളതുമായ സർവീസ് സാങ്കേതിക വിദഗ്ധരാണ് മൺസൂൺ ക്യാമ്പിന്റെ ഭാഗമായി എത്തുന്നത്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത ബ്രാൻഡ് ഉടമസ്ഥത അനുഭവം നൽകുന്നതിന് റെനോ അതിന്റെ ഫസ്റ്റ്-ഓഫ്-ഇറ്റ്സ്-കൈൻഡ് ആഫ്റ്റർ സെയിൽസ്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ റെനോ SecURE, റെനോ ASSURE, റെനോ ASSIST, റെനോ Easy CARE, വർക്ഷോപ്പ് ഓൺ വീൽസ് (WoW), മൈ റെനോ ആപ്പ്, സ്റ്റാൻഡേർഡ് കസ്റ്റമർ സർവീസ് ക്യാമ്പുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

ഇന്ത്യൻ വിപണിയിലെത്തി പത്ത് വർഷം പിന്നിടുമ്പോൾ അത്യാധുനിക നിർമാണ സൗകര്യം, ലോകോത്തര സാങ്കേതിക കേന്ദ്രം, ലോജിസ്റ്റിക്‌സ്, ഡിസൈൻ സെന്റർ എന്നിവ ഉൾപ്പെടുന്ന കാര്യമായ പുരോഗതിയാണ് റെനോ രാജ്യത്ത് കൈവരിച്ചിരിക്കുന്നത്.
MOST READ: ജിയോ ഗരാജിലെ പുത്തൻ മെമ്പർ! മൂന്നാം Bentley Bentayga എസ്‌യുവി സ്വന്തമാക്കി അംബാനി കുടുംബം

ബ്രാൻഡിന്റെ അതുല്യമായ ഉൽപ്പന്ന തന്ത്രത്തിന്റെയും മുൻനിര ഉപഭോക്തൃ സംതൃപ്തി സംരംഭങ്ങളുടെയും പിൻബലമുള്ള ഈ ശക്തമായ അടിത്തറ ഇന്ത്യയിൽ 8 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്താനും റെനോയ്ക്ക് സാധിച്ചു.

മഴ തുടങ്ങും മുമ്പേ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തിയെടുക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യങ്ങളിൽ ഒന്നാണ്. ഇപ്പോൾ കേരളത്തിൽ മഴ ശക്തി പ്രാപിക്കുമ്പോൾ തകരാറുകളെല്ലാം കണ്ടെത്തി അവ പരിഹരിച്ച് കാറിനെ നിരത്തിലിറക്കുന്നതാണ് നല്ലത്. ആയതിനാൽ ഇത്തരത്തിൽ കമ്പനികൾ നേരിട്ട് വാഗ്ദാനം ചെയ്യുന്ന മൺസൂൺ ക്യാമ്പുകളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തീർച്ചയായും മികച്ച തീരുമാനമായിരിക്കും.
MOST READ: അടിച്ചു മോനേ! പുത്തൻ പരിഷ്ക്കാരങ്ങളുമായി ഇൻഷുറൻസ് റെഗുലേറ്ററി ഡിപ്പാർട്ട്മെൻ്റ്

വണ്ടിയുടെ A-Z കാര്യങ്ങൾ ഇത്തരത്തിലുള്ള ക്യാമ്പുകളിലൂടെ കണ്ടെത്തുകയും ചെയ്‌താൽ പോക്കറ്റ് കാലിയാക്കാതെ തന്നെ ചുരുങ്ങിയ ചെവിൽ വാഹനങ്ങൾ നന്നാക്കിയെടുക്കാനാവും എന്നതും വളരെ സ്വീകാര്യമായ നടപടിയാണ്. ഒട്ടേറെ പരിശോധനകൾക്കായി നമ്മുടെ സമയം കളയേണ്ടതില്ല. വിദഗ്ധരുടെ സേവനം അതിനെക്കാൾ ഗുണം ചെയ്യും എന്നീ കാരണങ്ങളും ഇവയുടെ ഗുണങ്ങളാണ്.


Click it and Unblock the Notifications








