ഇല്ലേ എന്നല്ല, എപ്പോൾ എന്നുവേണം ചോദിക്കാൻ! Brezza സിഎൻജി പതിപ്പിന്റെ അവതരണത്തെ കുറിച്ച് മാരുതി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ബ്രെസയുടെ പുതിയ അവതാരത്തെ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യൻ വാഹന വിപണി സ്വീകരിച്ചിരിക്കുന്നത്. മുൻഗാമിയേക്കാൾ കൂടുതൽ മികവോടെയും തികവോടെയുമാണ് പുത്തൻ കോംപാക്‌ട് എസ്‌യുവി എത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ 50,000 യൂണിറ്റുകളുടെ ബുക്കിംഗ് സ്വന്തമാക്കി കുതിക്കുകയാണ് ബ്രെസയെങ്കിലും ഇപ്പോൾ ആളുകൾ മാരുതി സുസുക്കിയോട് ചോദിക്കുന്നത് ഒരു കാര്യമേയുള്ളൂ. ബ്രെസയുടെ സിഎൻജി വേരിയന്റിനെ അവതരിപ്പിക്കുന്നില്ലേ എന്നത്. എന്നാൽ അതിനുത്തരമായി കമ്പനി പറയുന്നതാവട്ടെ ഇല്ലേ എന്നല്ല, എപ്പോൾ എത്തുമെന്ന് എന്നുവേണം ചോദിക്കാനെന്നാണ്.

സിഎൻജി വേരിയന്റുമായി എത്തുന്ന ആദ്യത്തെ കോംപാക്‌ട് എസ്‌യുവിയായിരിക്കും ബ്രെസയെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ അവതരണവേളയിൽ മോഡലിലേക്ക് പെട്രോൾ ഇതര എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയാറായില്ലെന്നു വേണം പറയാൻ.

പുതിയ എക്സ്റ്റീരിയർ ഡിസൈനിലും ക്യാബിൻ ഫീച്ചറുകളിലും സമ്പന്നമായിട്ടാണ് വരവെങ്കിലും പെട്രോളിന് പുറമെ ഒരു ഇതര എഞ്ചിൻ ഓപ്ഷൻ ഇല്ലാതിരുന്നത് പലരെയും ഒന്നു നിരാശപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്ന മറ്റൊരു ഘടകം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിന്റെ സാധ്യമായ ആമുഖമാണ്.

ബ്രെസയുടെ ഒരു സിഎൻജി പതിപ്പിനെ പരിഗണിക്കുന്നുണ്ടോയെന്ന് മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എസ്‌യുവിയിൽ ഇതര ഇന്ധന ഓപ്ഷൻ എങ്ങനെ നൽകാമെന്ന് കമ്പനിക്ക് ഉറപ്പുണ്ട്. ബ്രാൻഡ് ഇതിനകം വാഗ്ദാനം ചെയ്യുന്ന സിഎൻജി ഉള്ള മോഡലുകൾക്ക് ശക്തമായ പ്രതികരണം കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും.
MOST READ: ജിയോ ഗരാജിലെ പുത്തൻ മെമ്പർ! മൂന്നാം Bentley Bentayga എസ്‌യുവി സ്വന്തമാക്കി അംബാനി കുടുംബം

സിഎൻജി സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകുന്നതെങ്ങനെയെന്ന് എടുത്തുകാണിച്ചവരാണ് മാരുതി സുസുക്കി. നിലവിൽ 15 മോഡലുകളുള്ള മാരുതി കാറുകളിൽ 9 എണ്ണത്തിലും സിഎൻജി വേരിയന്റ് അണിനിരത്തിയിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള മോഡൽ നിരയിലെക്കും സിഎൻജിയെ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മാരുതിയുടെ എസ്-സിഎൻജി വാഹനങ്ങളുടെ ശക്തമായ ഡിമാൻഡ് പൂർത്തീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനിയിപ്പോൾ.നിലവിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളുടെ 305,000 ബുക്കിംഗുകൾ തീർപ്പാക്കാത്തതായും ശ്രീവാസ്തവ പറയുന്നുണ്ട്.
MOST READ: ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

ഈ വർഷം ആദ്യം പുറത്തിറക്കിയ ഏറ്റവും പുതിയ എർട്ടിഗ, സിഎൻജി വേരിയന്റുകളിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് കാലയളവ് നേരിടുന്ന വാഹനങ്ങളിൽ ഒന്നാണ്. നിലവിൽ കമ്പനിയുടെ പ്രഥമ മുൻഗണന സിഎൻജി മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ ശ്രമിക്കുക എന്നതാണെന്നും അതാണ് ഇപ്പോൾ മറ്റ് മോഡലുകളിൽ സിഎൻജി വേരിയന്റ് കൊണ്ടുവരുന്നതിൽ നിന്ന് തങ്ങളെ പിന്നോട്ടടിക്കുന്നതെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു.

എന്നാൽ ബാക്കിയുള്ള വാഹനങ്ങളിലും സിഎൻജി കൊണ്ടുവരാൻ തീർച്ചയായും തങ്ങൾക്ക് പദ്ധതിയുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ സ്ഥിരീകരിച്ചു. അതിനാൽ ഏറ്റവും പുതിയ ബ്രെസയിൽ കമ്പനി സിഎൻജി കിറ്റിൽ ഭാവിയിൽ അവതരിപ്പിക്കുമെങ്കിലും അൽപം കാത്തിരിക്കേണ്ടി വരുമെന്നാണ് ഇവയെല്ലാം അർഥമാക്കുന്നത്.
MOST READ: ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

സിഎൻജി മോഡലുകൾക്കായി നിലവിലുള്ള ബുക്കിംഗുകൾ ആദ്യം നിറവേറ്റാൻ മാരുതി സുസുക്കി തീരുമാനിച്ചതും വളരെ സ്വീകാര്യമായ നടപടിയാണ്. സമീപ വർഷങ്ങളിൽ ഉയർന്ന പെട്രോൾ, ഡീസൽ വിലകളിൽ അനുകൂലം കണ്ടെത്തുന്നതിന് സിഎൻജി സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്നതോടൊപ്പം പെട്രോൾ മാത്രമുള്ള തന്ത്രമാണ് മാരുതി പിന്തുടരുന്നത്.

ഏറ്റവും പുതിയ ബ്രെസ അതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി തന്നെയാണ് വിപണിയിൽ എത്തുന്നത്. അത് പരിചിതമായ അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്‌സ് യൂണിറ്റും പാഡിൽ ഷിഫ്റ്ററുകളുള്ള പുതുക്കിയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








