ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

ഇന്ത്യയിലെ വാഹന നിർമാണ രംഗത്തേക്ക് പലപല പരിഷ്ക്കാരങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്നത്. ദേ ഇപ്പോൾ ഈ മേഖലയിലേക്ക് പുതിയൊരു നിയമം കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് നമ്മുടെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

2023 ഏപ്രിൽ മുതൽ വ്യത്യസ്‌ത വിഭാഗത്തിലുള്ള മോട്ടോർ വാഹനങ്ങളെ ഇന്ധന ഉപഭോഗ മാനദണ്ഡങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരു പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്നതുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾ പുതിയ ഇന്ധന മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് കേന്ദ്രം നിർദ്ദേശിക്കുന്നത്.

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

1989-ലെ സെൻട്രൽ മോട്ടോർ വാഹന നിയമത്തിലെ ചട്ടം ഭേദഗതി ചെയ്യാനാണ് കേന്ദ്രം തയാറെടുക്കുന്നതെന്ന് ചുരുക്കി പറയാം. ഇതനുസരിച്ച് ഇന്ധന ഉപഭോഗ മാനദണ്ഡങ്ങളുടെ പരിധിയിലുള്ള ലൈറ്റ്, മീഡിയം പാസഞ്ചർ വാഹനങ്ങൾ ഒരു നിശ്ചിത ഇന്ധനക്ഷമത പുലർത്തേണ്ടതുണ്ട് എന്നതാണ്.

MOST READ: തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

M1 വിഭാഗത്തിന് കീഴിലുള്ള എല്ലാ ഫോർ വീലറുകൾക്കും അതോടൊപ്പം 9 പേർക്ക് ഇരിക്കാവുന്നതും 3.5 ടണ്ണിൽ താഴെ ഭാരമുള്ളതുമായ പാസഞ്ചർ വാഹനങ്ങളെല്ലാം വാർഷിക ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ പാലിക്കാൻ നിലവിലെ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നു.

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

കൂടാതെ ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ വ്യക്തിഗത, വാണിജ്യ വിഭാഗങ്ങളിലുള്ള ലൈറ്റ്, മീഡിയം, ഹെവി-ഡ്യൂട്ടി തുടങ്ങിയ എല്ലാത്തരം വാഹനങ്ങളും ഈ പുതിയ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. രാജ്യത്ത് ഇന്ധന വില ഉയർന്നു നിൽക്കുന്ന ഈ സമയത്ത് കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ നിർമിക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം.

MOST READ: ക്ലിക്കാം, വാങ്ങാം; Scorpio-N എസ്‌യുവിക്കായി 'ആഡ് ടു കാർട്ട്' ഓപ്ഷൻ അവതരിപ്പിച്ച് Mahindra

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

അതോടൊപ്പം തന്നെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊള്ളും. 3.5 ടണ്ണിൽ കൂടുതൽ (3,500 കിലോഗ്രാം) മൊത്ത വാഹന ഭാരമുള്ള ടിപ്പർ ട്രക്കുകൾ ഒഴികെയുള്ള വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾ ഉൾക്കൊള്ളുന്ന M2, M3, N2, N3 വിഭാഗങ്ങളിൽ നിർബന്ധിത സ്ഥിരമായ വേഗത, ഇന്ധന ഉപഭോഗ പരിശോധന നടത്തണമെന്നും കരട് വിജ്ഞാപനം ആവശ്യപ്പെടുന്നു.

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

നിയമം നടപ്പാവുന്നതോടെ വാഹന നിർമ്മാതാക്കൾക്ക് അവരുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് വൻതോതിൽ ഗവേഷണ പരീക്ഷണങ്ങൾ നടത്തേണ്ടതായി വരും. ആയതിനാൽ വിജ്ഞാപനത്തിന്റെ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാനും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

MOST READ: യെവൻമാര് പുലികളാണ് കേട്ടാ! ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോയ കാറുകൾ ഇവയൊക്കെ

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

ഇന്ധനക്ഷമതാ പരിശോധനാ മാനദണ്ഡങ്ങളുടെ പ്രയോഗക്ഷമത വർധിപ്പിച്ച് കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ അവതരിപ്പിക്കുക എന്നതാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പറയുന്നുണ്ടെങ്കിലും ഇത് ഇത്ര വേഗത്തിൽ നടപ്പിലാകുമോ എന്നാണ് നോക്കി കാണേണ്ടത്.

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

എട്ട് സീറ്റിൽ കൂടാത്ത, യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്ന 3.5 ടൺ വരെ മൊത്ത ഭാരമുള്ള വാഹനങ്ങളാണ് (GVW) നിയമ പരിധിയിൽ വരുന്നത്. അതേസമയം ട്രക്കുകൾ 40 കിലോമീറ്റർ വേഗതയിലും ബസുകൾ 50 കിലോമീറ്റർ വേഗതയിലും ഒരു ടെസ്റ്റ് ട്രാക്കിൽ ഓടിച്ചാണ് ഇന്ധനക്ഷമത കണക്കാക്കുന്നത്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

ഈ ഭേദഗതി ഇപ്പോൾ വലിയ വലിപ്പത്തിലുള്ള വാണിജ്യ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഈ വിഭാഗങ്ങളിലെ എല്ലാ വാഹന മോഡലുകളുടെയും പരിശോധനാ ഫലങ്ങൾ ഒരു പോർട്ടലിൽ സർക്കാർ അപ്‌ലോഡ് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
Fuel consumption standards for all vehicles from 2023 details
Story first published: Thursday, July 7, 2022, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X