BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടി ക്രമങ്ങൾ ഇങ്ങനെ

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍. പുതിയ വാഹനങ്ങള്‍ക്ക് മാത്രം ലഭ്യമായ ഈ സംവിധാനത്തെ കുറിച്ച് പലർക്കും പല സംശയങ്ങളുമുണ്ട്. വാഹന രജിസ്ട്രേഷനിൽ കാര്യമായ പരിഷ്‍കാരങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് സീരിസിന് ആരംഭം കുറിക്കുന്നത്.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

എന്നാൽ BH നമ്പറിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് 15 വർഷത്തിന് പകരം രണ്ട് വർഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി 2021 ഓഗസ്റ്റ് 28-നാണ് BH രജിസ്ട്രേഷൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ഒരു കാറോ ഇരുചക്ര വാഹനമോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമായതിനാൽ ഇത് ഒഴിവാക്കാനായാണ് പുതിയ സംവിധാനം കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എന്നാൽ പുതുതായി വാഹനം വാങ്ങുന്ന എല്ലാവരും BH രജിസ്ട്രേഷന് യോഗ്യരല്ല എന്നതാണ് മറ്റൊരു വസ്‌തുത.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

മോട്ടോര്‍ വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റ‍ര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കണമെങ്കിൽ വാഹനം റീ രജിസ്റ്റ‍ര്‍ ചെയ്യണമെന്നാണായിരുന്നു ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രര്‍ ചെയ്തത് അവിടെ നിന്നുള്ള എൻഒസി സ‍ര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ഇങ്ങനെയായതിനാൽ ഈ ബുദ്ധിമുട്ടുകളെല്ലാം ഒഴിക്കാൻ BH രജിസ്ട്രേഷന് കഴിയും. എന്താണ് ഈ ഭാരത് സീരീസ്? ആരെല്ലാം ഇതിന് യോഗ്യരാണ്, എങ്ങനെ BH രജിസ്ട്രേഷന് അപേക്ഷ നൽകാം എന്ന കാര്യങ്ങളെല്ലാം ഒന്നു അറിഞ്ഞിരുന്നാലോ?

MOST READ: എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

യോഗ്യത പരിശോധിക്കുക

BH രജിസ്ട്രേഷൻ എല്ലാവർക്കും ലഭ്യമല്ലെന്ന് ആദ്യമേ പറഞ്ഞല്ലോ? നിലവിൽ തെരഞ്ഞെടുത്ത കുറച്ച് ആളുകൾക്ക് മാത്രമേ ബിഎച്ച് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ലഭ്യമാകൂ. സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രമല്ല, സ്വകാര്യമേഖലയിലെ ജീവനക്കാർ അടക്കമുള്ളവരും BH രജിസ്ട്രേഷന് അർഹരാണ്.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

കൃത്യമായി പറഞ്ഞാൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കൊപ്പം പ്രതിരോധ മേഖലയിലെ ജീവനക്കാർക്കും BH സീരീസ് നമ്പർ പ്ലേറ്റുകൾ ലഭ്യമാണ്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രാൻസ്‌ഫർ ലഭിക്കുന്നവർ, നാലിൽ കൂടുതൽ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഓഫീസുകളുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവരുടെ സ്വകാര്യ വാഹനങ്ങൾക്ക് BH രജിസ്ട്രേഷൻ ലഭിക്കാൻ അർഹതയുണ്ട്. ഇനി എങ്ങനെ അപേക്ഷ നൽകാം തുടങ്ങിയ നടപടി ക്രമങ്ങൾ പരിശോധിക്കാം.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ഓൺലൈൻ അപേക്ഷ

BH രജിസ്‌ട്രേഷന്‍ നടപടികള്‍ സമ്പൂർണമായും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍ടിഒ ഓഫീസുകളില്‍ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്പോൾ കാർ വാങ്ങുന്നയാളുടെ പേരിൽ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച് ഡീലർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കും.

MOST READ: ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ഭാരത് സീരീസ് അല്ലെങ്കിൽ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ആവശ്യമായ രേഖകൾ സമർപ്പിക്കുക

വാഹൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഡീലർ കാർ വാങ്ങുന്നയാൾക്കുള്ള വർക്കിംഗ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യും. വർക്കിംഗ് സർട്ടിഫിക്കറ്റ് രേഖകളിൽ ഫോം 60 അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡും നൽകേണ്ടതുണ്ട്. ഇതിനുപുറമെ ഡീലർ മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ഓൺലൈനായി പണമടയ്ക്കുക

വാഹൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചതിന് ശേഷം ആവശ്യമായ ഫീ അല്ലെങ്കിൽ മോട്ടോർ വാഹന നികുതി ഓൺലൈനായി അടയ്ക്കുക. ഒരു BH സീരീസ് രജിസ്ട്രേഷൻ പ്ലേറ്റ് ലഭിക്കുന്നതിന് വാഹന ഉടമ തുടക്കത്തിൽ രണ്ട് വർഷത്തേക്ക് നികുതി അടയ്ക്കണം. സാധാരണയായി 15 വർഷത്തിന് പകരം രണ്ട് വർഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക.

BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടികൾ ഇങ്ങനെ

ആർടിഒയുടെ അംഗീകാരം

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വാഹൻ 4 ക്രമരഹിതമായി BH സീരീസ് നമ്പർ ജനറേറ്റ് ചെയ്യും. BH സീരീസ് അപേക്ഷയുടെ അംഗീകാരം ബന്ധപ്പെട്ട ആർടിഒ നൽകും.

More from DriveSpark

Article Published On: Saturday, June 18, 2022, 10:24 [IST]
English summary
How to get a bh registration for your new vehicle application process
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X