എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

നമ്മുടെ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ. ആളുകൾക്ക് യാത്ര കൂടുതൽ എളുപ്പവും സുഖകരവുമാക്കുന്നതിന് കോർപ്പറേഷൻ എല്ലായ്പ്പോഴും പുതിയ ഉൾക്കാഴ്ച്ചയുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

എന്നാൽ ട്രെയിനിൽ പലപ്പോഴും യാത്ര ചെയ്യുമ്പോൾ നമുക്കിഷ്‌ടപ്പെട്ട സീറ്റുകൾ ലഭിക്കാറില്ല. അതിപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്‌താലുള്ള അവസ്ഥയും ഇതുതന്നെയാണ്. ട്രെയിനിൽ സിനിമാ തിയേറ്ററിലേതു പോലെയോ ബസ് റിസർവേഷൻ പോലെയോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കാൻ കഴിയില്ല എന്നത് ഒരു വസ്തുതയാണ്.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

എന്നാൽ ഇതിനു പിന്നിലുള്ള കാരണം ആരെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇതിനു പിന്നിലെ സാങ്കേതിക കാരണം ഊർജതന്ത്രമാണെന്ന് ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സിനിമാ ടിക്കറ്റുകളും ട്രെയിൻ സീറ്റ് ടിക്കറ്റും അനുവദിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്.

MOST READ: കോയമ്പത്തൂരിൽ നിന്ന് ഷിർദ്ദിയിലേക്ക് പോവാം; ഭാരത് ഗൗരവ് ട്രെയിൻ പദ്ധതി ഫ്ലാഗ്ഓഫ് ചെയ്‌ത് ഇന്ത്യൻ റെയിൽവേ

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

IRCTC അൽഗോരിതം റോബോട്ടായി സീറ്റുകൾ അസൈൻ ചെയ്യുന്നതിനാൽ ഷിഫ്റ്റിംഗ് പ്രാക്ടീസ് ഒരുപോലെ ലോഡ് ചെയ്യപ്പെടുന്നതിലാണ് നമുക്ക് ഇഷ്‌ടത്തിനനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുത്ത് യാത്ര ചെയ്യാനാവാതെ പോവുന്നത്. തീയേറ്റർ ഒരു ഹാളാണ്, അതേസമയം ട്രെയിൻ ചലിക്കുന്ന വസ്തുവാണ്.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

അതിനാൽ ട്രെയിനുകളിൽ സുരക്ഷാ ആശങ്ക വളരെ കൂടുതലാണ് എന്നതിനാലാണ് അൽഗോരിതം അടിസ്ഥാനമാക്കി സീറ്റിംഗ് ക്രമീകരണം നടത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സോഫ്‌റ്റ്‌വെയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഒരു ട്രെയിനിൽ ലോഡ് തുല്യമായി വിതരണം ചെയ്യുന്ന രീതിയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന തരത്തിലാണെന്ന് ചുരുക്കി പറയാം.

MOST READ: ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

ഓടുന്ന ട്രെയിനിൽ ലോഡ് തുല്യമായി സന്തുലിതമാക്കാൻ IRCTC അൽഗോരിതം ഒരു സീറ്റ് സ്വയമേവ അനുവദിക്കുന്നതാണ് ട്രെയിനുകളുടെ പ്രത്യേകത. ഉദാഹരണത്തിന് T1, T2, T3, T4...T10 എന്നീ നമ്പറുകളുള്ള സ്ലീപ്പർ കോച്ചുകൾ ഉണ്ടെന്നു കരുതുക. അതിനാൽ ട്രെയിനിന്റെ ഓരോ കോച്ചിലും 72-72 സീറ്റുകൾ ഉണ്ടാകും.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇപ്പോൾ ഒരു വ്യക്തി ആദ്യമായി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ സോഫ്‌റ്റ്‌വെയർ അയാൾക്ക് ട്രെയിനിന്റെ മധ്യഭാഗത്തെ കോച്ചിലായിരിക്കും സീറ്റ് അനുവദിക്കുക. തുടർന്ന് ഗുരുത്വാകർഷണ കേന്ദ്രം കുറവായതിനാൽ IRCTC ആദ്യം ലോവർ ബർത്തും ബുക്ക് ചെയ്യുന്നു.

MOST READ: വിമാനങ്ങൾക്ക് ഹെഡ്‌ലൈറ്റുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അവയുടെ യഥാർഥ ഉപയോഗം എന്താണ്?

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

അതായത് ഗുരുത്വാകർഷണം മികച്ചതാക്കാൻ റെയിൽവേ ആദ്യം മുകളിലെ ബർത്തുകളേക്കാൾ താഴെയുള്ള ബർത്തുകൾ നിറയ്ക്കുന്നു. ട്രെയിനിലെ എല്ലാ കോച്ചുകളിലും ഒരേ അളവിലുള്ള യാത്രക്കാർ യാത്രചെയ്യുന്ന തരത്തിലാണ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത് എന്നു സാരം.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

ട്രെയിൻ സീറ്റുകളുടെ അലോട്ട്മെന്റ് മധ്യഭാഗത്തെ സീറ്റുകളിൽ നിന്നാണ് ആരംഭിക്കുന്നതും. തുടർന്ന് അത് കോച്ചിന്റെ വാതിലുകൾക്ക് സമീപമുള്ളവയിലേക്ക് പോകുന്ന രീതിയാണ് ഈ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ പിന്തുടരുന്നത്. ഈ രീതിയിൽ IRCTC സോഫ്റ്റ്‌വെയർ അതിന്റെ അൽഗോരിതം വഴി ട്രെയിനിന്റെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.

MOST READ: ഒറ്റ ചാർജിൽ ഏഴു മാസം വരെ ഓടിക്കാം; വമ്പൻ പ്രതീക്ഷയുമായി 'Lightyear 0' ഇലക്‌ട്രിക് കാർ

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

പരമാവധി അപകേന്ദ്രബലം കാരണം ട്രെയിൻ പാളം തെറ്റാനുള്ള സാധ്യത വർധിക്കും. അതിനാൽ ഓരോ കോച്ചിനും തുല്യമായ ലോഡ് വിതരണം നൽകാൻ ഇന്ത്യൻ റെയിൽവേ ഈ ഉത്തരവാദിത്തം നിക്ഷിപ്തമായി മുന്നോട്ടുകൊണ്ടുപോവുന്നു.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

അതേസമയം റെയിൽവേ ക്രമരഹിതമായി ടിക്കറ്റ് ബുക്ക് ചെയ്താലോ? റെയിലുകളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചലിക്കുന്ന വസ്തുവാണ് ട്രെയിൻ. അതിനാൽ ട്രെയിനിൽ ധാരാളം ഫോഴ്‌സുകളും മെക്കാനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. S1, S2, S3 എന്നീ കോച്ചുകൾ പൂർണമായും ആളുകളാൽ നിറഞ്ഞതും S5, S6 കോച്ചുകൾ പൂർണമായും ഒഴിഞ്ഞും മറ്റുള്ളവ ഭാഗികമായി നിറഞ്ഞതും ആണെങ്കിൽ സങ്കൽപ്പിക്കുക.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

ട്രെയിൻ ഒരു വളവ് എടുക്കുമ്പോൾ ചില കോച്ചുകൾ പരമാവധി അപകേന്ദ്രബലവും (centrifugal) ചിലത് കുറഞ്ഞ ശക്തിയും അഭിമുഖീകരിക്കും. തുടർന്ന് ഇത് ട്രെയിൻ പാളം തെറ്റാനുള്ള ഉയർന്ന സാധ്യത സൃഷ്ടിക്കുകയും ചെയ്യും. ഇത് വളരെ സാങ്കേതികമായ ഒരു വശമാണ്.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

ബ്രേക്കുകൾ പ്രയോഗിക്കുമ്പോൾ കോച്ചിന്റെ ഭാരത്തിലെ വലിയ വ്യത്യാസങ്ങൾ കാരണം ഓരോ കോച്ചിലും വ്യത്യസ്ത ബ്രേക്കിംഗ് ശക്തികളാണ് പ്രവർത്തിക്കും. അതിനാൽ ട്രെയിനിന്റെ സ്ഥിരത വീണ്ടും ഒരു പ്രശ്നമായി മാറുകയും ചെയ്യും.

എന്തുകൊണ്ടാണ് ട്രെയിനിൽ സീറ്റുകൾ സ്വയം തെരഞ്ഞെടുക്കാൻ സാധിക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ?

പലപ്പോഴും യാത്രക്കാർ റെയിൽവേയെ കുറ്റപ്പെടുത്തുന്നത് അവർക്ക് അനുവദിച്ചിട്ടുള്ള സൗകര്യമില്ലാത്ത സീറ്റുകൾ അല്ലെങ്കിൽ ബർത്തുകളെ ചൂണ്ടിക്കാട്ടിയാവും. അടുത്ത തവണ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും ഇക്കാര്യങ്ങളൊക്കെ ഓർമിക്കുമല്ലോ?

More from DriveSpark

Article Published On: Wednesday, June 15, 2022, 17:59 [IST]
English summary
Do you know why irctc does not allow you to choose seats details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X