ഒറ്റ ചാർജിൽ ഏഴു മാസം വരെ ഓടിക്കാം; വമ്പൻ പ്രതീക്ഷയുമായി 'Lightyear 0' ഇലക്‌ട്രിക് കാർ

സോളാർ ഇവി സ്റ്റാർട്ടപ്പ് ലൈറ്റ്‌ ഇയർ അടുത്തിടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ സോളാർ കാറായ ലൈറ്റ്‌ ഇയർ 0 മോഡലിനെ ലോകത്തിനായി പരിചയപ്പെടുത്തുകയുണ്ടായി. രൂപകൽപ്പനയും സാങ്കേതിക വിദ്യയും കൊണ്ട് ലോക വിപണിയെ ഞെട്ടിച്ച മോഡലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

സൂര്യപ്രകാശം ശക്തമായ രാജ്യങ്ങളിൽ ബാറ്ററി ചാർജ് ചെയ്യാതെ തന്നെ ലൈറ്റ് ഇയർ 0 ഏഴ് മാസം വരെ പ്രവർത്തിക്കുമെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുകയാണിപ്പോൾ. ബാറ്ററി ചാർജ് ചെയ്യാതെ തന്നെ പ്രകാശം കുറവുള്ള നെതർലാൻഡിൽ പോലും രണ്ട് മാസം വരെ കാറിന് പ്രവർത്തിക്കുമെന്നാണാണ് കമ്പനി വിശ്വസിക്കുന്നത്.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

പ്രതിദിനം ശരാശരി 35 കിലോമീറ്റർ യാത്ര ചെയ്യാവുന്ന തരത്തിലാണ് ഈ റേഞ്ച് കണക്കാക്കുന്നതെന്നും ലൈറ്റ് ഇയർ പ്രത്യേകം എടുത്തു പറയുന്നു. കൂടാതെ ഈ പറഞ്ഞ കാര്യങ്ങൾ ലഭിക്കണമെങ്കിൽ ഉടമകൾ അവരുടെ കാർ വെളിയിൽ പാർക്ക് ചെയ്യണം. അതുവഴി ഇവിയിലെ സോളാർ പാനലുകൾക്ക് സൂര്യപ്രകാശത്തിൽ നിന്ന് ഊർജം എടുക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

ലൈറ്റ്‌ ഇയർ 0 പ്രതിവർഷം 11,000 കിലോമീറ്റർ വരെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സൂര്യനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഊർജം വലിച്ചെടുക്കാൻ ഇലക്ട്രിക് കാറിനെ അനുവദിക്കുന്ന 54 ചതുരശ്ര അടി ഡബിൾ കർവ്ഡ് സോളാർ അറകളാണ് ഇത് സാധ്യമാക്കുന്നത്.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

സൗരോർജ്ജം ഉപയോഗിച്ച് 70 കിലോമീറ്റർ വരെ ഓടാൻ ലൈറ്റ് ഇയർ 0 മോഡലിന് കഴിയുമെന്നും ബ്രാൻഡ് പറയുന്നു. കൂടാതെ സോളാർ ചാർജിംഗിന് പുറമെ പൂർണമായും ചാർജ് ചെയ്ത ബാറ്ററിയിൽ 625 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഈ ഇലക്ട്രിക് കാറിന് കഴിയുമെന്നുമാണ് സോളാർ ഇവി സ്റ്റാർട്ടപ്പായ ലൈറ്റ്‌ ഇയർ വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

110 കിലോമീറ്റർ പരമാവധി വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന ലൈറ്റ് ഇയർ 0 ഇവിക്ക് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. മാത്രമല്ല ഒറ്റ ചാർജിൽ 560 കിലോമീറ്റർ വരെ റേഞ്ച് നൽകാനും വാഹനത്തിന് കഴിയും.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

എയറോഡൈനാമിക് ഡിസൈനുമായി ജോടിയാക്കിയ ഉയർന്ന കാര്യക്ഷമമായ മോട്ടോറുകൾ അത്തരമൊരു റേഞ്ച് വാഗ്ദാനം ചെയ്യാൻ ഇവിയെ സഹായിക്കുമെന്ന് ലൈറ്റ്ഇയർ അവകാശപ്പെടുന്നു. ഹൈവേ വേഗതയിൽ 100 കിലോമീറ്ററിന് വെറും 10.5 kWh ഊർജ്ജം ഉപയോഗിക്കുന്ന ലൈറ്റ് ഇയർ 0 ആണ് നിലവിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഇലക്ട്രിക് കാർ എന്നാണ് ബ്രാൻഡ് പറയുന്നതും.

MOST READ: ICE മോഡലുകളെ പിന്തള്ളി ത്രീ വീലർ സെഗ്മെന്റിൽ EV മുന്നേറ്റം; 2022 മെയ് മാസ വിൽപ്പന ഇങ്ങനെ

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

ഇലക്ട്രിക് കാർ ഭാവിയിലേക്ക് ഈ വിഭാഗത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഡച്ച് ഇവി സ്റ്റാർട്ടപ്പ് പ്രതീക്ഷിക്കുന്നുമുണ്ട്. 2030 ആകുമ്പോഴേക്കും യൂറോപ്പിലെ റോഡുകളിൽ മാത്രം 84 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിരത്തിലുണ്ടാവുമെന്നും ലൈറ്റ് ഇയർ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ലെക്‌സ് ഹോഫ്‌സ്‌ലൂട്ട് വിശദീകരിക്കുന്നു.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

2022 നവംബറിൽ ഡെലിവറി ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മോഡൽ ഈ വർഷം അവസാനത്തോടെ നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കും. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ആറ് വർഷമായി വികസന ഘട്ടത്തിലിരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ തന്നെ സോളാർ കാറാണിത്.

MOST READ: റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ കാറിന് 174 bhp കരുത്താണുള്ളതും. ലൈറ്റ്‌ ഇയറിന്റെ വെബ്സൈറ്റിൽ ലൈറ്റ് ഇയർ 0 കോൺഫിഗർ ചെയ്യാനും കഴിയും.

ഒറ്റ ചാർജിൽ ഏഴു മാസം വരെ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ 'Lightyear 0'

250,000 യൂറോ അതയാത് ഏകദേശം 265,000 ഡോളർ മുതൽ ആയിരിക്കും ഈ സോളാർ കാറിനായി മുടക്കേണ്ടി വരുന്ന വിലയെന്നാണ് സൂചന. സോളാർ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ലൈറ്റ് ഇയർ 0 ഇവിയുടെ 946 യൂണിറ്റുകൾ നിർമിക്കാൻ മാത്രമേ നിലവിൽ പദ്ധതിയിടുന്നുള്ളൂ.

More from DriveSpark

Article Published On: Monday, June 13, 2022, 13:37 [IST]
English summary
Lightyear 0 solar electric car could run up to seven months without any charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X