മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഈ വർഷം മഹീന്ദ്രയിൽ നിന്ന് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് വരാനിരിക്കുന്ന തലമുറമാറ്റവുമായി എത്തുന്ന സ്കോർപ്പിയോ N. പ്രീമിയം ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യയും വികസിച്ച സ്റ്റൈലിംഗും ഉള്ള എസ്‌യുവി മുൻഗാമിയേക്കാൾ കേമനായാണ് വിപണിയിലേക്ക് എത്തുന്നത്.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഈ മാസം അവസാനത്തോടെ ഔദ്യോഗികമായി വിപണിയിൽ എത്തുമ്പോൾ സ്കോർപ്പിയോ N മോഡലിന്റെ വിവിധ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ മഹീന്ദ്രയുടെ ശ്രേണിയിലുള്ള XUV700, ഥാർ എന്നീ എസ്‌യുവികളുമായി ധാരാളം സാമ്യതകളുള്ള സ്കോർപ്പിയോ N എത്തരത്തിലായിരിക്കും പുതുമകൊണ്ടുവരിക എന്നതിലും കാത്തിരിക്കുന്നവരുണ്ട്.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

വിപണിയിൽ വമ്പൻ ഹിറ്റായ ഥാർ ഓഫ്-റോഡ് എസ്‌യുവിയുമായി ധാരാളം സാമ്യതകളാവും സ്കോർപ്പിയോ N മോഡലിനുണ്ടാവുക. അതെല്ലാമാണെന്ന് ഒന്നു പരിശോധിച്ചാലോ?

MOST READ: പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഒരേ എഞ്ചിൻ

ഥാറിന്റെ അതേ എഞ്ചിനുകളാണ് വരാനിരിക്കുന്ന സ്‌കോർപിയോ N എസ്‌യുവിക്കും തുടിപ്പേകാൻ എത്തുക. അതിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിവയായിരിക്കും മഹീന്ദ്ര കടമെടുക്കുക. എന്നിരുന്നാലും സ്കോർപിയോ N പതിപ്പിലെ എഞ്ചിൻ ഓപ്ഷനുകൾ വ്യത്യസ്തമായ ട്യൂൺ അവസ്ഥയിലായിരിക്കും കമ്പനി സജ്ജീകരിക്കുക.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ടർബോ പെട്രോൾ യൂണിറ്റിന് 170 bhp കരുത്തുണ്ടാകുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതേസമയം ഡീസൽ എഞ്ചിൻ 130 bhp, 160 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത പവർ കണക്കുകളിലും ലഭ്യമാവും. അതേസമയം ഥാറിലെ ഇതേ എഞ്ചിനുകൾ ഡീസലിന് 130 bhp കരുത്തും പെട്രോൾ ഓപ്ഷന് 150 bhp പവറിലുമാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 480 കിലോമീറ്റര്‍ റേഞ്ച്; ഇന്ത്യയില്‍ ID.4 ഇവിയുടെ അവതരണത്തിന് തയ്യാറെടുത്ത് Volkswagen

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 4WD ഓപ്ഷൻ

4WD ഡ്രൈവ്‌ട്രെയിനിനായി പെട്രോൾ, ഡീസൽ എഞ്ചിനുകൾ തെരഞ്ഞെടുത്ത് മഹീന്ദ്ര രണ്ടാം തലമുറ ഥാർ അവതരിപ്പിച്ച് വിപണിയെ ഞെട്ടിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇതേ സജ്ജീകരണം പുതിയ സ്കോർപിയോ N പതിപ്പിലേക്കും കൂടി എത്തുന്നതോടെ സെഗ്മെന്റിൽ പുതിയ മാറ്റങ്ങൾക്ക് ഇത് വഴിവെച്ചേക്കും. കൂടാതെ സ്കോർപിയോയെ ഇത് കൂടുതൽ ഓഫ്-റോഡ് ഫ്രണ്ട്‌ലി മോഡലുമാക്കി മാറ്റുകയും ചെയ്യും.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ലാഡർ ഫ്രെയിം ഷാസി

വിപണിയിലെ മിക്ക പുതിയ എസ്‌യുവികളും മോണോകോക്ക് ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ സ്‌കോർപിയോ എൻ, ഥാർ എന്നിവ ലാഡർ-ഫ്രെയിം ഷാസിയിൽ ഒരുങ്ങിയിരിക്കുന്നതിനാൽ മറ്റ് എതിരാളികളിൽ നിന്നും ഇവയെ വ്യത്യസ്‌തമാക്കുന്ന കാര്യവും ഇതുതന്നെയാവും.

MOST READ: Ertiga മുതൽ Alcazar വരെ; ഇന്ത്യയിൽ മെയ് മാസ വിൽപ്പനയിൽ തിളങ്ങിയ 7-സീറ്റർ കാറുകൾ

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

കഠിനമായ എസ്‌യുവികളുടെ പ്രധാന ഘടനാപരമായ വശമാണിത് എന്നതും ശ്രദ്ധേയം. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ അതിമികവോടെ സഞ്ചരിക്കാൻ മഹീന്ദ്രയുടെ ലാഡർ ഫ്രെയിം ഷാസി എസ്‌യുവികളെ പ്രാപ്തമാക്കുന്നു.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഓഫ്-റോഡ് സ്ഥിതിവിവരക്കണക്കുകൾ

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ടോപ്പ് എൻഡ് മഹീന്ദ്ര ഥാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഡിസ്‌പ്ലേയുടെ സവിശേഷതകളിലൊന്ന് അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റമാണ്.

MOST READ: എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

അത് ഓഫ്-റോഡിംഗിൽ വളരെ സൗകര്യപ്രദമായ ഒരു കാര്യമാണ്. ഇത് ഥാറിന്റെ റോളും പിച്ചും, അതിന്റെ ചെരിവിന്റെ അളവ്, ഒരു കോമ്പസ്, മുൻ വീലുകളുടെ ഡയറക്ഷൻ, ഡ്രൈവ്ട്രെയിൻ ക്രമീകരണം എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

മാത്രമല്ല ഇവയിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നതിന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. സ്കോർപിയോ N എസ്‌യുവിയുടെ 4WD വേരിയന്റുകൾക്ക് അതിന്റെ സെൻട്രൽ 8 ഇഞ്ച് ഡിസ്പ്ലേയിൽ അതേ അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് ഫീച്ചറും മഹീന്ദ്ര സമ്മാനിച്ചേക്കും.

മെക്കാനിക്കൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ (MLD)

കഴിവുള്ള ഒരു ഓഫ്-റോഡർ വാഹനത്തിന് പിന്നിൽ നിരവധി ഘടകങ്ങളാണ് ഒത്തുചേരുന്നത്. പരിമിതമായ ട്രാക്ഷൻ ഉള്ള സാഹചര്യങ്ങളെ നേരിടാൻ ഡിഫറൻഷ്യലുകൾ ലോക്ക് ചെയ്യാനുള്ള ഡ്രൈവ്ട്രെയിനിന്റെ കഴിവാണ് അതിലൊന്ന്. ഥാറിന് ഓട്ടോ മെക്കാനിക്കലി ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ ലഭിക്കുന്നുണ്ട്. അത് വരാനിരിക്കുന്ന സ്കോർപിയോ N എസ്‌യുവിയുടെ 4WD വേരിയന്റുകളിലും കാണുമെന്നാണ് അനുമാനം.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഓഫ് റോഡിംഗ് സമയത്ത് പിന്നിലെ വീലുകളിൽ ഏതെങ്കിലും ഒന്ന് ട്രാക്ഷൻ ഇല്ലാതെ കറങ്ങുമ്പോൾ ഈ സിസ്റ്റം മനസിലാക്കുകയും ട്രാക്ഷൻ ഉള്ള വീലിലതിലേക്ക് പവർ അയക്കുന്നത് ഉറപ്പാക്കാൻ MLD യാന്ത്രികമായി ഇടപഴകുകയും ചെയ്യും.

മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

ഥാറിൽ മുൻ വീലുകളിലൊന്നിന് സമാനമായ ട്രാക്ഷൻ കുറവുണ്ടാകുമ്പോൾ പവർ പാഴാകാതിരിക്കാൻ സിസ്റ്റം ഫ്രീ-സ്പിന്നിംഗ് വീലിന് ബ്രേക്കുകൾ പ്രയോഗിക്കുന്നു. ഇതിനെയാണ് ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ എന്ന് വിളിക്കുന്നു. ഇത് 4WD സ്കോർപിയോ N മോഡലിനൊപ്പവും മഹീന്ദ്ര നൽകും. ജൂൺ 27 ന് ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സ്കോർപിയോ N പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തും.

More from DriveSpark

Article Published On: Monday, June 13, 2022, 10:32 [IST]
English summary
Similarities between the upcoming mahindra scorpio n and the thar suv
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X