എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

പരമ്പരാഗത പെട്രോൾ, ഡീസൽ മോഡലുകളുമായി താരതമ്യപ്പെടുത്തിയാൽ ഇലക്‌ട്രിക് വാഹനങ്ങൾ വളരെ കുറഞ്ഞ ഘടകങ്ങളോടെ വരുന്നു എന്ന് മാത്രമല്ല, വിപുലമായ സാങ്കേതിക വിദ്യകളാലും സമ്പന്നമാണിവ. അതിൽ പതിവായി നാം കേട്ടുവരുന്ന പേരാണ് റീജനറേറ്റീവ് ബ്രേക്കിംഗിന്റേത്.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ഇലക്ട്രിക് കാറുകളിലും ഹൈബ്രിഡുകളിലും ഉൾപ്പെടെ എല്ലാ വൈദ്യുതീകരിച്ച കാറുകളിലും ഈ സാങ്കേതികവിദ്യ ലഭ്യമാണ്. ഹൈബ്രിഡ്, പ്ലഗിൻ ഹൈബ്രിഡ് അഥവാ PHEV (Plugin Hybrid Electric Vehicle ), ഇലക്ട്രിക് വെഹിക്കിൾ എന്നീ ഈ മൂന്ന് വകഭേദങ്ങൾ ഏറെക്കുറെ ഒരേ കുടുംബത്തിലെ മൂന്നു അംഗങ്ങളാണ്.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ഇത് മൂന്നിലും പൊതുവായ ഘടകം ബാറ്ററി ഉത്പാദിപ്പിക്കുന്ന എലെക്ട്രിസിറ്റി വാഹനത്തിന്റെ പ്രവർത്തനങ്ങൾക്കു ഉപോയോഗിക്കുന്നുണ്ട് എന്നതാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ബ്രേക്കിംഗ് സമയത്ത് നഷ്ടപ്പെടുന്ന ഊർജ്ജം പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് റീജനറേറ്റീവ് ബ്രേക്കിംഗ്.

MOST READ: ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

വൈദ്യുതീകരിച്ച വാഹനത്തിന്റെ ബാറ്ററി ഭാഗികമായി റീചാർജ് ചെയ്യാൻ ഈ ഊർജ്ജം ഉപയോഗിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയും.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

റീജനറേറ്റീവ് ബ്രേക്കിംഗ് എങ്ങനെ പ്രവർത്തിക്കുന്നു?

റീജനറേറ്റീവ് ബ്രേക്കിംഗിന്റെ കാര്യത്തിൽ ഗതികോർജ്ജം വീണ്ടെടുക്കപ്പെടുകയാണ് ചെയ്യുന്നത്. തുടർന്ന് അത് താപമായി മാറും. ഈ വീണ്ടെടുത്ത ഗതികോർജ്ജം വൈദ്യുതിയായി പരിവർത്തനം ചെയ്യപ്പെടുകയും വാഹനത്തിന്റെ ബാറ്ററി പായ്ക്കിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

അതേസമയം പരമ്പരാഗത വാഹനങ്ങളുടെ ബ്രേക്കിംഗിന്റെ കാര്യത്തിൽ ഗതികോർജ്ജം പാഴാവുകയാണ് ചെയ്യുന്നത്. പക്ഷേ, റീജനറേറ്റീവ് അഥവാ പുനരുത്പാദന ബ്രേക്കിംഗ് സമയത്ത് ഗതികോർജ്ജം ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കുന്ന വൈദ്യുതിയായി രൂപാന്തരപ്പെടുന്നുവെന്ന് പറയാം.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ഈ സംവിധാനത്തിൽ ആക്സിലറേഷൻ അല്ലെങ്കിൽ ക്രൂയിസിംഗ് സമയത്ത് ഇലക്ട്രിക് മോട്ടോർ വീലുകളെ ചലിപ്പിക്കുന്നു. പക്ഷേ വേഗത കുറയുമ്പോൾ, വീലുകൾ മോട്ടോറിനെ പ്രവർത്തിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ഒരു ടു-വേ എനർജി ഫ്ലോ പോലെ പ്രവർത്തിക്കുന്നുവെന്ന് ചുരുക്കം. ഇവിടെ ഇലക്ട്രിക് മോട്ടോർ ഒരു ജനറേറ്ററായി പ്രവർത്തിക്കുകയാണ്.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ഇവ വീലുകളുടെ ഭ്രമണത്തെ പ്രതിരോധിക്കുകയും ബാറ്ററി പായ്ക്ക് ഒരു പരിധിവരെ റീചാർജ് ചെയ്യുന്ന വൈദ്യുതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും മികച്ച റേഞ്ചിനും വേണ്ടി വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനും ബാറ്ററി റീചാർജ് ചെയ്യുന്നതിനുമുള്ള ഇരട്ട ഉദ്ദേശ്യം സിസ്റ്റം നിറവേറ്റുന്നു.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

എപ്പോഴാണ് റീജനറേറ്റീവ് ബ്രേക്കിംഗ് സജീവമാകുന്നത്?

പുനരുൽപ്പാദിപ്പിക്കുന്ന അല്ലെങ്കിൽ റീജനറേറ്റു ചെയ്യുന്ന ബ്രേക്കിംഗ് രണ്ട് വ്യത്യസ്ത അവസ്ഥകളിൽ സജീവമാണ്. ഡ്രൈവർ ബ്രേക്ക് ചവിട്ടുമ്പോൾ വാഹനത്തിന്റെ വേഗത കുറയുന്നു.

MOST READ: പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

കൂടാതെ ഡ്രൈവർ ആക്‌സിലറേഷൻ നിർത്തുകയും വാഹനം സ്വയമേ നീങ്ങുന്ന അവസ്ഥയും വരുമ്പോഴുമുള്ള ഈ രണ്ട് സാഹചര്യങ്ങളിലും സാങ്കേതികവിദ്യ ഒരു റിവേഴ്‌സ് ഫ്ലോ പിന്തുടരുന്ന വൈദ്യുതി സൃഷ്ടിക്കുകയും ബാറ്ററി റീചാർജ് ചെയ്യുകയും ചെയ്യുന്നു.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ചില സന്ദർഭങ്ങളിൽ ഏറ്റവും പുതിയ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റങ്ങൾക്ക് ബ്രേക്കിംഗ് സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗതികോർജ്ജത്തിന്റെ 70 ശതമാനം വരെ വീണ്ടെടുക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

റീജനറേറ്റീവ് ബ്രേക്കിംഗ് സമയത്ത് നിർമിക്കുന്ന വൈദ്യുതിയുടെ അളവ് ബ്രേക്കിംഗ് ശക്തിയുടെ അളവിന് ആനുപാതികമാണ്. ബ്രേക്കിംഗ് ഫോഴ്‌സ് ശക്തമാകുമ്പോൾ റീജനറേറ്റീവ് ബ്രേക്കിംഗ് എനർജി ഉത്പാദനം വർധിക്കുകയും ചെയ്യും. കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗ് എനർജിയുടെ അളവ് വാഹനത്തിന്റെ വേഗതയെയും ബ്രേക്കിംഗ് സമയത്തെയും ആശ്രയിച്ചാണ് നിലകൊള്ളുന്നതും.

എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

ചില കാറുകളിൽ ബ്രേക്ക് റീജനറേഷൻ ഉപയോഗിക്കുന്ന ഒരു ഓട്ടോമാറ്റിക് ക്രൂയിസ് കൺട്രോൾ സിസ്റ്റം പോലും ഉണ്ട്. മുന്നിലുള്ള കാർ സെൻസറുകളാൽ നിരീക്ഷിക്കപ്പെടുകയും റോഡിലെ ആ കാറിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ ബ്രേക്ക് റീജനഷേറൻ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തനം.

More from DriveSpark

Article Published On: Friday, June 10, 2022, 13:39 [IST]
English summary
What is regenerative braking in electric vehicles and how does it works
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X