ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിൽ പുതിയ C3 എസ്‌യുവി ക്രോസ്ഓവർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി മോഡലിനായുള്ള പ്രീ-ബുക്കിംഗ് ജൂലൈ ഒന്നിന് കമ്പനി ആരംഭിക്കുകയും ചെയ്യും.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

2022 ജൂലൈ 20-ന് വില പ്രഖ്യാപനവും അവതരണവും നടക്കാനിരിക്കെ C3 എസ്‌യുവിയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തിയിരിക്കുകയാണ് സിട്രൺ. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകും സിട്രൺ C3 എന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ശക്തമായ മത്സരം നേരിടുമെന്ന ഉറപ്പുള്ളതിനാൽ കഴിവുറ്റ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് സിട്രൺ C3 എസ്‌യുവിയെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തേത് 81 bhp കരുത്തിൽ 115 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റായിരിക്കും.

MOST READ: കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

അതേസമയം രണ്ടാമത്തേത് 109 bhp പവറിൽ 190 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാകും സിട്രൺ C3 എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനായിരിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

സിട്രൺ ഇതുവരെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ പരാമർശിച്ചിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതുണ്ടാവാനാണ് സാധ്യത. ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റ് ലെവലുകളിലാവും ക്രോസ്ഓവർ ലഭ്യമാവുക. ടോപ്പ് എൻഡ് 'ഫീൽ' വേരിയന്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാകും.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

അതേസമയം അടിസ്ഥാന 'ലൈവ്' വേരിയന്റിന് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ മാത്രമേ ലഭിക്കൂ. ഇന്ധനക്ഷമതയുടെ കാര്യത്തിൽ സിട്രൺ C3 ക്രോസ്ഓവറിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 19.8 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുമ്പോൾ കാറിന്റെ ടർബോ പെട്രോൾ എഞ്ചിൻ 19.4 കിലോമീറ്ററും നൽകാൻ പ്രാപ്‌തമാണെന്നാണും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ പറയുന്നു.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

നിലവിൽ റെനോ കൈഗർ (20.5 കീ.മീ.), നിസാൻ മാഗ്നൈറ്റ് (20 കീ.മീ.) എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവി ആയിരിക്കും സിട്രൺ C3. കമ്പനി ഔദ്യോഗികമായി ഇതിനെ 'ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' എന്ന് വിശേഷിപ്പിക്കുമ്പോൾ ഇത് അടിസ്ഥാനപരമായി ഒരു സബ്-കോം‌പാക്‌ട് എസ്‌യുവിയാണ്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

ഇതിന് 3,981 മില്ലീമീറ്റർ നീളവും 1,733 മില്ലീമീറ്റർ വീതിയും 1,586 മില്ലീമീറ്റർ ഉയരവും 2,540 മില്ലീമീറ്റർ വീൽബേസ് നീളവും ഉണ്ടാകും. ടാറ്റ പഞ്ച്, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ തുടങ്ങിയ എതിരാളികളേക്കാൾ വലുതാണ് ഇതിന്റെ വീൽബേസ്. സിട്രൺ C3 മോഡലിന് 5.50 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

വരാനിരിക്കുന്ന ഈ സിട്രൺ ക്രോസ്ഓവറിൽ ധാരാളം ഫീച്ചറുകളും അത്യാധുനിക സവിശേഷതകളുമുണ്ടാവും. എൽഇഡി ഡിആർഎല്ലുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒരു മോണോക്രോം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി- ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ മുതലായവയെല്ലാം വാഹനത്തിന്റെ ഭാഗമായിരിക്കും.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

മൂന്ന് ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, ഒരു 12V സോക്കറ്റ്, ഒരു ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. ഇരട്ട എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവയിലൂടെ സുരക്ഷയും കമ്പനി ഉറപ്പാക്കും.

ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

വേരിയന്റ് ഓപ്ഷനുകളുടെ അഭാവം നികത്താൻ സിട്രൺ ഇന്ത്യയിൽ C3 എസ്‌യുവിയ്‌ക്കായി ധാരാളം ആക്‌സസറികൾ വാഗ്ദാനം ചെയ്യും. ഡീസൽ എഞ്ചിൻ ഓപ്ഷൻ സിട്രൺ നിരയിലുണ്ടാവില്ല. എന്നാൽ മോഡലിന്റെ ഇലക്‌ട്രിക് പതിപ്പിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ. അത് അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും സാധ്യതയേറുന്നുണ്ട്.

More from DriveSpark

Article Published On: Friday, June 10, 2022, 10:06 [IST]
English summary
Citroen c3 will be the third most fuel efficient c suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X