ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ ക്രമേണ പ്രചാരം ഏറിവരികയാണ്. ഇരുചക്ര വാഹന വിപണിയിൽ ഇവി മോഡലുകൾ ആധിപത്യം നേടാൻ ആരംഭിച്ചിട്ടുണ്ടെങ്കിലും പാസഞ്ചർ കാർ വിപണിയിൽ മാത്രം കാര്യങ്ങൾ അത്ര സ്വീകാര്യമായിട്ടില്ലെന്നു വേണം പറയാൻ.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

കാരണം നിലവിൽ 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് വിലയുള്ള ഇവികൾ മാത്രമാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. എങ്കിലും 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിലും ഇലക്ട്രിക് കാറുകൾ ഉടൻ തന്നെ യാഥാർഥ്യമാവുമെന്നതാണ് സന്തോഷകരമായ മറ്റൊരു വാർത്ത. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ പിഎംവി ഇലക്ട്രിക് ഇന്ത്യയിൽ ഒരു ഹൈടെക് മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

ഇത് ഇവി വിപണിയിൽ സമഗ്രമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചേക്കുമെന്നാണ് ആദ്യ വിലയിരുത്തലുകൾ. 2018-ൽ സ്ഥാപിതമായ പിഎംവി ഇലക്ട്രിക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇവി സ്റ്റാർട്ടപ്പ് കമ്പനിയാണ്. അടുത്ത മാസം അതായത് 2022 ജൂലൈയിൽ രണ്ട് സീറ്റുള്ള മൈക്രോ ഇലക്ട്രിക് കാർ EaS-E ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് തയാറെടുക്കുന്നത്.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

വർഷങ്ങളായി വികസന ഘട്ടത്തിലിരിക്കുന്ന EaS-E എന്ന ഇത്തിരി കുഞ്ഞൻ ഇലക്‌ട്രിക് കാർ ഇപ്പോൾ അതിന്റെ അവസാന പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. പിഎംവിയുടെ 'EaS-E' (ഈസി എന്ന് ഉച്ചരിക്കാം) 'ഇക്കോ ഫ്രണ്ട്‌ലി ആന്റ് സസ്റ്റൈനബിൾ ഇലക്ട്രിക്' വാഹനത്തിന്റെ ചുരുക്കപ്പേരാണ്.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

രൂപകല്പനയുടെ കാര്യത്തിൽ പുതിയ പിഎംവി EaS-E നിലവിൽ ഇന്ത്യൻ റോഡുകളിൽ ഉള്ള പരമ്പരാഗത കാറുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

എന്നിരുന്നാലും ഇത് ഒരു പരിധിവരെ സിട്രൺ AMI, എംജി E200 എന്നിവയോട് സാമ്യമുള്ളതാണ്.

മുൻവശത്ത് EaS-E ഇലക്‌ട്രിക് കാറിന് ബോണറ്റിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലുകളുടെ ഒരു സ്ട്രിപ്പ് ലഭിക്കുന്നുണ്ട്.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

ബമ്പറിന് താഴെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും കമ്പനി സ്ഥാപിച്ചിരിക്കുന്നു. 13 ഇഞ്ച് വീലുകളിലായിരിക്കും നിരത്തിലെത്തുക. കാറിന്റെ വശങ്ങളിൽ നിന്നും നോക്കിയാൽ ഒരു വലിയ ഗ്ലാസ് ഏരിയ, മൾട്ടി-സ്‌പോക്ക് അലോയ്‌ വീലുകൾ, നാല് ഡോറുകൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും ഇതൊരു ടൂ സീറ്റർ ഇലക്‌ട്രിക് കാറായിരിക്കും എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

പിൻഭാഗത്ത് എൽഇഡി ടെയിൽലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ പിഎംവി EaS-E 10 kWh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും 15 kW (20 bhp) PMSM ഇലക്ട്രിക് മോട്ടോറുമായാകും വിപണിയിൽ എത്തുക. മൈക്രോ ഇവിയുടെ ടോർക്ക് കണക്ക് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറിൽ ഇതിന് പരമാവധി 70 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും സാധിക്കും.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

പി‌എം‌വി EaS-E മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. വേരിയന്റിനെ ആശ്രയിച്ച് ഒറ്റ ചാർജിൽ ഇവി 120 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും. 3 kW എസി ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ കാർ പൂർണമായി ചാർജ് ചെയ്യാനാവുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

ഈ മൈക്രോ ഇലക്ട്രിക് കാറിന് 2,915 മില്ലീമീറ്റർ നീളവും 1,157 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും ഉണ്ടാകും. അതേസമയം വീൽബേസ് 2,087 മില്ലീമീറ്ററായിരിക്കും. ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീറ്റർ ആയിരിക്കും. കൂടാതെ ഇവിയുടെ ഭാരം ഏകദേശം 550 കിലോഗ്രാം ആയിരിക്കും.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ പിഎംവി ഇലക്ട്രിക് കാറിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, റിമോട്ട് കീലെസ് എൻട്രി, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ഉണ്ടാവും.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

ട്രാഫിക്കിൽ സെൽഫ് ഡ്രൈവിംഗിനായി ഒരു ഈസി മോഡും വാഹനം വാഗ്ദാനം ചെയ്യും. ഈ മോഡിൽ കാറിന് ആക്‌സിലറേറ്റർ ഇല്ലാതെ തന്നെ 20 കിലോമീറ്റർ വേഗതയിൽ മുന്നോട്ട് പോകാനും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളിൽ മൈനസ് ബട്ടൺ അമർത്തി ബ്രേക്ക് ചെയ്യാനും കഴിയും. പിഎംവി EaS-E ഇവിയുടെ പ്രീ-ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ റീഫണ്ടബിൾ ടോക്കൺ തുകയായ 2,000 രൂപയ്ക്ക് ആരംഭിച്ചിട്ടുമുണ്ട്.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

അതേസമയം ഡെലിവറി അടുത്ത വർഷം രണ്ടാം പാദത്തിലായാരിക്കും ആരംഭിക്കുക. ഇവിയുടെ മിഡിൽ, റേഞ്ച് എൻഡ് വേരിയന്റുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പിഎംവി EaS-E മൈക്രോ ഇലക്ട്രിക് കാറിന്റെ ബേസ് വേരിയന്റ് പിന്നീടുള്ള ഘട്ടത്തിലായിരിക്കും വിപണിയിൽ അവതരിപ്പിക്കുക. ഇത് മൊത്തം പത്ത് കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാനും സാധിക്കും.

ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം മാത്രം

പുതിയ പിഎംപി EaS-E മൈക്രോ ഇലക്ട്രിക് കാറിന് 160 കിലോമീറ്റർ റേഞ്ച് വേരിയന്റിന് 4 ലക്ഷം രൂപ മുതലാണ് എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ സ്ഥാപകൻ കൽപിത് പട്ടേൽ പറയുന്നത് ഈ മൈക്രോ ഇലക്ട്രിക് കാർ ലോഞ്ച് ചെയ്ത ആദ്യ ദിവസം മുതൽ ഇന്ത്യയിലുടനീളം വിൽക്കുമെന്നും എന്നാൽ തുടക്കത്തിൽ D2C (ഉപഭോക്താവിലേക്ക് നേരിട്ട്) ബിസിനസ് മോഡലിൽ ആയിരിക്കും.

More from DriveSpark

Article Published On: Wednesday, June 8, 2022, 11:36 [IST]
English summary
Pmv to launch india s first micro electric car eas e in july price starting from rs 4 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X