Ertiga മുതൽ Alcazar വരെ; ഇന്ത്യയിൽ മെയ് മാസ വിൽപ്പനയിൽ തിളങ്ങിയ 7-സീറ്റർ കാറുകൾ
മുമ്പ് ചെറു കാറുകൾക്കായിരുന്നു വിപണിയിൽ ഡിമാൻഡ് എങ്കിൽ ഇന്ന് ഫുൾ സൈസ് 7 സീറ്റർ കാറുകളും ഒട്ടും പിന്നിൽ അല്ല. 2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 7-സീറ്റർ യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടിക ഇതാ. എർട്ടിഗ MUV -യുടെ പെർഫോമെൻസ് കാരണം മാരുതി സുസുക്കി വീണ്ടും ഈ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുന്നു.

മാരുതി സുസുക്കി എർട്ടിഗ (12,226 യൂണിറ്റുകൾ)
കുടുംബത്തിനായി വാങ്ങാൻ കഴിയുന്ന മികച്ച വാഹനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കി എർട്ടിഗ. ഇൻഡോ-ജാപ്പനീസ് MUV ഏഴ് മുതിർന്നവർക്ക് മാന്യമായ ഇടം വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഹാച്ച്ബാക്കിനെ വെല്ലുന്ന ഫ്യുവൽ ഇക്കോണമിയും വാഗ്ദാനം ചെയ്യുന്നതിനാൽ വളരെ മികച്ച ഓഫറാണ്. 2022 മെയ് മാസത്തിൽ മാരുതി സുസുക്കി 12,226 യൂണിറ്റ് എർട്ടിഗ MUV ഇന്ത്യയിൽ വിറ്റഴിച്ചു.

മാത്രമല്ല, 2021 മെയ് മാസത്തിൽ 2,694 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞതിനാൽ മാരുതി സുസുക്കി എർട്ടിഗയുടെ വാർഷിക വിൽപ്പന 354 ശതമാനത്തിലധികം മെച്ചപ്പെട്ടു.

മഹീന്ദ്ര ബൊലേറോ (8,766 യൂണിറ്റുകൾ)
മഹീന്ദ്ര ബൊലേറോ അതിന്റെ കരുത്തിന് പേരുകേട്ട ഒരു മോഡലാണ്, കൂടാതെ ഗ്രാമീണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണിത്. യൂട്ടിലിറ്റേറിയൻ നേച്ചറും ആധുനിക ഫീച്ചറുകളുടെ അഭാവവും ഉണ്ടായിരുന്നിട്ടും, 2022 മെയ് മാസത്തിൽ മഹീന്ദ്ര 8,766 യൂണിറ്റ് ബൊലേറോ എസ്‌യുവികൾ വിറ്റു.

അതിശയകരമായ വിൽപ്പന കണക്കുകൾക്ക് കാരണം, 2021 മെയ് മാസത്തിൽ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞ 3,517 യൂണിറ്റുകളിൽ നിന്ന് ബൊലേറോ എസ്‌യുവിയുടെ വാർഷിക വിൽപ്പന ഏകദേശം 149 ശതമാനം മെച്ചപ്പെട്ടു.

മഹീന്ദ്ര XUV700 (5,069 യൂണിറ്റുകൾ)
മഹീന്ദ്ര XUV700 ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ വളരെ വിജയകരമായ ഒരു എസ്‌യുവിയാണ്, എസ്‌യുവി ഇതിനകം ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ നേടിക്കഴിഞ്ഞു.

വിപണിയിൽ സെമികണ്ടക്ടർ ക്ഷാമം നിലനിൽക്കുന്നുണ്ടെങ്കിലും, 2022 മെയ് മാസത്തിൽ 5,069 യൂണിറ്റ് XUV700 എസ്‌യുവികൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
| Rank | Model | May'22 | May'21 | Growth (%) YoY |
| 1 | Maruti Ertiga | 12,226 | 2,694 | 354 |
| 2 | Mahindra Bolero | 8,767 | 3,517 | 149 |
| 3 | Mahindra XUV700 | 5,069 | - | - |
| 4 | Kia Carens | 4,612 | - | - |
| 5 | Maruti XL6 | 4,085 | 782 | 422 |
| 6 | Mahindra Scorpio | 4,348 | 1,782 | 144 |
| 7 | Toyota Innova Crysta | 2,737 | 20 | - |
| 8 | Tata Safari | 2,242 | 1,536 | 46 |
| 9 | Renault Triber | 2,110 | 524 | 303 |
| 10 | Hyundai Alcazar | 1,947 | 1,360 | 43 |

കിയ കാരെൻസ് (4,612 യൂണിറ്റുകൾ)
XUV700 പോലെ തന്നെ, കിയ കാരെൻസ് അതിന്റെ അഗ്രസ്സീവ് വിലയും നീണ്ട ഫീച്ചർ ലിസ്റ്റും കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നല്ല ട്രാക്ഷൻ നേടിയിട്ടുണ്ട്.

കൂടാതെ, കമ്പനി 2022 മെയ് മാസത്തിൽ 4,612 യൂണിറ്റ് കാരെൻസ് MUV വിറ്റു, ഇത് അതിന്റെ സെഗ്‌മെന്റിൽ മോഡലിന്റെ മാന്യമായ ഡീസന്റ് കണക്കിനേക്കാൾ കൂടുതലാണ്.

മാരുതി സുസുക്കി XL6 (4,085 യൂണിറ്റുകൾ)
XL6 എന്നത് മാരുതി സുസുക്കി എർട്ടിഗയുടെ അല്പം കൂടുതൽ പ്രീമിയം പതിപ്പാണ്, എന്നാൽ എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു ആറ് സീറ്ററാണ്. മാത്രമല്ല, മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയാണ് മാരുതി സുസുക്കി XL6 വിൽക്കുന്നത്.

2022 മെയ് മാസത്തിൽ, മാരുതി സുസുക്കി ഇന്ത്യയിൽ XL6 MUV -കളുടെ 4,085 യൂണിറ്റുകൾ വിറ്റു, 2021 മെയ് മാസത്തിലെ 782 യൂണിറ്റുകളുടെ വിൽപ്പനയെ അപേക്ഷിച്ച് കമ്പനിക്ക് 422 ശതമാനം വിൽപ്പന വർധനയുണ്ടായി.

മഹീന്ദ്ര സ്കോർപിയോ (4,348 യൂണിറ്റുകൾ)
മഹീന്ദ്ര സ്കോർപിയോയ്ക്ക് ഇന്ത്യയിൽ ശക്തമായ ആരാധകവൃന്ദമുണ്ട്, പുതിയ 2022 മഹീന്ദ്ര സ്കോർപിയോ-N വെളിപ്പെടുത്തിയെങ്കിലും 2022 മെയ് മാസത്തിൽ 4,348 യൂണിറ്റ് സ്കോർപിയോ എസ്‌യുവികൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു.

ശക്തമായ ആരാധകവൃന്ദം കാരണം, മഹാമാരിയ്ക്ക് ശേഷം 144 ശതമാനം വളർച്ചയോടെ വാർഷിക വിൽപ്പന കണക്കുകൾ മെച്ചപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോൾ, 2021 മെയ് മാസത്തിൽ കമ്പനിക്ക് 1,782 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ (2,737 യൂണിറ്റുകൾ)
വിശാലമായ കാർ തിരയുന്ന നിരവധി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒരു ഡിഫോൾട്ട് ചോയിസാണ്. 2022 മെയ് മാസത്തിൽ ടൊയോട്ട 2,737 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ MUV-കൾ ഇന്ത്യയിൽ വിറ്റു.

തൽഫലമായി, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സെയിൽസ് പെർഫോമെൻസ് 13,585 ശതമാനത്തിലധികം മെച്ചപ്പെട്ടു. കമ്പനി 2021 മെയ് മാസത്തിൽ വെറും 20 യൂണിറ്റുകളാണ് വിറ്റഴിച്ചത് എന്നതും ശ്രദ്ധേയമാണ്.

ടാറ്റ സഫാരി (2,242 യൂണിറ്റുകൾ)
പുതിയ ടാറ്റ സഫാരി ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്, കൂടാതെ ഇത് ഏഴ് മുതിർന്നവർക്ക് മാന്യമായ ഇടമുള്ള ഒരു സുഖപ്രദമായ എസ്‌യുവി കൂടിയാണ്. 2022 മെയ് മാസത്തിൽ ടാറ്റ ഇന്ത്യയിൽ 2,242 യൂണിറ്റ് സഫാരി എസ്‌യുവി വിറ്റഴിച്ചു.

ഈ മികച്ച പെർഫോമെൻസ് ടാറ്റ സഫാരിയുടെ വാർഷിക വിൽപ്പന ഏകദേശം 46 ശതമാനം വർധിച്ചു, 2021 മെയ് മാസത്തിൽ കമ്പനിക്ക് 1,536 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

റെനോ ട്രൈബർ (2,910 യൂണിറ്റുകൾ)
ഈ ലിസ്റ്റിലെ ഏറ്റവും താങ്ങാനാവുന്ന MUV ആണ് റെനോ ട്രൈബർ, കൂടാതെ ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 7 -സീറ്ററുകളിൽ ഒന്നാണിത്.

2022 മെയ് മാസത്തിൽ, ഈ 7 സീറ്റർ MUV -യുടെ 2,110 യൂണിറ്റുകൾ റെനോ ഇന്ത്യയിൽ വിറ്റു. 2021 മെയ് മാസത്തിൽ ഈ MUV -യുടെ 524 യൂണിറ്റുകൾ മാത്രം വിൽക്കാനെ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾക്ക് കഴിഞ്ഞിരുന്നു എന്നതിനാൽ 303 ശതമാനത്തിലധികം വിൽപ്പന വർധനയുണ്ടായി.

ഹ്യുണ്ടായി അൽകസാർ (1,947 യൂണിറ്റുകൾ)
ഹ്യുണ്ടായി ക്രെറ്റയുടെ 7 സീറ്റർ പതിപ്പാണ് ഹ്യുണ്ടായി അൽകസാർ. പുതിയ എസ്‌യുവി ആണെങ്കിലും ഇന്ത്യൻ വിപണിയിൽ എസ്‌യുവി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റയെങ്കിലും, എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന് സമാനമായ വിജയം ആവർത്തിക്കാനായില്ല. 2022 മെയ് മാസത്തിൽ 43 ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ 1,947 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു.


Click it and Unblock the Notifications








