ICE മോഡലുകളെ പിന്തള്ളി ത്രീ വീലർ സെഗ്മെന്റിൽ EV മുന്നേറ്റം; 2022 മെയ് മാസ വിൽപ്പന ഇങ്ങനെ
വ്യക്തമായ കാരണങ്ങളാൽ പൊതുഗതാഗത മേഘലയിലും ഷെയർഡ് മൊബിലിറ്റി സൊല്യൂഷനുകളിലും വലിയ തിരിച്ചടി നേരിട്ടതിനാൽ ഇന്ത്യൻ ത്രീ വീലർ മേഖലയെ മഹാമാരിയുടെ പ്രതിസന്ധി സാരമായി ബാധിച്ചു.

എന്നിരുന്നാലും, കഴിഞ്ഞ ഒരു വർഷമായി, വിൽപ്പന മെച്ചപ്പെട്ടു. 2022 മെയ് മാസത്തിൽ റീട്ടെയിൽ വിൽപ്പന എട്ട് മടങ്ങ് വർധിച്ച് 41,508 യൂണിറ്റിലെത്തി, ഇത് പൊതു ഗതാഗത മാർഗത്തിലും ലോജിസ്റ്റിക്കൽ മെച്ചപ്പെടുത്തലുകൾക്കുമുള്ള മുൻഗണന മൂലമാണ്.

ടു വീലർ, ഫോർ വീലർ വിഭാഗങ്ങളെപ്പോലെ, മലിനീകരണം കുറയ്ക്കുന്നതിന് സീറോ എമിഷൻ പ്രൊഡക്ടുകൾ പ്രോത്സാഹിപ്പിക്കാനും നിർമ്മിക്കാനും ത്രീ വീലർ നിർമ്മാതാക്കളും പ്രേരിപ്പിക്കപ്പെടുന്നു.

സർക്കാർ പിന്തുണയും ഇ-കൊമേർസ് വിഭാഗവും ചേർന്ന് ഇലക്ട്രിക് ത്രീ വീലറുകൾക്ക് 2022 സാമ്പത്തിക വർഷത്തിൽ മൊത്തം 1,77,874 യൂണിറ്റുകളോടെ 101 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിലും വിൽപ്പന കണക്കുകൾ പ്രവചനങ്ങൾക്കൾ അപ്പുറമാണ്. ഇത് വളരെ മികച്ചതായിരുന്നു, കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഇലക്ട്രിക് ത്രീ വീലറുൾ പരമ്പരാഗത ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) ത്രീ വീലറുകളെ മറികടന്നു.

ICE മോഡലുകൾ കരസ്ഥമാക്കിയ 19,597 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവികൾ 21,911 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു, ഇതോടെ ഇവി ത്രീ വീലറുകളുടെ വിപണി വിഹിതം 8.0 ശതമാനം ഉയർന്ന് 53 ശതമാനമായി മാറി.

ചുരുങ്ങിയ സമയത്തിനുള്ളിൽ, പാസഞ്ചർ കാറുകളേയും ടു വീലറുകളേയും അപേക്ഷിച്ച് ഇലക്ട്രിക് ത്രീ വീലറുകൾ ഇൻഫ്‌ലെക്‌ഷൻ പോയിന്റ് മറികടന്നു. 2022 മെയ് മാസത്തിൽ മൊത്തത്തിലുള്ള ആഭ്യന്തര ത്രീ വീലർ വിപണിയുടെ 45 ശതമാനത്തിലധികം വോളിയത്തിനും കാരണം ഇലക്ട്രിക് ത്രീ വീലറുകളാണ്. വ്യത്യസ്ത വിഭാഗങ്ങളിലുടനീളം കുറഞ്ഞ പ്രവർത്തനച്ചെലവാണ് ഇവയുടെ മികച്ച സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണം.

ഇലക്ട്രിക് ത്രീ വീലറുകൾ ഡിസ്ചാർജ് ചെയ്ത ബാറ്ററികൾ ചാർജ് ചെയ്തവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള സിമ്പിൾ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു, അതിനാൽ ചാർജിംഗിന് ധാരാളം സമയം ലാഭിക്കാം.

പാസഞ്ചർ, ഗുഡ്സ്, ലോജിസ്റ്റിക്കൽ റിക്വയർമെന്റുകൾ എന്നിവയിലെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, സീറോ എമിഷൻ ത്രീ-വീലറുകൾ കൊണ്ടുവരുന്ന നേട്ടങ്ങൾ വ്യക്തിഗത ഉടമകൾക്കും ഉപഭോക്താക്കൾക്കും വളരെ ആകർഷകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇ-കൊമേർസ് സ്ഥാപനങ്ങൾ ഇലക്ട്രിഫിക്കേഷൻ വൻ തോതിൽ അഡോപ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈൽ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫ്ലീറ്റിനായി ലോജിസ്റ്റിക്കൽ കമ്പനികൾ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുകയാണ്.

വേൾഡ് ബിസിനസ് കൗൺസിൽ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് (WBCSD), ഫ്ലിപ്കാർട്ട് എന്നിവയുടെ റിപ്പോർട്ട് അനുസരിച്ച് ഇ-കൊമേർസ് വിപണി പ്രാദേശികമായി ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിവിധ വാണിജ്യ വാഹന വിഭാഗങ്ങളിലായി വിന്യസിക്കുന്നു.


Click it and Unblock the Notifications








