കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊവിഡ്-19 പകർച്ചവ്യാധിയെ ചെറുക്കാൻ ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യ അഞ്ച് കോടി രൂപ സംഭാവന ചെയ്യ്തു. നിലവിലെ പ്രതിസന്ധി നേരിടാൻ സർക്കാരിനെ സഹായിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നിർമ്മാതാക്കൾ സംഭാവന നൽകിയത്.

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

തമിഴ്‌നാട് സർക്കാരിന്റെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എൻ മുരുകാനന്ദം IAS -ന് കമ്പനി അധികൃതർ ചെക്ക് കൈമാറി. കൊറിയൻ വാഹന നിർമാതാക്കൾക്ക് തമിഴ്‌നാട്ടിൽ രണ്ട് നിർമാണശാലകളുണ്ട്.

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

ഉത്തരവാദിത്തവും കരുതലും ഉള്ള ഒരു വാഹന ബ്രാൻഡ് എന്ന നിലയിൽ, ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിരന്തരമായ പിന്തുണ നൽകുന്നതിന് തങ്ങൾ തമിഴ്‌നാട് സർക്കാരുമായി ഐക്യപ്പെടുന്നു.

MOST READ: കൊവിഡ്-19; പ്രവർത്തനങ്ങൾ സാവധാനം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ വാഹന വിപണി

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

രണ്ട് പതിറ്റാണ്ടിലേറെയായി ഹ്യുണ്ടായിയുടെ ആസ്ഥാനമായ സംസ്ഥാനത്തെ ജനങ്ങളോടുള്ള കമ്പനിയുടെ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് ഈ സംഭാവന.

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

നിർമ്മാതാക്കളുടെ ആഗോള ദർശനമായ 'മാനവികതയുടെ പുരോഗതി' അനുസരിച്ച് ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെ സഹായിക്കുന്ന എല്ലാ ശ്രമങ്ങളും ഏറ്റെടുക്കാൻ ഹ്യുണ്ടായി പ്രതിജ്ഞാബദ്ധമാണ് എന്ന് കമ്പനിയുടെ സംഭാവനയെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ എസ്എസ് കിം പറഞ്ഞു.

MOST READ: മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

ആഗോള കാഴ്ചപ്പാടായ മാനവികതയുടെ പുരോഗതിയെ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങളും കമ്പനി ആരംഭിക്കും. മാരകമായ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സംഭാവന നൽകാൻ വരാനിരിക്കുന്ന സംരംഭങ്ങളുടെ പരമ്പര സഹായിക്കും.

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

ഇന്ത്യയിലുടനീളമുള്ള വിവിധ ദുരിതാശ്വാസ ഫണ്ടുകൾക്ക് ഹ്യുണ്ടായി ധനസഹായം നൽകും. ദക്ഷിണ കൊറിയയിൽ നിന്ന് നൂതന ഡയഗ്നോസ്റ്റിക് കിറ്റുകളും കമ്പനി ഇറക്കുമതി ചെയ്യും.

MOST READ: കൊവിഡ്-19; വെന്റിലേറ്ററും ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറുമായി മഹീന്ദ്ര

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

കൂടാതെ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (PPE) കമ്പനി നിർമ്മിക്കും. ഫെയ്‌സ് മാസ്കുകൾ, വെന്റിലേറ്ററുകൾ, ഹാൻഡ് ഗ്ലൗസുകൾ, ഫെയ്സ് ഷീൽഡുകൾ, മറ്റ് ചികിത്സാ സഹായ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

PPE -കളുടെ നിർമ്മാണത്തിനു പുറമേ, കൊവിഡ്-19 ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സ്, മറ്റ് എല്ലാ ഉദ്യോഗസ്ഥർക്കും മാസ്ക്, മറ്റ് സുരക്ഷാ കിറ്റുകൾ എന്നിവയുടെ വിതരണവും കമ്പനി ഏറ്റെടുക്കും. അഭൂതപൂർവമായ ഈ സമയത്ത് ആവശ്യമുള്ളവർക്ക് കമ്പനി വരണ്ട റേഷൻ വിതരണം ചെയ്യും.

MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

കൊവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി രൂപ ധനസഹായം നൽകി ഹ്യുണ്ടായി

അനുബന്ധ വാർത്തകളിൽ, കമ്പനി ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളം ഹ്യുണ്ടായി വാഹനങ്ങൾ വാങ്ങുന്നതിനായി ഒരു പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. ‘ക്ലിക്ക് ടു ബൈ' എന്ന പ്ലാറ്റ്ഫോം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി തത്സമയം എല്ലാ ഡീലർഷിപ്പുകളെയും ബന്ധിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai India Donates Rs 5 Crore To Fight COVID-19 Pandemic. Read in Malayalam.
Story first published: Tuesday, April 14, 2020, 2:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X