മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

By Santheep

റിപ്പബ്ലിക് ദിനത്തിന് അമേരിക്കന്‍ പ്രസിഡണ്ട് വന്നത് സൃഷ്ടിച്ച വന്‍ ആരവം മോഡിയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. എല്ലാ കാമറകളും ബരാക് ഒബാമയുടെ മുഖത്തേക്ക് ഫോക്കസ് ചെയ്ത ആ നാളുകള്‍ ഇനിയും മറക്കാറായിട്ടില്ല. രണ്ട് രാഷ്ട്രത്തലവന്മാരുടെയും കാറുകളും വിമാനങ്ങളും താരതമ്യം ചെയ്ത് മാധ്യമങ്ങള്‍ അര്‍മാദിക്കുകയായിരുന്നു.

എയര്‍ഫോഴ്‌സ് വണ്‍ എന്ന ഒബാമയുടെ വിമാനത്തോട് കിട പിടിക്കാന്‍ ശേഷിയുള്ള ഒരു വിമാനം ലോകത്തില്‍ തന്നെ എത്ര പേരുടെ പക്കലുണ്ടായിരിക്കും? എന്തായാലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈഗോയെ വ്രണപ്പെടുത്താന്‍ എയര്‍ഫോഴ്‌സ് വണ്ണിന് സാധിക്കുകയുണ്ടായി.

പുതിയ വാര്‍ത്തകള്‍ പറയുന്നത് മോഡിജിയുടെ മനസ്സില്‍ ഒരു എയര്‍ ഫോഴ്‌സ് വണ്‍ മോഹം മുള പൊട്ടിയിരിക്കുന്നു എന്നാണ്. മോഡിക്കായി ഒരു 'ദേശി എയര്‍ഫോഴ്‌സ് വണ്‍' നിര്‍മിച്ചെടുക്കാനുള്ള പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

സെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും വിദഗ്ധരുടെയും ഒരു പാനല്‍ വിശദമായി ചര്‍ച്ചകള്‍ നടത്തിയാണ് വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

പ്രതിരോധമന്ത്രി മനോഹര്‍ പരിക്കാറിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ രണ്ട് പുതിയ ബോയിങ് 777-300 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ ധാരണയിലെത്തിയെന്നാണ് വാര്‍ത്ത. ഈ വിമാനങ്ങള്‍ കൂടുതല്‍ റെയ്ഞ്ച് നല്‍കുന്ന വിധത്തില്‍ നിര്‍മിച്ചവയാണ്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും പ്രധാനമന്ത്രി മോഡിജിക്കും വേണ്ടിയാണ് രണ്ട് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങളാണ് ഇരുവരും ഉപയോഗിച്ചുവരുന്നത്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

വിദേശരാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ പറക്കലുകള്‍ കൂടി വരുന്നതിനാല്‍ സന്നാഹപ്പെട്ട ഒരു വിമാനം വേണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള പ്രതിരോധമന്ത്രാലയം.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

എയര്‍ ഇന്ത്യയുടെ പക്കല്‍ നിന്നാണ് ഈ രണ്ട് ബോയിങ് വിമാനങ്ങള്‍ വാങ്ങുക എന്നറിയുന്നു. എയറിന്ത്യയുടെ പക്കല്‍ ആറ് ബോയിങ് 777-300 എയര്‍ക്രാഫ്റ്റുകള്‍ ഇപ്പോഴുണ്ട്. വാങ്ങിയതിനു ശേഷം പ്രത്യേകം കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനാണ് പരിപാടി.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

നിരവധി സുരക്ഷാ സന്നാഹങ്ങളും മറ്റും ഈ വിമാനത്തോടു കൂട്ടിച്ചേര്‍ക്കും. എക്‌സിക്യുട്ടീവ് ഓഫീസ്, ബെഡ് റൂം, മീറ്റിങ് കാബിന്‍ തുടങ്ങിയ സംവിധാനങ്ങളും വിമാനത്തില്‍ ചേര്‍ക്കും.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

പ്രത്യേക സാറ്റലൈറ്റ് ആശയവിനിമയ ഉപാധികള്‍ വിമാനത്തിലുണ്ടായിരിക്കും. ഒബാമയുടെ വിമാനത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തകരാത്ത രഹസ്യ ആശയവിനിമയ സംവിധാനം ചേര്‍ത്തിട്ടുണ്ട്. ഇത്തരം അത്യുന്നത സാങ്കേതികതകള്‍ മോഡിയുടെ വിമാനത്തിലുണ്ടാകുമോ എന്ന് കണ്ടറിയണം.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

ഈ രണ്ട് എര്‍ക്രാഫ്റ്റുകളും മോഡിഫൈ ചെയ്യുക പലമില്‍ സ്ഥിതി ചെയ്യുന്ന എയര്‍ എച്ച്ക്യു കമ്യൂണിക്കേഷന്‍ സ്‌ക്വാഡ്രോണിലാണ് നിര്‍മിക്കുക. ഇത് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കീഴിലുള്ള സ്ഥാപനമാണ്. ഇവര്‍ തന്നെയാണ് എയര്‍ ഇന്ത്യ വണ്‍ വിമാനവും തയ്യാറാക്കിയത്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

മോഡിയുടെ വിമാനത്തിലേക്ക് പൈലറ്റുമാര്‍, കാബിന്‍ ജീവനക്കാര്‍ തുടങ്ങിയവരെ ഇന്ത്യന്‍ എര്‍ഫോഴ്‌സ് തന്നെയാണ് റിക്രൂട്ട് ചെയ്യുക.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

നിലവില്‍ പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികള്‍ സഞ്ചരിക്കുന്നത് ബോയിങ് 747 ജമ്പോ ജെറ്റുകളിലാണ്. കാലമേറെയായി ഈ വിമാനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

ഈ പഴയ എയര്‍ക്രാഫ്റ്റുകളില്‍ മിസ്സൈല്‍ പ്രതിരോധ സംവിധാനങ്ങളില്ല. ഇതൊരു അത്യാവശ്യ സന്നാഹമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി കരുതുന്നത്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

കഴിഞ്ഞവര്‍ഷം നടന്ന ഒരു വിമാനാക്രമണം കൂടി ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. മോഡിയുടെ വിദേശയാത്രകളിലൊന്നിനിടെയാണിത് സംഭവിച്ചത്. മോഡിയുടെ വിമാനം വരേണ്ടിയിരുന്ന എയര്‍ കോറിഡോറിന് തൊട്ടാണ് ഈ ആക്രമണം നടന്നത്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

മലേഷ്യ എര്‍ലൈന്‍സ് വിമാനമായ എംഎച്ച്17 ഉക്രൈനില്‍ വെച്ച് വെടി വെച്ചിട്ടതാണ് സംഭവം. ഈ സമയം പ്രധാനമന്ത്രി ഫ്രാങ്ഫര്‍ട്ടില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു തൊട്ടടുത്തുള്ള ആകാശപാതയിലൂടെ.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

കഴിഞ്ഞ മാസത്തില്‍ മറ്റൊരു പ്രശ്‌നം കൂടി പ്രധാനമന്ത്രിയുടെ വിമാനം നേരിട്ടു. ബര്‍ലിനില്‍ മോഡി സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് എന്‍ജിന്‍ തകരാറുകള്‍ സംഭവിച്ചതു മൂലം മറ്റൊരു വിമാനം അയച്ചു കൊടുക്കേണ്ടി വന്നു. അന്ന് മൂന്നു രാഷ്ട്രങ്ങളില്‍ ഒരുമിച്ച് ടൂര്‍ നടത്തുകയായിരുന്നു മോഡി.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

വിദേശയാത്രകള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് പുതിയ വിമാനം തയ്യാറാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

പുതിയ വിമാനങ്ങളില്‍ മിസ്സൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ടായിരിക്കും. മിസ്സൈലുകള്‍ അടുക്കുന്നത് തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനമാണിത്. ശത്രുക്കളുടെ റഡാറുകള്‍ കണ്ടെത്തി അവ ജാമാക്കുന്ന സാങ്കേതിക സംവിധാനവും വിമാനത്തില്‍ ചേര്‍ക്കും.

മോഡിക്കായി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍'

കര്‍ഷക ആത്മഹത്യകളും മറ്റും പെരുകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിദേശ പര്യടനങ്ങളില്‍ മുഴുകുന്നതും ആഡംബര വിമാനം വാങ്ങുന്നതുമെല്ലാം വലിയ ചര്‍ച്ചയായിട്ടുണ്ട്.

കൂടുതല്‍

കൂടുതല്‍

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും: ഒരു താരതമ്യം

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

More from DriveSpark

Article Published On: Tuesday, May 12, 2015, 14:11 [IST]
English summary
India Readying 'Desi Air Force One' for Narendra Modi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X