ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

By Santheep

കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് പണിത കാറിനകത്തും നിലമ്പൂര്‍ തേക്കു കൊണ്ടുള്ള വുഡ് പാനലിങ് നടത്തുന്നതു കാണാം. നിലമ്പൂര്‍ തേക്കിന്റെ സാന്നിധ്യമില്ലാതെ റോള്‍സ് റോയ്‌സ് കാറുകള്‍ പുറത്തിറങ്ങുന്നതുപോലും അപൂര്‍വമാണ്. സൗന്ദര്യം, ഈടുനില്‍പ് തുടങ്ങിയ ഗുണങ്ങളാണ് കാറില്‍ സാധ്യമായ ഇടങ്ങളിലെല്ലാം മരപ്പണി നടത്തുന്നതിന്റെ ഉദ്ദേശ്യം.

ഇവിടെ ഒരു ഇന്ത്യന്‍ ആശാരി തന്റെ കാറിന്റെ ബോഡി മുഴുവന്‍ മരം കൊണ്ട് നിര്‍മിച്ചതിനെക്കുറിച്ച് വായിക്കാം. ഇദ്ദേഹം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി മാറിയിട്ടുണ്ട് ഇതിനകം. താഴെ ചിത്രങ്ങളും വീഡിയോയും കാണാം.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

മോഹീന്ദര്‍ സിങ് എന്ന മൂത്താശാരിയും അദ്ദേഹത്തിന്റെ മകന്‍ അമന്‍ദീപും ചേര്‍ന്നാണ് ഈ കാര്‍ നിര്‍മിച്ചെടുത്തത്. യഥാര്‍ഥത്തില്‍ അമന്‍ദീപിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ഇരുവരും ചേര്‍ന്ന യാഥാര്‍ത്ഥ്യമാക്കിയത്.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

പാട്യാലയിലാണ് ഇവരുടെ വീട്. ഇരുവരും ചേര്‍ന്ന് നിര്‍മിച്ച കാര്‍ റോഡിലിറക്കാനുള്ള അനുവാദമുണ്ട്.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

പൂര്‍ണമായും തേക്കിലാണ് ഈ കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. എല്ലാം കൈപ്പണിയാണ്.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

രണ്ടുവര്‍ഷം മുമ്പാണ് ഇത്തരമൊരു കാര്‍ നിര്‍മിക്കാനുള്ള ആശയം അമന്‍ദീപിന്റെ മനസ്സില്‍ തോന്നുന്നത്. അന്ന് കേളേജില്‍ പഠിക്കുകയായിരുന്നു ഇദ്ദേഹം. ആശാരിപ്പണിയില്‍ നാല്‍പത്തഞ്ച് വര്‍ഷത്തെ പരിചയസമ്പത്തുള്ള പിതാവിന്റെ സഹായത്തോടെ കാര്‍ നിര്‍മിക്കാന്‍ അമന്‍ദീപ് പ്ലാനിട്ടു.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

രണ്ടര മാസം കൊണ്ടാണ് ഈ കാറിന്റെ നിര്‍മാണം ഇരുവരും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. സ്വന്തം വീട്ടില്‍ വെച്ചായിരുന്നു നിര്‍മാണം.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

ഒരു മാരുതി 800 കാറിന്റെ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി ഘടകഭാഗങ്ങളും ഇതേ കാറില്‍ നിന്നെടുത്തിട്ടുണ്ട്. ബോഡി പൂര്‍ണമായും തേക്കാണ്.

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

നിര്‍മാണം ചെലവേറിയതാണെന്ന് പറയേണ്ടതില്ലല്ലോ? ഏത് കാലാവസ്ഥയിലും കൂളായി ഉപയോഗിക്കാം എന്നതിനാലാണ് തേക്ക് തന്നെ തെരഞ്ഞെടുത്തത്. ബോഡി ഇടയ്ക്കിടെ പോളിഷ് ടെയ്യാറുണ്ടെന്ന് ആശാരിമാര്‍ പറയുന്നു. ചിലപ്പോഴെല്ലാം കാര്‍ മഴയത്ത് മറന്നുവെച്ച് പോരാറുണ്ട്. ഇതുമൂലം ബോഡിക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ല.

വീഡിയോ

കൂടുതല്‍

കൂടുതല്‍

More from DriveSpark

Article Published On: Tuesday, May 12, 2015, 12:20 [IST]
English summary
Indian Carpenter Builds Street Legal Wooden Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X