കുതിരയും കുതിരശക്തിയും: ചില രസകരമായ വസ്തുതകള്‍

നമുക്കറിയാവുന്നതു പോലെ, വാഹനങ്ങള്‍ക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. വലിയ ചരിത്രമുള്ള ഏതൊരു സംഗതിക്കും രസകരമായ ചില കാര്യങ്ങള്‍ നമ്മോടു പറയാനുണ്ടാകും. ഇവിടെ ഓട്ടോമൊബൈലുകളെക്കുറിച്ചുള്ള ചില വസ്തുതകളെക്കുറിച്ചാണ് ചര്‍ച്ച. വാഹനങ്ങളെക്കുറിച്ച് നമുക്കുള്ള ചില തെറ്റുധാരണകള്‍ മാറ്റാന്‍ ഇത് സഹായിച്ചേക്കും. ചില പുതിയ അറിവുകളും ഈ ചര്‍ച്ചയിലൂടെ ലഭിച്ചേക്കാം.

താഴെ ചിത്രത്താളുകളിലേക്കു നീങ്ങുക.

കുതിരയും കുതിരശക്തിയും: ചില രസകരമായ വസ്തുതകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

കുതിരയും കുതിരശക്തിയും തമ്മിലെന്ത്?

കുതിരയും കുതിരശക്തിയും തമ്മിലെന്ത്?

എന്‍ജിന്റെ ഒരു കുതിരശക്തി എന്നത് ഒരു കുതിരയുടെ ശക്തിയാണെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. ഇത് വെറും തെറ്റുധാരണയാണ്. എന്‍ജിന്‍ കരുത്ത് അളക്കുവാനുള്ള ഒരു ഉപാധിയാണിത്. ഈ അളവുകോലുപയോഗിച്ച് കുതിരയുടെ ശരാശരി കരുത്ത് അളക്കുകയാണെങ്കില്‍ കുതിരയുടെ കുതിരശക്തി അഥവാ ഹോഴ്‌സ്പവര്‍ വെറും 0.7 ആണെന്നു കാണാം!

ഇന്ധനടാങ്ക് എവിടെ?

ഇന്ധനടാങ്ക് എവിടെ?

ഇന്ധനടാങ്ക് ഏതു വശത്താണെന്ന് ഫ്യുവല്‍ ഗേജിനകത്ത് സൂചന നല്‍കുന്നുണ്ട് പുതിയ തലമുറ കാറുകള്‍. ഗേജിനകത്തെ ഫ്യുവല്‍ പമ്പ് ചിഹ്നത്തിനു തൊട്ട് ഒരു ത്രികോണാകൃതിയിലുള്ള സൂചകം ഇന്ധനടാങ്കിന്റെ വശത്തേക്ക് ചൂണ്ടി നില്‍ക്കുന്നതായി കാണാം.

കുതിരവണ്ടിയുടെ ഡാഷ്‌ബോര്‍ഡ്!

കുതിരവണ്ടിയുടെ ഡാഷ്‌ബോര്‍ഡ്!

ഇന്ന് ഡാഷ്‌ബോര്‍ഡ് കാറിനകത്തെ ഭാഗം ഒരു പ്രധാനഘടകമാണ്. ഡാഷ്‌ബോര്‍ഡിന്റെ സൗന്ദര്യം കാറിന്റെ വില്‍പനയെ മൊത്തം ബാധിക്കുന്ന നിര്‍ണായക വിഷയവുമാണ്. ഈ സാധനത്തിന്റെ ഉത്ഭവം എവിടെനിന്നാണെന്നറിയാമോ? കുതിരവണ്ടിയില്‍ വണ്ടിക്കാരന്റെ ദേഹത്തേക്ക് ചെളി തെറിക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന പലകയാണ് കാറിന്റെ ഡാഷ്‌ബോര്‍ഡായി പരിണമിച്ചത്!

ഏറ്റവും വലിയ പിഴ!

ഏറ്റവും വലിയ പിഴ!

ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ലംഘന പിഴ ഒരു സ്വീഡിഷ് കാറുടമയ്ക്കാണ് കിട്ടിയത്. ഇദ്ദേഹം പരിധിയില്‍ കവിഞ്ഞ വേഗതയില്‍ വണ്ടിയോടിച്ചതിനാണ് പിഴയിട്ടത്. 10 ലക്ഷം യുഎസ് ഡോളര്‍ അടയ്‌ക്കേണ്ടായി വന്നു. സ്വീഡനില്‍ കാറുടമയുടെ വരുമാനം കൂടി പരിഗണിച്ചാണ് പിഴയിടുക.

തല എന്ന ആംപ്ലിഫയര്‍

തല എന്ന ആംപ്ലിഫയര്‍

ഒരു റിമോട്ടോ കീ നമ്മുടെ തലയോടു ചേര്‍ത്ത് പിടിച്ചാല്‍ അതിന്റെ റെയ്ഞ്ച് ഇരട്ടിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഇതിന്റെ സയന്‍സ് എന്താണെന്ന് എനിക്ക് പിടിയില്ല. മനുഷ്യന്റെ തല ഒരു ആംപ്ലിഫയറായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ലളിതമായ വിശദീകരണം. ബിബിസി ടോപ്ഗിയര്‍ നടത്തിയ ഒരു ടെസ്റ്റ് വീഡിയോ നല്‍കുന്നു. ക്ലിക്കുക.

പുനസ്സംസ്‌കരണം

പുനസ്സംസ്‌കരണം

ഉപഭോഗവസ്തുക്കളുടെ പുനസ്സംസ്‌കരണം വളരെ പ്രാധാന്യമുള്ള കാര്യമാണ് നമ്മുടെ കാലത്തില്‍. ഏറ്റവുമധികം ഭാഗങ്ങള്‍ പുനസ്സംസ്‌കരിക്കാവുന്ന ഉല്‍പന്നങ്ങളുടെ കൂട്ടത്തിലാണ് കാറുകളുടെ സ്ഥാനം. കാറുകളിലെ 95 ശതമാനം ഭാഗങ്ങളും പുനസ്സംസ്‌കരിക്കാവുന്നവയാണ്.

ഹിറ്റ്‌ലറുടെ യാചന

ഹിറ്റ്‌ലറുടെ യാചന

1924ല്‍ ഒരു കാര്‍ ലോണിനു വേണ്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ മെഴ്‌സിഡിസ്സിനോട് യാചിച്ചുവെന്നാണ് കഥ. 'അപേക്ഷി'ച്ചതിനെ പില്‍ക്കാല പൈങ്കിളി ചരിത്രകാരന്മാര്‍ 'യാചന'യാക്കി മാറ്റിയതാകാം. തന്റെ പുസ്തകമായ മെയ്ന്‍ കാംഫിന്റെ റോയല്‍റ്റി കിട്ടാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്.

ആദ്യത്തെ കാറപകടം

ആദ്യത്തെ കാറപകടം

ആദ്യത്തെ ഓട്ടോമൊബൈല്‍ അപകടം നടക്കുന്നത് 1771ലാണ്. നിക്കോള്‍സ് ജോസഫ് കുഗ്നോട്ടിന്റെ ആവി എന്‍ജിന്‍ ഘടിപ്പിച്ച വാഹനം നിയന്ത്രണം വിട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന ഈ വാഹനം നിലവില്‍ പാരിസിലെ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആദ്യത്തെ ദീര്‍ഘദൂരയാത്ര

ആദ്യത്തെ ദീര്‍ഘദൂരയാത്ര

ലോകത്തിലെ ആദ്യത്തെ ദീര്‍ഘദൂര ഡ്രൈവിങ് നടത്തിയത് ബെര്‍താ ബെന്‍സ് ആണ്. ഇന്റേണല്‍ കമ്പുസ്റ്റിന്‍ എന്‍ജിന്‍ ഘടിപ്പിച്ച ആദ്യത്തെ വാഹനം നിര്‍മിച്ച കാള്‍ ബെന്‍സിന്റെ ഭാര്യയായിരുന്നു ഇവര്‍. ബെന്‍സിന്റെ പേറ്റന്റിലുള്ള ഒരു വാഹനവുമായി ദക്ഷിണ ജര്‍മനിയിലെ മാന്‍ഹെയിമില്‍ നിന്ന് ഇവര്‍ യാത്ര തുടങ്ങി. 1888 ആഗസ്റ്റ് 12നായിരുന്നു യാത്രയുടെ തുടക്കം. രണ്ടു ദിവസം കൊണ്ട് 106 കിലോമീറ്റര്‍ താണ്ടി ബെര്‍താ ബെന്‍സ്.

ഏറ്റവും നീണ്ട കാലത്തെ ഉടമസ്ഥത

ഏറ്റവും നീണ്ട കാലത്തെ ഉടമസ്ഥത

ഏറ്റവും നീണ്ട കാലത്തെ കാര്‍ ഉടമസ്ഥതയുടെ റെക്കോഡ് അലന്‍ സ്വിഫ്റ്റ് എന്നയാളുടെ പേരിലാണ്. തന്റെ പിതാവ് 1928ല്‍ സമ്മാനിച്ച റോള്‍സ് റോയ്‌സ് പിക്കാഡിലി പി1 റോഡ്‌സ്റ്റര്‍ കാര്‍ അലന്‍ സ്വിഫ്റ്റ് തന്റെ മരണം വരെ കൈമാറിയില്ല. 102ാം വയസ്സില്‍ സ്വിഫ്റ്റ് മരിക്കുമ്പോള്‍ റോള്‍സ് റോയ്‌സ് കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ 82 വര്‍ഷം പിന്നിട്ടിരുന്നു.

Most Read Articles

Malayalam
English summary
The world's first long distance drive, the world's first automobile accident and some unique trivia about horsepower are just some of the facts that we have compiled for you.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X