ജാലകങ്ങള്‍ മാത്രമുള്ള വിമാനം!!!

By Santheep

സാങ്കേതികതയുടെ അന്തംവിട്ട കുതിപ്പിന്റെ കാലമാണിത്. സാധ്യമായതിനപ്പുറവും സ്വപ്‌നം കാണാന്‍ മുതലാളിത്ത സാമ്പത്തികം നമ്മെ അനുവദിക്കുന്നു; പലപ്പോഴും നിര്‍ബന്ധിക്കുന്നു. മനുഷ്യജീവിതത്തിലെ ഓരോ നിമിഷവും ഏറ്റവും ആനന്ദപ്രദമാക്കുവാന്‍ മുതലാളിത്തം ശ്രമിക്കുന്നു. ഇത് വലിയ ലാഭമുള്ള ഒരിടപാടാണ്. ആനന്ദം കിട്ടിയാല്‍ എന്തും പകരം നല്‍കാന്‍ നമ്മള്‍ തയ്യാറാകുന്നു.

വിമാനങ്ങളിലെ സാങ്കേതികവളര്‍ച്ചയെക്കുറിച്ചാണ് ഇന്ന് നമ്മുടെ ചര്‍ച്ച. രണ്ട് വിമാനങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. ജാലകങ്ങള്‍ക്കു പകരം ഒഎല്‍ഇഡി സ്‌ക്രീനുകളാണ് ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവയുടെ ഉപയോഗം രസകരമാണ്.

ആകാശക്കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങളില്ലാത്ത വിമാനങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

നിലവില്‍ വിമാനത്തിന്റെ ജാലകങ്ങളിലൂടെയുള്ള പുറത്തേക്കുള്ള പരിമിതമായ കാഴ്ചമാത്രമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. ആകാശത്തിന്റെ അന്തംവിട്ട ആ സൗന്ദര്യം മുഴുവനായും ആസ്വദിക്കാന്‍ നിര്‍വാഹമില്ല. ഈ പ്രശ്‌നത്തിന് പരിഹാരവുമായി വന്നിരിക്കുകയാണ് ചില കമ്പനികള്‍.

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍ അഥവാ സിപിഐ വികസിപ്പിച്ചെടുത്ത സാങ്കേതികത വിമാനത്തിനു പുറത്തുള്ള കാഴ്ചകളിലേക്ക് യാത്രക്കാരെ നയിക്കുന്നു. അടുത്ത പത്തുവര്‍ഷത്തിനകം ഇത്തരം വിമാനങ്ങള്‍ സാധാരണമായി മാറുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

വിന്‍ഡോകള്‍ക്കു പകരം വലിയ ഒഎല്‍ഇഡി സ്‌ക്രീനുകളാണ് ഈ വിമാനങ്ങളിലുള്ളത്. യാത്രികരുടെ ആനന്ദം വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി ഈ സ്‌ക്രീനുകള്‍ മാറുന്നു. ഉന്നതനിലവാരമുള്ള ഒഎല്‍ഇഡി സ്‌ക്രീനുകളില്‍ പുറത്തുനിന്നുള്ള കാഴ്ചകളാണ് തെളിയുക.

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

സിപിഐ (സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍)

വിമാനത്തിന്റെ പുറംഭാഗത്ത് ഘടിപ്പിക്കുന്ന കാമറകള്‍ പിടിക്കുന്ന ചിത്രങ്ങള്‍ തല്‍സമയം ഈ സ്‌ക്രീനുകളിലൂടെ യാത്രക്കാര്‍ക്ക് കാണാം. ഈ സ്‌ക്രീനുകളിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുകയും ചെയ്യും.

സ്‌പൈക്ക് എയ്‌റോസ്‌പേസ്

സ്‌പൈക്ക് എയ്‌റോസ്‌പേസ്

സമാനമായ സാങ്കേതികതയിൽ നിർമിച്ച മറ്റൊരു വിമാനത്തെക്കിറിച്ചാണ് ഇനി ചർച്ച. ഈ വിമാനത്തില്‍ ജാലകങ്ങള്‍ക്കു പകരം എല്‍സിഡി സ്‌ക്രീനുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്‌പൈക്ക് എയ്‌റോസ്‌പേസ്

സ്‌പൈക്ക് എയ്‌റോസ്‌പേസ്

വിമാനത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 2018ല്‍ പുറത്തിറങ്ങും.

സ്‌പൈക്ക് എയ്‌റോസ്‌പേസ്

സ്‌പൈക്ക് എയ്‌റോസ്‌പേസ്

80 ദശലക്ഷം ഡോളറാണ് സ്‌പൈക്ക് എയ്‌റേസ്‌പേസിന്റെ മൊത്തം നിര്‍മാണച്ചെലവ്.

സ്‌പൈക്ക് എയ്‌റോസ്‌പേസ്

സ്‌പൈക്ക് എയ്‌റോസ്‌പേസ്

വിന്‍ഡോകള്‍ നീക്കം ചെയ്യുന്നതും വഴി വിമാനത്തിന്റെ ഭാരം കുറയ്ക്കുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. ഇന്ധനച്ചെലവില്‍ ഇത് വലിയ ലാഭമുണ്ടാക്കിത്തരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #off beat #auto facts
English summary
An airplane without windows. Imagine flying on an airplane and being able the clouds all around you.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X