ദീപാവലിക്ക് തൊഴിലാളികള്‍ക്ക് കാറും ബൈക്കും; 1.2 കോടിയുടെ സമ്മാനങ്ങളുമായി ജ്വല്ലറിയുടമ
ദീപാവലി ഉത്സവം ഇങ്ങടുത്തെത്തിയിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കി തന്റെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു വ്യവസായി. 10 പേർക്ക് കാറും 20 പേർക്ക് ബൈക്കും സമ്മാനിച്ചു.

രാജ്യത്തെ ഏറ്റവും സവിശേഷമായ ഉത്സവമാണ് ദീപാവലി. തങ്ങളുടെ ജീവനക്കാരുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി പല കമ്പനികളും ഉത്സവ കാലത്ത് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. അത് അവരുടെ സന്തോഷത്തിന്റെ ഭാഗമാണ്. ദീപാവലി അടിച്ച് പൊളിക്കാന്‍ തന്റെ ജീവനക്കാര്‍ക്ക് കാറുകള്‍, ബൈക്കുകള്‍ തുടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി ചെന്നൈയിലെ പ്രശസ്ത ജ്വല്ലറി ഉടമ ജയന്തിലാല്‍ ചായന്തിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

തന്റെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായാണ് 1.2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളും അദ്ദേഹം സമ്മാനിച്ചത്. ചലനി ജ്വല്ലറി ഉടമയായ ജയന്തി ലാല്‍ ചായന്തി തന്റെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും 10 കാറുകളും 20 ബൈക്കുകളുമാണ് സമ്മാനമായി നല്‍കിയത്.

ചില ജീവനക്കാര്‍ ഈ സമ്മാനം കണ്ട് സന്തോഷിച്ചു. ചിലര്‍ ആശ്ചര്യപ്പെട്ടു. ചിലര്‍ സന്തോഷം കൊണ്ട് ആനന്ദക്കണ്ണീര്‍ പെഴിച്ചു. തന്റെ ജോലിക്കാര്‍ തന്റെ കുടുംബത്തെപ്പോലെയാണെന്നും ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും തനിക്ക് പിന്തുണ നല്‍കിയാണ് തന്റെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ചലനി ജ്വല്ലറി ഉടമ ജയന്തി ലാല്‍ പറയുന്നു.
MOST READ: ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

'ഈ സമ്മാനം നല്‍കിക്കൊണ്ട് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിതത്തില്‍ എന്തെങ്കിലും സ്‌പെഷ്യലായി നല്‍കണമെന്നും ആഗ്രഹിക്കുന്നു. എന്റെ ബിസിനസിന്റെ ഉയര്‍ച്ച താഴ്ചകളില്‍ അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ലാഭമുണ്ടാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

'അവര്‍ എനിക്ക് വെറും ജോലിക്കാരല്ല. എന്റെ കുടുംബമാണ്. അതിനാല്‍ അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ കണ്ട് ഇത്തരത്തിലുള്ള സര്‍പ്രൈസ് നല്‍കി പരിഗണിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. ഓരോ തൊഴിലുടമയും അവരുടെ ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MOST READ: എതിരിടാൻ ആരുംതന്നെയില്ല, ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ കുതിപ്പ് തുടർന്ന് Fortuner

ഹോണ്ടയുടെ ബൈക്കു്ം സ്‌കൂട്ടറുകളും മാരുതി സുസുക്കി കാറുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.'ഞങ്ങളുടെ ഓര്‍ഗനൈസേഷനില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഡിഎന്‍എ ഉണ്ട്. ഒരു ഉപഭോക്താവോ ജീവനക്കാരനോ ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം, അവര്‍ അത് നിരുപാധികം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു'- ചലാനി ജ്വല്ലറി ഇന്‍സ്്റ്റഗ്രാമില്‍ കുറിച്ചു.

എന്നാല്‍, ദീപാവലി ദിനത്തില്‍ വലിയ സമ്മാനം നല്‍കി ജീവനക്കാരെ ഞെട്ടിച്ച ആദ്യത്തെ മുതലാളിയല്ല ജയന്തിലാല്‍ ചായന്തി. നേരത്തെ, സൂറത്ത് ആസ്ഥാനമായുള്ള വജ്ര വ്യവസായി സാവ്ജി ധോലാകിയ തന്റെ ജീവനക്കാര്‍ക്ക് ഫ്‌ലാറ്റുകളും കാറുകളും സമ്മാനങ്ങള്‍ നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications