ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയില്‍ ഒന്നാണ് ഇന്ത്യ. നിരവധി വാഹന ബ്രാന്‍ഡുകളുടെയും മോഡലുകളുടെയും ഉയര്‍ച്ച-താഴ്ചക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരുകാലത്ത് ജനപ്രിയമായിരുന്ന എന്നാല്‍ നമ്മള്‍ മറന്നു തുടങ്ങിയ ചില കാറുകള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

പല ബ്രാന്‍ഡുകളും മികച്ച മോഡലുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ശ്രമം നടത്തിയിരുന്നു. ചിലര്‍ അതില്‍ വിജയിച്ചു. എന്നാല്‍ മറ്റുചിലര്‍ക്ക് പരാജിതരായി വിടപറയേണ്ടി വന്നു. ഒരിക്കല്‍ തളര്‍ന്ന് പുത്തന്‍ അപ്‌ഡേറ്റുകള്‍ നടത്തി പിടിച്ചു കയറിയവരും ഉണ്ട്. അക്കാലത്ത് കാര്‍ വിപണി ഇത്ര വിശാലവും ധാരാളം ഓപ്ഷനുകള്‍ നിറഞ്ഞതുമായിരുന്നില്ല. നിരവധി വിദേശ ബ്രാന്‍ഡുകളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും പ്രവേശനത്തോടെ അത് വികസിക്കാന്‍ തുടങ്ങി.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില കാറുകള്‍ നിര്‍മ്മിച്ച നിരവധി ബ്രാന്‍ഡ് നെയിമുകള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കടന്നുപോയതോടെ അവ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായി. ആ കാറുകള്‍ പിന്‍വലിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും അവ പോപ്പുലറായിരുന്നു. ഒരുകാലത്ത് ജനപ്രിയമായിരുന്ന കാറുകളെക്കുറിച്ച് വിശദമായി പറയാം.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ഫോര്‍ഡ് ഐക്കണ്‍

2000-ങ്ങളുടെ തുടക്കത്തില്‍ വളരെ ജനപ്രിയമായ ഒരു കാറായിരുന്നു ഫോര്‍ഡ് ഐക്കണ്‍. ഈ സെഡാനിലൂടെ ഏഷ്യന്‍ വിപണികളെ ആയിരുന്നു അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. 1999 നവംബറിലാണ് ഫീച്ചര്‍ ലോഡഡ് കാര്‍ ലോഞ്ച് ചെയ്തത്. പവര്‍ വിന്‍ഡോ, പവര്‍ സ്റ്റിയറിംഗ്, ഓഡിയോ സിസ്റ്റം, റിമോട്ട് ലോക്കിംഗ്, അകത്ത് നിന്ന് ക്രമീകരിക്കാവുന്ന മിററുകള്‍ എന്നിവ ഐക്കോണില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്തു.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

മത്സരം കടുത്തതോടെ ഫോര്‍ഡ് ഐക്കോണിന്റെ രൂപകല്‍പ്പനയില്‍ അപ്ഡേറ്റ് നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. മാരുതി SX4 പോലുള്ള കാറുകള്‍ അതിന്റെ ആകര്‍ഷണം കെടുത്തിക്കളഞ്ഞു. അതോടെ ഐക്കോണിന് എന്നെന്നേക്കുമായി വിടപറയേണ്ടി വന്നു.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ഹ്യുണ്ടായ് സൊണാറ്റ

2001-ലാണ് ഹ്യുണ്ടായ് സൊണാറ്റയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെര്‍സിഡീസ് ഇ-ക്ലാസിന് സമാനമയ ഹെഡ്ലൈറ്റ് ഡിസൈനോടെ എത്തിയ ആ കാര്‍ അക്കാലത്ത് ജനപ്രിയമായിരുന്നു. ഈ പ്രീമിയം സെഡാന് 2.4 ലിറ്റര്‍ ഡീസല്‍, 2.7 പെട്രോള്‍ V6 എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ഈ എഞ്ചിനുകള്‍ 177 bhp കരുത്തേകിയിരുന്നു. കാറിന്റെ നാലാം തലമുറ മോഡലാണ് ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചത്. 6, 7 തലമുറയിലെ കാര്‍ അന്ന് അത്ര പ്രശസ്തമായിരുന്നില്ല. 2015-ലാണ് ഹ്യുണ്ടായി സൊണാറ്റ നിര്‍ത്തിയത്.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ഫിയറ്റ് പാലിയോ

ആദ്യ തലമുറ പാലിയോ ഫിയറ്റ് ഇന്ത്യയില്‍ വില്‍പ്പനക്ക് എത്തിച്ചിരുന്നു. പൂനെയിലെ ഫിയറ്റ്-ടാറ്റ പ്ലാന്റിലായിരുന്നു ഉത്പാദനം. ഫിയറ്റിന് അക്കാലത്ത് വളരെ ചെറിയ സര്‍വീസ് ശൃംഖലയാണ് ഉണ്ടായിരുന്നത്. അതിനാല്‍ പാലിയോയുടെ ഇന്ത്യന്‍ വിപണിയിലെ നിലനില്‍പ്പ് പ്രയാസകരമായി. സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതക്കുറവും പാലിയോയിലുള്ള വിശ്വാസ്യത കെടുത്തി.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

പിന്നെ ഈ കാര്‍ എങ്ങനെ ജനപ്രിയമായി എന്നാണെങ്കില്‍ ഇതൊരു ഫാസ്റ്റ് കാര്‍ ആയിരുന്നു എന്നതാണ് ഉത്തരം. അക്കാലത്ത് ഇതിന് 3 എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഹിറ്റായത് 1.6 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ആയിരുന്നു. 96 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിനാണ് പാലിയോയെ ജനപ്രിയമാക്കി.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ടാറ്റ എസ്റ്റേറ്റ്

ടാറ്റ എഞ്ചിനീയറിംഗ് എന്ന് അറിയപ്പെട്ടിരുന്ന കാലത്താണ് ടാറ്റ മോട്ടോര്‍സ് എസ്റ്റേറ്റ് പുറത്തിറക്കിയത്. 1992-ലാണ് അവര്‍ എസ്റ്റേറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അക്കാലത്ത് തന്നെ നീണ്ട ഫീച്ചര്‍ ലിസ്റ്റ് വാഗ്ദാനം ചെയ്ത ടാറ്റ എസ്റ്റേറ്റ് കാലത്തിന് മുന്നേ സഞ്ചരിച്ച കാറാണെന്ന് തോന്നിപ്പിച്ചു. വന്‍തോതിലുള്ള ഉല്‍പ്പാദനച്ചെലവ് ലാഭിച്ച ടാറ്റയ്ക്ക് പ്രയോജനമുണ്ടാക്കിയ ടെല്‍കോലൈന്‍ പിക്കപ്പ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ മോഡല്‍. ടാക്കോമീറ്റര്‍, നാല് പവര്‍ വിന്‍ഡോകള്‍, റിയര്‍ വൈപ്പര്‍ എന്നിവയായിരുന്നു ചില ശ്രദ്ധേയമായ ഫീച്ചറുകള്‍. പ്യൂഷെയുടെ 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് ലഭിച്ചത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വ്വഹിച്ചത്. 2000ല്‍ നിര്‍മാണം നിര്‍ത്തി.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

ഷെവര്‍ലെ ടവേര

അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറായിരുന്നു ടവേര. താങ്ങാനാവുന്ന വില, ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ എന്നിവക്കൊപ്പം 10 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം കൂടി നല്‍കിയതോടെ കാര്‍ തല്‍ക്ഷണം ഹിറ്റായി. ലിറ്ററിന് 14.8 കി.മീ മൈലേജ് നല്‍കുന്ന 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് ഇത് വന്നത്. ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിവയുമായിട്ടായിരുന്നു മത്സരം.

ഓര്‍മയുണ്ടോ ഈ 'മുഖങ്ങള്‍'; മറന്നുതുടങ്ങിയ പഴയകാലത്തെ പോപ്പുലര്‍ കാറുകള്‍

അക്കാലത്ത് തന്നെ മാര്‍ക്കറ്റിലെ പ്രബലരായിരുന്നു സ്‌കോര്‍പിയോയും ഇന്നോവയും. കളത്തില്‍ തുടരാന്‍ ഷെവര്‍ലെ ടവേര അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. പുത്തന്‍ ഫീച്ചറുകളുമായി 2012-ല്‍ ടവേര നിയോ പുറത്തിറക്കി. എന്നാല്‍, മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 2013-ല്‍ ടവേരയുടെ 1.14 ലക്ഷം യൂണിറ്റുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നു. ഈ സംഭവത്തിന് ശേഷം ബ്രാന്‍ഡിന് ഉയര്‍ന്ന് വരാന്‍ സാധിച്ചിട്ടില്ല.

Article Published On: Saturday, October 15, 2022, 18:46 [IST]
English summary
5 popular cars that have been forgotten
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X