ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Written By:

ഇന്ധനത്തിന് പകരം വെള്ളം ഉപയോഗിച്ചാല്‍ ബൈക്ക് ഓടുമോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ചിന്തിക്കാന്‍ വരട്ടെ. വെള്ളം ഉപയോഗിച്ച് ബൈക്ക് ഓടിക്കാമെന്ന് കാട്ടിത്തന്നിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഈ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.

To Follow DriveSpark On Facebook, Click The Like Button
ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ നിന്നുമുള്ള പത്താം ക്ലാസ് വിദ്യര്‍ത്ഥി ആദിത്യ ഗോട്ടെയാണ് വെള്ളം ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ ഓടിക്കാമെന്ന് തെളിയിച്ചിരിക്കുന്നത്.

ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കൂടുതല്‍ ഇന്ധനത്തിനായി ലോകം നെട്ടോട്ടമോടവെ, വെള്ളത്തില്‍ ഓടുന്ന ആദിത്യ ഗോട്ടെയുടെ മോട്ടോര്‍സൈക്കിള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ആറ് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് 25 മുതല്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ കൊച്ചു മിടുക്കന്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളിന് സാധിക്കും.

ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

അതേസമയം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് വേണ്ടി ആദ്യം ഒരല്‍പം ഇന്ധനം വേണമെന്ന് മാത്രം. വെള്ളം, ഇന്ധനം എന്നിവയ്ക്കായി പ്രത്യേക ടാങ്കുകള്‍ മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

Recommended Video
[Malayalam] TVS Jupiter Classic Launched In India - DriveSpark
ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

എഞ്ചിന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍, മോട്ടോറില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ജല കണങ്ങളെ വേര്‍തിരിക്കും.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

വൈദ്യുതവിശ്ലേഷണത്തിന്റെ (ഇലക്ട്രോലിസിസ്) പശ്ചാത്തലത്തിലാണ് ജലത്തില്‍ നിന്നും ഹൈഡ്രജന്‍, ഓക്‌സിജന്‍ തന്മാത്രകര്‍ വേര്‍തിരിക്കപ്പെടുക.

ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

വേര്‍തിരിക്കപ്പെട്ട ഹൈഡ്രജന്‍ തന്മാത്രകള്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്താണ് മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തിക്കുക. ആദിത്യ ഗോട്ടെയുടെ കണ്ടുപിടുത്തത്തെ പ്രശംസിച്ച് ഖരഗ്പൂര്‍ ഐഐടി പിന്നാലെ രംഗത്തെത്തി.

ഇന്ധനം വേണ്ട, വെള്ളത്തില്‍ ഓടുന്ന ബൈക്കുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ആദിത്യ ഗോട്ടെയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച ഖൊരഗ്പൂര്‍ ഐഐടി, വെള്ളത്തില്‍ ഓടുന്ന മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ മെച്ചപ്പെടുത്തി പേറ്റന്റ് നേടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

കൂടുതല്‍... #off beat
English summary
10th Class Student Invents Motorbike Which Can Run On Water. Read in Malayalam.
Story first published: Friday, November 10, 2017, 18:32 [IST]
Please Wait while comments are loading...

Latest Photos