Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

ഇന്ത്യയിൽ വളരെ ജനപ്രിയമായിരിക്കുകയാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ. എൻട്രി ലെവൽ മോഡലുകളിൽപ്പോലും, ഓഫർ ചെയ്യുന്ന പ്രായോഗികതയും സാങ്കേതികവിദ്യകളും തന്നെയാണ് എസ്‌യുവികളെ ഇത്രയും പ്രിയപ്പെട്ടവരാക്കിയത്.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

രസകരമായ മറ്റൊരു വസ്‌തുത എന്തെന്നുവെച്ചാൽ സമീപ വർഷങ്ങളിൽ ഓഫ്-റോഡ് എസ്‌യുവികൾക്കും കാര്യമായ ഡിമാന്റാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. നിലവിൽ മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂർഖയുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് കുറച്ച് ഓഫ്‌റോഡ് അധിഷ്ഠിത എസ്‌യുവി മോഡലുകൾ കൂടി വിപണിയിലേക്ക് അവതരിക്കാൻ തയാറെടുക്കുകയാണ്.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

സമീപഭാവിയിൽ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്ന ഒരു ഓഫ്-റോഡ് പ്രേമിയാണ് നിങ്ങളെങ്കിൽ പരിഗണിക്കേണ്ട വരാനിരിക്കുന്ന അഞ്ച് എസ്‌യുവി മോഡലുകളെ ഒന്നു പരിയപ്പെട്ടാലോ?

MOST READ: മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

1. മഹീന്ദ്ര സ്കോർപ്പിയോ N

പുതുതലമുറയിലേക്ക് ചേക്കറുന്ന മഹീന്ദ്ര സ്കോർപിയോ ഇനി മുതൽ സ്കോർപ്പിയോ N എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂൺ 27 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന എസ്‌യുവിക്ക് രണ്ട് കരുത്തുറ്റ എഞ്ചിൻ ഓപ്ഷനുകളും ഉണ്ടാവും.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

പുതിയ മോഡലിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനുമാവും തുടിപ്പേകാൻ എത്തുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിനുണ്ടാവും. തെരഞ്ഞെടുത്ത വേരിയന്റുകളിൽ എസ്‌യുവിക്ക് 4×4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനും ലഭിക്കും. വരാനിരിക്കുന്ന മഹീന്ദ്ര സ്കോർപ്പിയോ N പരുക്കൻ ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നതും.

MOST READ: കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

2. മഹീന്ദ്ര ഥാർ 5-ഡോർ

സ്കോർപിയോയ്ക്ക് ശേഷം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ശ്രദ്ധകൊടുക്കാൻ ഒരുങ്ങുന്ന മോഡലാവും ജനപ്രിയമായ ഓഫ്-റോഡ് എസ്‌യുവിയായ ഥാറിന്റെ 5-ഡോർ പതിപ്പ്. ഇത് അടുത്ത വർഷം അവസാനമോ 2024-ന്റെ തുടക്കമോ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

നിലവിലെ 3 ഡോർ മോഡലിനേക്കാൾ 5 ഡോർ പതിപ്പ് വളരെ വലുതായിരിക്കും. എങ്കിലും രണ്ട് വേരിയന്റുകളും തമ്മിൽ ഡിസൈനിൽ ധാരാളം സാമ്യതകൾ ഉണ്ടായിരിക്കും. എഞ്ചിൻ ഓപ്ഷനുകളും ഒന്നുതന്നെയായിരിക്കും. പരിചിതമായ 2.0 ലിറ്റർ പെട്രോളും 2.2 ലിറ്റർ ഡീസലുമാവും വലിയ ഥാറിനും തുടിപ്പേകാൻ എത്തുക. എന്നാൽ കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ ഇത് റീട്യൂൺ ചെയ്യുമെന്നാണ് വിവരം.

MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

3. ഫോഴ്‌സ് ഗൂർഖ 5 ഡോർ

ഫോഴ്‌സ് മോട്ടോർസ് ഗൂർഖയുടെ 5 ഡോർ പതിപ്പ് ഉടൻ പുറത്തിറക്കും. വരാനിരിക്കുന്ന ഈ മോഡൽ നിരത്തുകളിൽ അവസാനവട്ട പരീക്ഷണങ്ങളിലാണ്. 5 ഡോർ ഗൂർഖ 3 ഡോർ പതിപ്പിനേക്കാൾ വളരെ വലുതായിരിക്കും. ഇത് മൂന്ന്-വരി എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള മോഡലിന്റെ അതേ 2.6-ലിറ്റർ ഡീസൽ എഞ്ചിൻ ആയിരിക്കും വാഹനത്തിന് ലഭിക്കുക.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

കൂടാതെ ഇതിന് കുറഞ്ഞ അനുപാത ട്രാൻസ്ഫർ കേസും രണ്ട് ആക്‌സിലുകളിലും മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളും ലഭിക്കുമെന്നാണ് ഫോഴ്‌സ് മോട്ടോർസിൽ നിന്നും കിട്ടുന്ന വിവരം. ഇത് മഹീന്ദ്ര ഥാറിന് കൂടുതൽ തിരിച്ചടിയാവും.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

4. മാരുതി സുസുക്കി ജിംനി

അടുത്ത വർഷം ജിംനി ഇന്ത്യയിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുകയാണ്. കയറ്റുമതി വിപണികൾക്കായി നിലവിലുള്ള 3-ഡോർ പതിപ്പിൽ ചെറിയ ഓഫ്-റോഡ് എസ്‌യുവി ഇതിനകം തന്നെ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് എസ്‌യുവിയുടെ 5-ഡോർ പതിപ്പായിരിക്കും ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുക. അത് 5-സീറ്റ്, 7-സീറ്റ് കോൺഫിഗറേഷനുകളിലും ലഭ്യമാകും.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

5. ജീപ്പ് ഗ്രാൻഡ് ചെറോക്കി

പരുക്കൻ, ഓഫ്-റോഡ് ശേഷിയുള്ള യൂട്ടിലിറ്റി വാഹനങ്ങൾക്ക് പേരുകേട്ട ബ്രാൻഡാണ് ജീപ്പ്. അമേരിക്കൻ കമ്പനി ഈ വർഷാവസാനം പുതിയ ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ അവതരിപ്പിക്കും. അത് പ്രീമിയം, ആഡംബര മോഡലായിരിക്കും.

Jimny മുതൽ Gurkha 5 ഡോർ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഓഫ്റോഡ് എസ്‌യുവികൾ

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4-വീൽ-ഡ്രൈവ് സിസ്റ്റവുമായാണ് എസ്‌യുവി വിപണിയിലേക്ക് എത്തുക.

More from DriveSpark

Article Published On: Wednesday, June 1, 2022, 9:47 [IST]
English summary
Jimny to gurkha 5 door upcoming off road suv models for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X