ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ടാറ്റ നെക്‌സോൺ അടുത്തിടെയാണ് ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഈ സബ്-4 മീറ്റർ എസ്‌യുവി മാറി കഴിഞ്ഞതാണ് ടാറ്റയെ സന്തോഷിപ്പിക്കുന്ന കാര്യം.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

അതായത് ഹ്യുണ്ടായി ക്രെറ്റയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമെന്ന കിരീടം ടാറ്റ നെക്സോണിന് സ്വന്തമെന്ന് സാരം. ഏകദേശം 6,038 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് ക്രെറ്റയെ നെക്സോൺ പിന്നിലാക്കിയത്. രണ്ട് മോഡലുകളും രണ്ട് വ്യത്യസ്‌ത സെഗ്മെന്റുകളിലാണ് ഇടംപിടിക്കുന്നതെങ്കിലും എസ്‌യുവി എന്നു പരിഗണിക്കുമ്പോൾ ഇതെല്ലാം വ്യത്യസ്‌തപ്പെടുന്നുണ്ടോ?

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഹ്യുണ്ടായി ക്രെറ്റ ദീർഘകാലം വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ നെക്‌സോണിന്റെ പെട്ടെന്നുള്ള വിജയത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ആർക്കേലും അറിയാമോ? അതാണ് ഇന്നു നമ്മൾ ഇവിടെ പരിശോധിക്കാൻ പോവുന്നത്.

MOST READ: Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

നെക്സോൺ ഇവിയുടെ അവതരണം

എല്ലാ ഘടകങ്ങളിലും നെക്‌സോൺ ഒരു മികച്ച ഓഫറായിരുന്നുവെങ്കിലും ഹ്യുണ്ടായി ക്രെറ്റയെ മറികടക്കാൻ കോംപാക്‌ട് എസ്‌യുവിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. എന്നാൽ ഈ അസാധ്യമായ കാര്യം സാധ്യമാക്കിയെടുത്തത് നെക്സോൺ ഇവിയുടെ അവതരണം തന്നെയാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

30.2 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ചുമാണ് വാഹനത്തിന് നൽകിയത്. അതിലുപരിയായി എസ്‌യുവിയുടെ വളർച്ചയെ സാരമായി പ്രേരിപ്പിച്ച വിവിധ സംസ്ഥാന സബ്‌സിഡികൾ നെക്‌സോൺ ഇവിക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്‌തു.

MOST READ: ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

നെക്സോണിന്റെ വളർച്ച

നെക്‌സോൺ ഇവി അവതരിപ്പിച്ചതു മുതൽ എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയർന്നു. 2022 ജനുവരിയിൽ തന്നെ നെക്‌സോൺ ഇവി മാക്‌സ് എത്തുമെന്ന വാർത്തകൾക്കൊപ്പം നെക്‌സോണിന്റെ ഇവി പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടാറ്റ മോട്ടോർസ് ഈ വസ്തുത കൃത്യമായി ശ്രദ്ധിച്ചു.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

അടുത്തിടെ കമ്പനി 40 kWh ബാറ്ററിയിൽ നെക്‌സോൺ ഇവി മാക്‌സ് പുറത്തിറക്കി. നിലവിലുള്ള നെക്‌സോൺ ഇവിയേക്കാൾ കൂടുതൽ കരുത്തും അധിക റേഞ്ചും നൽകുമെന്ന വാർത്ത ഇതിനകം തന്നെ നെക്‌സോണിന് അനുകൂലമായി പ്രവർത്തിക്കുകയും നെക്‌സോണിന്റെ ഡിമാന്റ് ഉരാനും കാരണമായെന്നു വേണം കരുതാൻ.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

വകഭേദങ്ങളുടെയും നിറങ്ങളുടെയും വൈവിധ്യം

എന്നും ടാറ്റയുടെ സ്റ്റാർ എസ്‌യുവിയാണ് നെക്‌സോൺ. അതുകൊണ്ടാണ് കമ്പനി എല്ലായ്‌പ്പോഴും വാഹനത്തെ പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്. പ്രത്യേക പതിപ്പ് നിറങ്ങൾ, ഇഷ്‌ടാനുസൃതമാക്കിയ പാക്കേജ് ആഡ്-ഓണുകൾ, കൂടാതെ നിരവധി ആവേശകരമായ ഫീച്ചർ അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുക്കാൻ ധാരാളം വകഭേദങ്ങൾ എസ്‌യുവിക്ക് ടാറ്റ നൽകി.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതെല്ലാം നിശബ്ദമായി നെക്സോണിന് അനുകൂലമായി പ്രവർത്തിച്ചു. വകഭേദങ്ങളുടെയും നിറങ്ങളുടെയും വൈവിധ്യം അത്രകണ്ട് കൊറിയൻ എസ്‌യുവിക്ക് നൽകാൻ കമ്പനിക്ക് കഴിയാതെ പോയി.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഉയർന്ന സുരക്ഷ

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്ത്യൻ ഉപഭോക്തൃ ശീലം തീർച്ചയായും മുൻകാലത്തിനെ അപേക്ഷിച്ച് മാറി കഴിഞ്ഞിരിക്കുകയാണ്. ഉപഭോക്താക്കൾ ഇപ്പോൾ പ്രിയപ്പെട്ടവർക്കായി ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളാണ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

5 സ്റ്റാർ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗിനൊപ്പം ഒട്ടനവധി സുരക്ഷാ സവിശേഷതകളും ഓൺബോർഡിൽ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് എസ്‌യുവി എന്നതിനാൽ ഇത് നെക്‌സോൺ വികാരത്തെ പ്രേരിപ്പിക്കുന്ന ഒന്നാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

മികച്ച വില

ഹ്യുണ്ടായി ക്രെറ്റയെ അപേക്ഷിച്ച് എസ്‌യുവിക്ക് മികച്ച വിലയുണ്ട് എന്നതാണ് ക്രെറ്റയെ മറികടന്ന് നെക്‌സോണിനെ നയിക്കുന്ന ഘടകമാവുന്നത്. നെക്‌സോൺ പെട്രോൾ-ഡീസൽ വകഭേദങ്ങളുടെ വില 7.55 മുതൽ 13.90 ലക്ഷം രൂപ വരെയാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

മറുവശത്ത് ക്രെറ്റ ഒരു മിഡ്-സൈസ് എസ്‌യുവി ആയതിനാൽ തന്നെ കൂടുതൽ വില മുടക്കേണ്ടി വരും. നിലവിൽ 10.44 ലക്ഷം രൂപ മുതൽ 18.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ക്രെറ്റ ഒരു ഇലക്ട്രിക് പതിപ്പ് വാഗ്ദാനം ചെയ്യുന്നില്ല എന്നതും നെക്‌സോണിന്റെ വിജയത്തിനുള്ള ഒരു പ്രധാന കാരണമാണ്.

Most Read Articles

Malayalam
English summary
The best selling suv in india right now how tata nexon beat hyundai creta
Story first published: Friday, May 20, 2022, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X