മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

നിലവിൽ ഫോർച്യൂണർ എസ്‌യുവിയുടെ പുത്തൻ തലമുറ പതിപ്പിന്റെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. തലമുറമാറ്റം ലഭിക്കുന്ന ഫുൾ-സൈസ് എസ്‌യുവി അടുത്ത വർഷം ആദ്യം തായ്‌ലൻഡിലും പിന്നീട് ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അടുത്ത തലമുറ ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിലേക്കും തുടർന്ന് അധികം വൈകാതെ എത്തും. ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും ഇതെന്ന് ചുരുക്കം. ഫോർച്യൂണർ എസ്‌യുവിയെ വൈദ്യുതീകരിക്കാൻ ടൊയോട്ട പദ്ധതിയും അണിയറയിലുണ്ടെന്നതും ശ്രദ്ധേയമാണ്. സമ്പൂർണ ഇലക്‌ട്രിക് മോഡൽ അല്ല.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പകരം അടുത്ത തലമുറ ടൊയോട്ട ഫോർച്യൂണറിന് 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനോടുകൂടിയ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമെന്നാണ് വൈദ്യൂതീകരണം കൊണ്ട് ടൊയോട്ട ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

MOST READ: 11 വർഷത്തിന് ശേഷം ബെസ്റ്റ് സെല്ലറായ Eeco വാനിന് ഒരു മേക്കോവർ നൽകാനൊരുങ്ങി Maruti

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ആക്സിലറേഷൻ സമയത്ത് ടോർക്ക് ഔട്ട്പുട്ട് വർധിപ്പിക്കും. കൂടാതെ ഒരു ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗും ഇതിൽ അടങ്ങിയിരിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമാവുക. ഫോർച്യൂണറിന്റെ നിലവിലെ മോഡലിനെ അപേക്ഷിച്ച് ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അതേസമയം ഫുൾ-സൈസ് എസ്‌യുവിയുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും. പുതുതലമുറ ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോൾ എഞ്ചിനെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വാഹനത്തിന് തായ്‌ലൻഡിൽ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമല്ല എന്നതിനാലാണിത്. പുതിയ തലമുറ മോഡലും പെട്രോൾ എഞ്ചിനിൽ ലഭ്യമായേക്കില്ലെന്നാണ് ഇതെല്ലാം സൂചന നൽകുന്നത്.

MOST READ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അടുത്ത തലമുറ ടൊയോട്ട ഫോർച്യൂണർ ഇതുവരെ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതിനാൽ എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ച് യാതൊരു ഐഡിയയും ലഭ്യമല്ല. പുതിയ തലമുറ മോഡലിന് നിലവിലെ തലമുറ മോഡലിനേക്കാൾ വലിപ്പം കൂടുതലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഇത് മികച്ച ഇന്റീരിയർ സ്പേസിലേക്ക് വിവർത്തനം ചെയ്യാൻ ടൊയോട്ടയെ പ്രാപ്‌തമാക്കും.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അതോടൊപ്പം കൂടുതൽ പ്രീമിയം ക്യാബിൻ രൂപകൽപ്പനയോടെ നിലവിലുള്ള പതിപ്പിനേക്കാൾ മികച്ചതായിരിക്കുമെന്നും കരുതാം. ഫോർച്യൂണറിന്റെ നിലവിലെ തലമുറ മോഡൽ വ്യത്യസ്‌ത പതിപ്പുകളിൽ ലഭ്യമാണ്. അതിൽ സ്റ്റാൻഡേർഡ്, ലെജൻഡർ, ജിആർ സ്‌പോർട്ട് എന്നിവയെല്ലാമാണ് നമ്മുടെ ഇന്ത്യയിൽ അണിനിരക്കുന്നത്.

MOST READ: രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണറിന് നിലവിൽ 31.79 ലക്ഷം രൂപ മുതൽ 48.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. എന്നാൽ അടുത്ത തലമുറ മോഡൽ കൂടുതൽ ചെലവേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു രാജ്യത്ത് എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്ര്യൂറാസ് G4, ഇസൂസു MU-X, ജീപ്പ് മെറിഡിയൻ എന്നീ വമ്പൻമാരുമായാണ് ഫോർച്യൂണർ മാറ്റുരയ്ക്കുന്നത്.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അടുത്തിടെയാണ് ടൊയോട്ട ഫോർച്യൂണറിന്റെ GR സ്പോർട്ട് എന്നൊരു മോഡിലിനെ കൂടി ഇന്ത്യയിൽ പരിചയപ്പെടുത്തിയിരുന്നു. 48.43 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ പുത്തൻ വേരിയന്റിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. GR സ്‌പോർട്ട് 4×4 പതിപ്പിന്റെ ഡെലിവറിയും ഇതിനോടകം തന്നെ ആരംഭിച്ചതായാണ് സൂചന.

MOST READ: പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ടൊയോട്ട ഫോർച്യൂണർ GR സ്‌പോർട്ട് ഫുള്ളി ലോഡ‌ഡ് GR-S 2.8 ലിറ്റർ 4X4 ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാണ് ഇതും അണിനിരത്തിയിരിക്കുന്നത്. ലെജൻഡർ 4×4 ഓട്ടോമാറ്റിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 3.80 ലക്ഷം രൂപയാണ് അധികമായി ചെവഴിക്കേണ്ടി വരിക.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോർച്യൂണർ GR സ്പോർട്ടിന് ഫ്രണ്ട് ഫാസിയയിൽ പുതിയ പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ലും ഇൻസേർട്ടുകളും ഉൾപ്പെടുന്നതാണ് ആദ്യ കാഴ്ച്ചയിൽ ആകർഷിക്കുന്ന കാര്യം. പേൾ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ പുത്തൻ മോഡലിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

3,000-3,400 rpm-ൽ പരമാവധി 204 bhp കരുത്തും 1,600-2,800 rpm-ന് ഇടയിൽ 500 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പരിചിതമായ 2.8 ലിറ്റർ ഫോർ സിലിണ്ടർ GD സീരീസ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടൊയോട്ട ഫോർച്യൂണർ GR സ്പോർട്ട് വേരിയന്റ് സമ്മാനിച്ചിരിക്കുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനുള്ള 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.

More from DriveSpark

Article Published On: Monday, May 30, 2022, 10:31 [IST]
English summary
Next gen toyota fortuner suv could introduce mild hybrid diesel engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X