മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും മാറ്റി നല്‍കി കെടിഎം സര്‍വീസ് സെന്റര്‍!

By Staff

ഒരു സുപ്രഭാതത്തില്‍ വാഹനം മോഷണം പോയാല്‍ എന്ത് ചെയ്യും? ആദ്യം പൊലീസില്‍ പരാതി നല്‍കണമെന്നത് എല്ലാവര്‍ക്കുമറിയാം. ഇത് തന്നെയാണ് തമിഴ്‌നാട് സ്വദേശി തമിഴ്മണിയും കെടിഎം ഡ്യൂക്ക് 200 മോഷണം പോയപ്പോള്‍ ചെയ്തത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

എന്നാല്‍ മോഷണം പോയ വാഹനം കണ്ടെത്തുക കേവലം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമെന്ന ചിന്താഗതി ബാക്കിയുള്ളവര്‍ വെച്ച് പുലര്‍ത്തിയപ്പോള്‍ തമിഴ്മണിക്ക് നഷ്ടമായത് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ബൈക്കിനെയാണ്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

മോഷണം പോയ ഡ്യൂക്ക് 200 മായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടും ചെന്നൈയിലെ കെടിഎം മൊഗപ്പയര്‍ സര്‍വീസ് സെന്ററും ബജാജ് അലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയും സ്വീകരിച്ച സമീപനമാണ് തമിഴ്മണിയെ പ്രയാസപ്പെടുത്തിയത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

സംഭവത്തെ ആധാരമാക്കിയുള്ള തമിഴ്മണിയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബൈക്ക് നഷ്ടപ്പെട്ടതില്‍ പൊലീസിനും മോശമല്ലാത്ത പങ്കുണ്ടെന്ന് തമിഴ്മണി ആരോപിക്കുന്നു.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

സംഭവം ഇങ്ങനെ —

2015 ഓഗസ്റ്റ് മാസം പൂനെയില്‍ നിന്നും വാങ്ങിയ കെടിഎം ഡ്യൂക്ക് 200 ആണ് (MH14 FB0280) ചെന്നൈയില്‍ നിന്നും തമിഴ്മണിക്ക് നഷ്ടമായത്. ജോലി സംബന്ധമായി ചെന്നൈയില്‍ എത്തിയതായിരുന്നു തമിഴ്മണി.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

2017 മാര്‍ച്ച് 16 ന് രാത്രി ഹാന്‍ഡില്‍ലോക്ക് ചെയ്ത് പൂട്ടിയ ഡ്യൂക്ക് 200 നെ പിറ്റേന്ന് രാവിലെ ചെന്ന് നോക്കുമ്പോള്‍ മോഷണം പോയതായാണ് തമിഴ്മണി അറിഞ്ഞത്. ആദ്യം പകച്ചെങ്കിലും പിന്നാലെ പൊലീസില്‍ ബൈക്ക് മോഷണം പോയതായി പരാതി നല്‍കി.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

പിന്നീട് അഞ്ച് ദിവസത്തിന് ശേഷം മാര്‍ച്ച് 22 നാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് 28 ന് മൊഗപ്പയര്‍ കെടിഎം സര്‍വീസ് സെന്ററില്‍ നിന്നും ലഭിച്ച ഫോണ്‍ കോളാണ് തമിഴ്മണിയെ അമ്പരിപ്പിച്ചത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

ബൈക്കിന്റെ റിപ്പയര്‍ വര്‍ക്കില്‍ സന്തുഷ്ടനാണോ എന്നായിരുന്നു സര്‍വീസ് സെന്ററില്‍ നിന്നും തമിഴ്മണിക്ക് ലഭിച്ച ചോദ്യം. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ (TN20 BE 4848) ഉപയോഗിച്ച് മാര്‍ച്ച് 21 ന് മോഷ്ടാക്കള്‍ ബൈക്കുമായി സര്‍വീസ് സെന്ററിനെ സമീപിക്കുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

സൈഡ് ലോക്ക് ഉള്‍പ്പെടെ മുഴുവന്‍ ലോക്ക് കിറ്റും പുതിയ താക്കോലും സര്‍വീസ് സെന്ററില്‍ നിന്നും മോഷ്ടാക്കള്‍ മാറ്റി നേടി. പിന്നാലെ സര്‍വീസ് സെന്ററിലെ സിസിടിവി ദൃശ്യങ്ങളും റിപ്പയര്‍ വിവരങ്ങളും പകര്‍ത്തി തമിഴ്മണി തന്നെയാണ് വിവരങ്ങള്‍ പൊലീസിനെ അറിയിച്ചത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

എന്നാല്‍ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നിരുത്തരവാദ സമീപനമാണ് തമിഴ്മണി നേരിട്ടത്. ആദ്യം സമര്‍പ്പിച്ച പകര്‍പ്പുകള്‍ നഷ്ടമായെന്നും വീണ്ടും പകര്‍പ്പുകള്‍ ഹാജരാക്കാനും ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് വീണ്ടും തമിഴ്മണിയോട് ആവശ്യപ്പെടുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

അഭിഭാഷകനായ സുഹൃത്ത് നിര്‍ദ്ദേശിച്ച പ്രകാരം പരാതി രജിസ്റ്റേര്‍ഡ് കത്തില്‍ അയച്ചപ്പോഴാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് കൂട്ടാക്കിയതെന്ന് തമിഴ്മണി പറയുന്നു.

Treniding On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

Recommended Video

[Malayalam] MV Agusta Brutale 800 Launched In India - DriveSpark
മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

ബൈക്കിന്റെ ലോക്ക് കിറ്റ് പൂര്‍ണമായും മാറ്റി നല്‍കിയ സര്‍വീസ് സെന്ററിന്റെ നടപടിയെയും തമിഴ്മണി ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഉടമസ്ഥന്റെ തിരിച്ചറിയല്‍ രേഖ പോലും ചോദിക്കാതെയാണ് സര്‍വീസ് സെന്ററില്‍ ജീവനക്കാര്‍ ലോക്ക് കിറ്റ് മാറ്റി നല്‍കിയത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

ബൈക്കിന്റെ യഥാര്‍ത്ഥ രണ്ട് താക്കോലുകളും തമിഴ്മണിയുടെ കൈവശമായിരുന്നു. ബൈക്കില്‍ വ്യാജ താക്കോലാണെന്ന് സര്‍വീസ് വേളയില്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല എന്നതും ശ്രദ്ധേയം.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

പിന്നീട് ബില്ലില്‍ രേഖപ്പെടുത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പറും ബൈക്കില്‍ മോഷ്ടാക്കള്‍ നല്‍കിയ വ്യാജ രജിസ്‌ട്രേഷന്‍ നമ്പറും തമ്മിലുള്ള വ്യത്യാസം ഡെലിവറി സമയത്തും സര്‍വീസ് സെന്റര്‍ ശ്രദ്ധിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

നമ്പറിലുള്ള വ്യത്യാസം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കില്‍ തനിക്ക് ബൈക്ക് ലഭിക്കുമായിരുന്നുവെന്ന് തമിഴ്മണി പറയുന്നു. ശേഷമാണ് ബൈക്ക് നഷ്ടപ്പെട്ട തമിഴ്മണിയെ ബജാജ് അലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനി നെട്ടോട്ടമോടിച്ചത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

തുടര്‍ച്ചയായുള്ള ഫോണ്‍ വിളികള്‍ക്ക് ശേഷമാണ് ബജാജ് അലയന്‍സ് പ്രതിനിധി ബൈക്ക് മോഷണം പോയ സ്ഥലത്തെത്തി സാക്ഷികളുടെ ഒപ്പ് ശേഖരിച്ചത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

ഒരു ഘട്ടത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധിയില്‍ നിന്നും തനിക്ക് ആക്ഷേപം നേരിടേണ്ടി വന്നതായി തമിഴ്മണി പറയുന്നു. പ്രീമിയം ബൈക്കായതിനാല്‍ പ്രതിവര്‍ഷം 4000 രൂപയാണ് ഇന്‍ഷൂറന്‍സ് തുകയായി തമിഴ്മണി അടച്ചത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലായെന്ന് തമിഴ്മണി ആരോപിച്ചു. എന്തായാലും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനാണ് കുറിപ്പുമായി തമിഴ്മണി രംഗത്തെത്തിയിരിക്കുന്നത്.

മോഷ്ടിച്ച ബൈക്കിന് പുതിയ ലോക്കും താക്കോലും കൈമാറി കെടിഎം സര്‍വീസ് സെന്റര്‍!

കെടിഎം ബൈക്ക് മോഷണം പോയാല്‍ ഉടമസ്ഥന്‍ ആദ്യം കെടിഎം ഇന്ത്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഓഫീസുമായി ബന്ധപ്പെട്ട് എഞ്ചിന്‍, ചാസി നമ്പര്‍ എന്നിവ ബ്ലോക്ക് ചെയ്യണമെന്നാണ് തമിഴ്മണി പറഞ്ഞു വെയ്ക്കുന്നത്.

Source: Rushlane

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Thieves Go To KTM Service Centre With Bike To Get New Lock And Key. Read in Malayalam.
Story first published: Saturday, December 9, 2017, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X