ഇന്ത്യക്കാരെന്താ മോശക്കാരോ; കണ്ടോള്ളൂ ഇന്ത്യ നിർമിച്ച കിടിലൻ യുദ്ധവാഹനങ്ങൾ....

ഇന്ത്യയിൽ നിർമിക്കപ്പെട്ട സൈനിക വാഹനങ്ങളെ പരിചയപ്പെടാം

By Super Admin

യുദ്ധോപകരണങ്ങളുടെ നിർമാണ കാര്യത്തിൽ ഇന്ത്യ സമാനമായ സാമ്പത്തികശേഷിയുള്ള പല രാജ്യങ്ങളെക്കാളും പിന്നിലാണ്. ഈയവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെ. യുദ്ധരംഗങ്ങളിലുപയോഗിക്കാൻ ശേഷിയുള്ള വാഹനങ്ങൾ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുക്കുന്നുണ്ട് ചില കമ്പനികൾ. ഇവ ഇന്ത്യൻ സേന ഉപയോഗിക്കുന്നുമുണ്ട്.

സൈന്യത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാവുകയാണെങ്കിൽ ഇനിയും ശേഷിയേറിയ വാഹനങ്ങൾ നിർമിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കമ്പനികൾ കൂടുതൽ നിക്ഷേപം കൊണ്ടുവരികയും ചെയ്യും. ഇവിടെ ഇന്ത്യയിൽ നിർമിക്കപ്പെട്ട സൈനിക വാഹനങ്ങളെ പരിചയപ്പെടുത്തുകയാണ്.

മഹീന്ദ്ര ഏക്സ്

മഹീന്ദ്ര ഏക്സ്

മിലിട്ടറി ആവശ്യങ്ങൾക്കായി മഹീന്ദ്ര വികസിപ്പിച്ചെടുത്ത വാഹനമാണിത്. മെഴ്സിഡിസ് ബെൻസിൽ നിന്നാണ് ഈ വാഹനത്തിനുള്ള എൻജിൻ സോവ്സ് ചെയ്തിരിക്കുന്നത്. 172 കുതിരശക്തിയും 340 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും.

അശോക് ലെയ്‌ലാൻ‌ഡ് മൈൻ പ്രതിരോധ വാഹനം

അശോക് ലെയ്‌ലാൻ‌ഡ് മൈൻ പ്രതിരോധ വാഹനം

ലാൻഡ് മൈനുകൾ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പ്രത്യേകം സജ്ജമാക്കിയ വാഹനമാണിത്. പത്ത് സൈനികരെ കൊണ്ടുപോകാൻ ഈ വാഹനത്തിന് സാധിക്കും. രണ്ട് രീതിയിൽ ട്യൂൺ ചെയ്യപ്പെട്ട ഒരു ഡീസൽ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇവയിലൊരെണ്ണം 230 കുതിരശക്തിയും 800 എൻഎം ടോർക്കും പകരുന്നു. മറ്റേത് 360 കുതിരശക്തിയും 1400 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു.

മഹീന്ദ്ര മാർക്സ്മാൻ

മഹീന്ദ്ര മാർക്സ്മാൻ

അതിശക്തമായ വെടിപ്രതിരോധ സംവിധാനമുള്ള വാഹനമാണിത്. ഏകെ 47 അടക്കമുള്ളവയിൽ നിന്നും ഹാൻഡ് ഗ്രനേഡുകളിൽ നിന്നും മഹീന്ദ്ര മാർക്സ്മാൻ സംരക്ഷണം നൽകുന്നു.

അശോക് ലെയ്‌ലാൻഡ് സൂപ്പർ സ്റ്റാല്യൺ 8X8

അശോക് ലെയ്‌ലാൻഡ് സൂപ്പർ സ്റ്റാല്യൺ 8X8

ഇതൊരു ട്രൂപ്പ് കാരിയറാണ്. ഈ വാഹനം ഇന്ത്യൻ സൈന്യം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ദുർഘടം പിടിച്ച സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ വാഹനത്തിന് സാധിക്കും. 360 കുതിരശക്തി പുറത്തെടുക്കുന്ന ടർബോ ഡീസൽ എൻജിനാണ് സ്റ്റാല്യനിലുള്ളത്. 1400 എൻഎം ആണ് ടോർ‌ക്ക്.

ടാറ്റ ആമഡ് പേഴ്സനൽ കാരിയർ 4X4

ടാറ്റ ആമഡ് പേഴ്സനൽ കാരിയർ 4X4

ബുള്ളറ്റ്, ഗ്രനേഡ്, മൈൻ ആക്രമണങ്ങളെ ഫലപ്രദമായി അതിജീവിക്കാൻ ശേഷിയുള്ള വാഹനമാണിത്. 240 കുതിരശക്തിയും 925 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ വാഹനത്തിന്റെ എൻജിന് ശേഷിയുണ്ട്. ഇന്ത്യൻ ആറ്]മി ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. പട്ടാളക്കാരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് ഇവ ഉപയോഗിക്കപ്പെടുന്നത്.

ടാറ്റ ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ

ടാറ്റ ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ

ഇതും പട്ടാളക്കാർക്ക് സഞ്ചരിക്കാനായി നിർമിക്കപ്പെട്ട വാഹനമാണ്. 3 ലിറ്റർ ശേഷിയുള്ള എൻജിനാണ് ഈ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. 115 കുതിരശക്തിയും 320 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

സിവിലിയന്മാര്‍ക്ക് വാങ്ങാവുന്ന മിലിട്ടറി വണ്ടികള്‍

ഇന്ത്യയുടെ 25 സുപ്രധാന സൈനിക വാഹനങ്ങള്‍

More from DriveSpark

Article Published On: Tuesday, October 20, 2015, 15:10 [IST]
English summary
Made in India Military Vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X