ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

Written By:

രാഷ്ട്രങ്ങൾ ഏറ്റവുമധികം പണം ചെലവിടുന്നത് നേരിട്ടുള്ള ജനക്ഷേമത്തിനല്ല എന്നറിയാമല്ലോ? സൈന്യത്തെ തീറ്റിപ്പോറ്റുന്നതിനും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനുമെല്ലാമാണ് മിക്ക രാജ്യങ്ങളുടെയും സമ്പത്തിന്റെ വലിയ ഭാഗവും ഒഴുകിപ്പോകുന്നത്.

മുതലാളിത്തം വളർച്ച പ്രാപിച്ചതോടെ യുദ്ധ സന്നാഹങ്ങളുടെ സാങ്കേതികത്തികവും വർധിച്ചു. മാത്രമല്ല, നിമിഷങ്ങളുടെ കണക്കിലാണ് പുതിയ സാങ്കേതികതകൾ കടന്നുവരുന്നതും തൊട്ടുമുമ്പുണ്ടായിരുന്നതിനെ അപ്രസക്തമാക്കുന്നതും. ഇത് പ്രതിരോധച്ചെലവുകളെ കുത്തനെ വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇവിടെ ലോകത്തിലെ ഏറ്റവും ചേലവുള്ള 10 മിലിട്ടറി വാഹനങ്ങളെ പരിചയപ്പെടാം.

10. ഐഎൻഎസ് വിക്രമാദിത്യ

10. ഐഎൻഎസ് വിക്രമാദിത്യ

ഇന്ത്യയുടെ അഭിമാനമാണ് ഐഎൻഎസ് വിക്രമാദിത്യ. ഇതൊരു വിമാനവാഹനി കപ്പലാണ്. റഷ്യയിൽ നിന്നാണ് ഈ കപ്പൽ ഇന്ത്യ സ്വന്തമാക്കിയത്. 44,500 ടൺ ഭാരമുണ്ട് കപ്പലിന്. 2.35 ബില്യൺ ഡോളർ ചെലവിട്ടാണ് ഇന്ത്യ വിക്രമാദിത്യയെ സ്വന്തമാക്കിയത്.

09. ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ

09. ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ

ആണവായുധ പ്രയോഗം നടന്നാൽ അതിൽനിന്നും രക്ഷനേടാൻ പ്രത്യേക ശേഷിയുള്ള പുറംപാളിയോടു കൂടിയതാണ് ബി2 സ്പിരിറ്റ് സ്റ്റൽത്ത് ബോംബർ. റഡാർ സിഗിനലുകളെ പിടിച്ചെടുക്കാനും ഈ പാളികൾക്ക് ശേഷിയുണ്ട്. 2.4 ബില്യൺ ചെലവിട്ടാണ് അമേരിക്ക ഈ ബോംബർ വിമാനം വികസിപ്പിച്ചെടുത്തത്.

08. വാര്യാഗ് എയർക്രാഫ്റ്റ് കാരിയർ

08. വാര്യാഗ് എയർക്രാഫ്റ്റ് കാരിയർ

രസകരമായ ചരിത്രമാണ് വാര്യാഗിനുള്ളത്. ഈ കപ്പൽ നിർമിച്ചത് സോവിയറ്റ് യൂണിയനാണ്. കപ്പലിന്റെ പണി പൂർത്തിയാകും മുമ്പ് സോവിയറ്റ് യൂണിയൻ തകർന്നു. ഏതാണ്ട് 70 ശതമാനം പണി പൂർത്തിയായ ഈ കപ്പൽ ഉക്രൈനിന് കൈമാറ്റം ചെയ്തുകിട്ടി. എൻജിൻ ഘടിപ്പിക്കാത്ത ഈ കപ്പലിനെ എന്തെങ്കിലും ചെയ്യാൻ ഉക്രൈനിന് ശേഷിയില്ലായിരുന്നു. വെറും 20 ദശലക്ഷം ഡോളറിന് ഒരു ചൈനീസ് ട്രാവൽ ഏജൻസിക്ക് വിൽ‌ക്കുകയാണ് ഉക്രൈൻ ചെയ്തത്. ഇപ്പോൾ പ്രവർത്തനത്തിലില്ലെങ്കിലും അമേരിക്ക അടക്കമുള്ളവരുടെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൻ കീഴിലുണ്ട് ഈ കപ്പൽ. 2.4 ബില്യൺ ഡോളറാണ് നിർമാണച്ചെലവ്.

07. വിർജിനിയ ക്ലാസ് സബ്മറൈൻ

07. വിർജിനിയ ക്ലാസ് സബ്മറൈൻ

വിവിധ ഉദ്ദേശ്യങ്ങളോടെ നിർമിക്കപ്പെട്ടതാണ് വിർജിനിയ ക്ലാസ് സബ്മറൈൻ. ഒരു ന്യൂക്ലിയർ റിയാക്ടർ‌, നാല് ടോർപിഡോ ട്യൂബുകൾ, 12 വെർടിക്കൽ മിസ്സൈൽ ലോഞ്ചറുകൾ എന്നിവടയങ്ങിയതാണ് ഈ മുങ്ങിക്കപ്പൽ. 16 ക്രൂയിസ് മിസ്സൈലുകൾ ഒരുമിച്ച് തൊടുത്തുവിടാൻ ശേഷിയുണ്ട് ഈ കപ്പലിന്. 2.5 ബില്യൺ ഡോളറാണ് നിർമാണച്ചെലവ്.

06. യുഎസ്എസ് അമേരിക്ക

06. യുഎസ്എസ് അമേരിക്ക

യുഎസ് നേവിയുടെ പുതിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. 34 യുദ്ധവിമാനങ്ങളെ വരെ കൊണ്ടുപോകാൻ ഈ കപ്പലിന് ശേഷിയുണ്ട്. 3.4 ബില്യൺ അമേരിക്കൻ ഡോളറാണ് നിർമാണച്ചെലവ്.

05. ചാൾസ് ഡി ഗല്ലെ എയർക്രാഫ്റ്റ് കാരിയർ

05. ചാൾസ് ഡി ഗല്ലെ എയർക്രാഫ്റ്റ് കാരിയർ

ഫ്രാൻസിന്റെ നിർമിതിയാണിത്. ന്യൂക്ലിയർ റിയാക്ടറുള്ള ആദ്യത്തെ ഫ്രഞ്ച് യുദ്ധവിമാനമാണിത്. 1986ൽ തുടങ്ങിയ പണികൾ വളരെക്കാലമെടുത്താണ് പൂർത്തീകരിച്ചത്. രണ്ട് ന്യൂക്ലിയർ റിയാക്ടറുകൾ ഉൽപാദിപ്പിക്കുന്ന 17,000 കിലോവാട്ട് വൈദ്യുതിക്കൊപ്പം 4 ഡീസൽ ജനറേറ്ററുകൾ, 4 ഗാസ് ടർബൈൻ ജനറേറ്ററുകൾ, 4 ടർബോ ജനറേറ്ററുകൾ എന്നിവ ഉൽപാദിപ്പിക്കുന്ന ഊർജം കൂടി ഉപയോഗിച്ചാണ് ഈ കപ്പൽ പ്രവർത്തിക്കുന്നത്. 1900 പട്ടാളക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് കപ്പലിന്. 40 എയർക്രാഫ്റ്റുകളും സൂക്ഷിക്കാം. ഐസിസ്സിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ചാൾസിനെ വിടാൻ ഫ്രഞ്ച സർക്കാർ നേരത്തെ തയ്യാറെടുത്തിരുന്നു. 4 ബില്യൺ അമേരിക്കൻ ഡോളറാണ് ഈ കപ്പലിന് വില.

04. എച്ച്എംഎസ് ആസ്റ്റ്യൂട്ട്

04. എച്ച്എംഎസ് ആസ്റ്റ്യൂട്ട്

അത്യാധുനിക സാങ്കേതികതകൾ ഉപയോഗിച്ചു നിർമിച്ച എച്ച്എംഎസ് ആസ്റ്റ്യൂട്ട് എന്ന മുങ്ങിക്കപ്പൽ 2010ൽ ബ്രിട്ടീഷ് നേവിയെ നാണം കെടുത്തുകയുണ്ടായി. സ്കോട്‌ലാൻഡ് തീരങ്ങളിൽ ഒരിടത്തുവെച്ച് ഈ കപ്പൽ ചെളിയിൽ പൂഴ്ന്നു പോയി. മറ്റ് കപ്പലുകൾ കൊണ്ടുവന്ന് വലിച്ച് പുറത്തെടുക്കുകയായിരുന്നു പിന്നീട്. 5.5 ബില്യൺ അമേരിക്കൻ ഡോളർ ചെലവിട്ട് നിർമിച്ച ആസ്റ്റ്യൂട്ടിന്റെ ഈ ഗതികേട് വലിയ ചർച്ചയായി മാറി.

03. ഡിഡിജി 1000 സുംവാൾട്ട്-ക്ലാസ് ഡിസ്ട്രോയർ

03. ഡിഡിജി 1000 സുംവാൾട്ട്-ക്ലാസ് ഡിസ്ട്രോയർ

യുഎസ് നേവിയുടെ സ്വപ്നപദ്ധതിയായിരുന്നു ഈ കപ്പൽ. അത്യാധുനികമായ സാങ്കേതികതകൾ കുത്തിനിറച്ചുണ്ടാക്കിയ ഈ കപ്പലിന്റെ നിർമാണച്ചെലവ് 7 ബില്യൺ ഡോളറാണ്. സ്വയം ഒളിപ്പിക്കുവാനുള്ള ഈ കപ്പലിന്റെ ശേഷിയാണ് ഭയങ്കരം. റഡാറുകൾ ഒരു മത്സ്യബന്ധന ബോട്ടിന്റെ വലിപ്പത്തിലേ ഈ കപ്പലിനെ കാണാൻ സാധിക്കൂ. കപ്പലിലെ മിക്കവാറും പ്രവർത്തനങ്ങൾ ഓട്ടോമേറ്റഡാണ്. ഇക്കാരണത്താൽ തന്നെ ഇത്തരമൊരു കപ്പലിലേക്കു വേണ്ടുന്നതിന്റെ പകുതിയോളം ക്ര്യൂ മാത്രമേ ഡിഡിജി 1000 സുംവാൾട്ട്-ക്ലാസ് ഡിസ്ട്രോയറിലുള്ളൂ.

02. എച്ച്എംഎസ് ക്യീൻ എലിസബത്ത്

02. എച്ച്എംഎസ് ക്യീൻ എലിസബത്ത്

ഇപ്പോൾ നിർമാണത്തിലിരിക്കുന്ന റോയൽ നേവി കപ്പലാണ് എച്ച്എംഎസ് ക്യീൻ. യുകെയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ എന്ന ഖ്യാതി ഈ കപ്പലിനായിരിക്കും ലഭിക്കുക. 65,000 ടൺ ഭാരമുള്ള ക്വീൻ എലിബസബത്തിന് 10,000 നോട്ടിക്കൽ മൈൽ ദൂരം റീഫ്യൂവലിങ് നടത്താതെ ഓടാൻ സാധിക്കും. വലിയ തോതിൽ ഓട്ടോമേഷൻ നടത്തിയിട്ടുള്ളതിനാൽ വെറും 679 പേർ മാത്രം മതിയാകും പ്രവർത്തനത്തിന്. ചെലവ് 9.3 ബില്യൺ ആണ്.

01. യുഎസ്എസ് ജെറാൾഡ് ഫോഡ്

01. യുഎസ്എസ് ജെറാൾഡ് ഫോഡ്

ലോകത്തിലെ ഏറ്റവും ചെലവേറിയ മിലിട്ടറി വാഹനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുന്നത് യുഎസ്എസ് ജെറാൾഡ് ഫോഡ് ആണ്. യുഎസ്സിന്റെ നേവി സൂപ്പർകാരിയറുകളിൽ ലീഡ് ഷിപ്പാണിത്. യുഎസ് മുൻ പ്രസിഡണ്ടായ ജെറാൾഡ് റൂഡോൾഫ് ഫോഡ് ജൂനിയറിന്റെ പേരാണ് കപ്പലിന് നൽകിയിട്ടുള്ളത്. 75ലധികം എയർക്രാഫ്റ്റുകൾ കൊണ്ടുപാകനുള്ള ശേഷിയുണ്ട് യുഎസ്എസ് ജെറാൾഡ് ഫോഡിന്.

കൂടുതൽ

കൂടുതൽ

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍

ഐഎന്‍എസ് വിശാഖപട്ടണം: ഇന്ത്യയുടെ കരുത്തേറിയ യുദ്ധക്കപ്പല്‍

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്: ഏതൊരു ഭാരതീയനും അറിയേണ്ട കാര്യങ്ങള്‍!

മോഡിയുടെ റാഫേല്‍ വിമാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
The 10 Most Expensive Military Vehicles.
Story first published: Thursday, September 24, 2015, 9:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark