റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

Written By:

ഇന്ത്യയുടെ എക്കാലത്തെയും നല്ല സുഹൃത്താണ് റഷ്യ. സോവിയറ്റ് യൂണിയന്റെ കാലത്ത് നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ ഇരുകൂട്ടരെയും അടുപ്പിക്കുകയായിരുന്നു. പില്‍ക്കാലത്ത് സോവിയറ്റ് നാടുകള്‍ ചിതറിപ്പോയെങ്കിലും റഷ്യയുമായുള്ള നമ്മുടെ ബന്ധത്തില്‍ വിള്ളലുകളൊന്നും തന്നെ വന്നിട്ടില്ല. സാമ്പത്തികമായി ഇന്ത്യയെപ്പോലെ വികസ്വരമായ അവസ്ഥയിലാണ് റഷ്യയും. എന്നാല്‍, സോവിയറ്റ് കാലത്ത് നേടിയെടുത്ത വലിയ സാങ്കേതികവളര്‍ച്ച അവരെ ഇപ്പോഴും ലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയായി നിലനിര്‍ത്തുന്നു. പ്രത്യേകിച്ചും യുദ്ധോപകരണങ്ങളുടെ കാര്യത്തില്‍.

റഷ്യ പുതുതായി വികസിപ്പിച്ചെടുക്കുന്ന സ്‌പേസ്ഷിപ്പ് മാതൃകയിലുള്ള ഒരു യുദ്ധവിമാനത്തെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ച. 'വായുവിനെക്കാള്‍ ഭാരക്കുറവുള്ള' റഷ്യന്‍ ആകാശക്കപ്പലിനെ അടുത്തറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

15 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് അറ്റ്‌ലാന്റ് എന്ന ഈ ഭീമാകാരമായ യുദ്ധവിമാനം റഷ്യ നിര്‍മിക്കുന്നത്. ഓഗര്‍ റോസ്എയ്‌റോസിസ്റ്റംസാണ് അറ്റ്‌ലാന്റിനെ നിര്‍മിച്ചെടുക്കുന്നത്.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

രണ്ടായിരത്തിപ്പതിനെട്ടാമാണ്ടോടെ ഈ വിമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. രണ്ട് മോഡലുകള്‍ നിര്‍മിക്കുന്നുണ്ട്. മണിക്കൂറില്‍ 86 മൈല്‍ വേഗതയുള്ളതാണ് ഇവയിലൊന്ന്. മറ്റേതിന് മണിക്കൂറില്‍ 105 കിലോമീറ്ററാണ് വേഗത. -40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ വരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ വിമാനത്തിന് സാധിക്കും.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

അത്യന്താധുനികമായ ഈ ആകാശക്കപ്പലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 130 മീറ്റര്‍ നീളമാണിതിന്. സാധാരണ വിമാനങ്ങളുടെയും ഹോവര്‍ക്രാഫ്റ്റ്, എയര്‍ഷിപ്പുകള്‍ എന്നിവയുടെയും സാങ്കേതികതകളുടെ ഒരു മേളനമായിരിക്കും ഈ യുദ്ധവിമാനം.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

16 ടണ്‍ ഭാരം വഹിച്ചുകൊണ്ട് 105 മൈല്‍ വാഗതയില്‍ പായാന്‍ ഈ വിമാനത്തിന് (ഉയര്‍ന്ന വേഗതയുള്ള പതിപ്പിന്) സാധിക്കും.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

ഈ യുദ്ധവിമാനത്തിന് റണ്‍വേ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 200 പട്ടാളക്കാരെ കൊണ്ടുപാകാനുള്ള ശേഷിയുണ്ടിതിന്.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

റഷ്യന്‍ സേന തന്നെയാണ് വിമാനത്തിന്റെ പ്രാഥമിക ഉപഭോക്താവ്. ഇവ പുറമേക്ക് വില്‍ക്കുവാനും പദ്ധികളുണ്ടാവാം. എന്നാല്‍ ഇതെക്കുറിച്ചൊന്നും പറയാനുള്ള നേരമായിട്ടില്ല.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

വരുന്ന ഡിസംബറോടെ വിമാനനിര്‍മാണത്തന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇതിനകം തന്നെ പ്രോട്ടോടൈപ്പ് രൂപപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ടെസ്റ്റുകളും മറ്റും അടുത്ത ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കും.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

തികച്ചും നൂതനമായ സാങ്കേതികതകളാണ് വിമാനത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്നത്. വിമാനത്തിനായി പ്രത്യേക ബാലന്‍സിങ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട് റഷ്യ. മിശ്രദ്രവ്യം കൊണ്ടു നിര്‍മിച്ചതായിരിക്കും ബോഡി.

റഷ്യന്‍ മിലിട്ടറിക്കായി ആകാശക്കപ്പല്‍'

സ്‌പേസ്ഷിപ്പിന്റെ ആകൃതിയിലാണ് വിമാനം നിര്‍മിക്കുന്നത്. വലിപ്പമേറിയ, ദീര്‍ഘവൃത്താകൃതിയിലുള്ള പാസഞ്ചര്‍ കാബിനും കോക്പിറ്റുമാണ് വിമാനത്തിനുള്ളത്. പിന്നിലായി ചെറിയ ചിറകുകള്‍ കാണാം.

English summary
Russia's New Military Airships.
Story first published: Friday, July 3, 2015, 8:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark