12 സ്ത്രീകള്‍ക്ക് താമസിക്കാം; ആറ് ബെഡ്‌റൂം മാത്രം; കോടീശ്വരികള്‍ക്കായി നിര്‍മിച്ചത്‌

Written By:

സ്ത്രീകളെ അസ്വാതന്ത്ര്യത്തില്‍ നിറുത്താനായി സ്വയം അസ്വാതന്ത്ര്യം വരിച്ച വര്‍ഗത്തെയാണ് പുരുഷന്മാര്‍ എന്നു വിളിക്കുന്നത്. ലോകം പുരുഷന്മാരുടേതാണെന്ന് പരാതിപ്പെടുന്ന സ്ത്രീകള്‍ ഇത് മനസ്സിലാക്കാറില്ല. എന്തായാലും സ്ത്രീകളുടെ മുറവിളികള്‍ ചെറിയ തോതിലെങ്കിലും പുരുഷന്മാരുടെ വിപണി കേട്ടു തുടങ്ങിയിട്ടുണ്ട്. ലാ ബെല്ലെ എന്നു പേരിട്ടിരിക്കുന്ന ഈ അത്യാഡംബരയാനം അതിനൊരു തെളിവാണ്!

കോടീശ്വരികള്‍ക്കു മാത്രമേ ഈ അത്യാഡംബര യാനത്തിലേക്ക് പ്രവേശിക്കാനാവൂ. സ്ത്രീകളെ മുന്നില്‍കണ്ടാണ് ഈ യാനത്തിനകത്തെ ചെറിയ വിശദാംശങ്ങള്‍ പോലും നിര്‍മിച്ചെടുത്തിരിക്കുന്നത്.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

താളുകളിലൂടെ നീങ്ങുക.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

സ്ഫടികം, സ്വര്‍ണം തുടങ്ങിയവയാല്‍ സമ്പന്നമാണ് ഈ ചെറുയാനത്തിന്റെ ഉള്‍വശം. സ്ത്രീകളുടെ അഭിരുചികള്‍ എത്രയും സൂക്ഷ്മമായി മനസ്സിലാക്കിയെടുത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നു.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

ലിഡിയ ബെര്‍സാനി ലക്ഷ്വറി ഡിസൈന്‍ ആണ് ലാ ബെല്ലയെ ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കുന്നത്. അഞ്ച് ഡക്കുകളുണ്ട് ലാ ബെല്ലയ്ക്ക്. ഇതില്‍ സ്പാ എരിയ, ഐസ് ഫൗണ്ടൈനുകള്‍, സിനിമാ തിയറ്റര്‍, ഹെലികോപ്റ്റര്‍ ലാന്‍ഡിങ് പാഡ് തുടങ്ങിയ സന്നാഹങ്ങളെല്ലാമുണ്ട്.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

12 അതിഥികള്‍ക്കു മാത്രമേ ഒരേസമയത്ത് പ്രവേശനമുള്ളൂ. ഇവര്‍ക്കായി ആറ് ഡീലക്‌സ് കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

വെക്കേഷനുകള്‍ അര്‍മാദിച്ച് തീര്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് തന്റെ സ്ത്രീ പങ്കാളിയുമായി ഈ യാനത്തിലേക്കു ചെല്ലാവുന്നതാണ്.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

ലൈബ്രറി, ബ്യൂട്ടി സെന്ററുകള്‍, ഫിറ്റ്‌നെസ്സ് ക്ലബ്, ബാറുകള്‍ തുടങ്ങിയ സന്നാഹങ്ങളും ഈ യാനത്തിനകത്തുണ്ട്.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

ഈ യാനത്തില്‍ താമസിക്കാന്‍ എത്ര ചെലവ് വരുമെന്ന് വെളിപ്പെടുത്തുന്നില്ല നിര്‍മാതാക്കള്‍. വില ഇപ്പോഴും നിശ്ചയിച്ചിട്ടില്ല എന്നാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി. ആവശ്യക്കാര്‍ വിളിച്ച് ചോദിക്കുമ്പോള്‍ ഞങ്ങള്‍ പറഞ്ഞോളും എന്നാണ് ധ്വനി!

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

ഏത് കടലില്‍/തടാകത്തില്‍ ഈ യാനം സഞ്ചരിക്കുമെന്ന് വെളിപ്പെടുത്തുന്നില്ല കമ്പനി. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ എന്തായാലും വരാനിടയില്ല. ഇതെല്ലാം മനസ്സിലാക്കാനുള്ള പരിണാമപരമായ പ്രായം ഭൂരിഭാഗം ഇന്ത്യാക്കാര്‍ക്കും വന്നിട്ടില്ലല്ലോ?

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

യാനത്തിലെ ഓരോ മുറികളും കടലിലേക്കു തുറക്കുന്ന വലിയ ചില്ലുജനാലകളുള്ളതാണ്. സ്വകാര്യത ഉറപ്പുവരുത്താന്‍ കര്‍ട്ടനുകള്‍ നല്‍കിയിരിക്കുന്നു.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

അഞ്ച് നിലകളിലേക്കും ലിഫ്റ്റ് സൗകര്യമുണ്ട്. 12 മുറികളെക്കൂടാതെ അഞ്ച് ഗസ്റ്റ് റൂമുകളും തയ്യാറാക്കിയിട്ടുണ്ട് ലാബെല്ലെയില്‍.

12 സ്ത്രീകള്‍ക്കായി 6 കിടപ്പുമുറികളോടെ ആഡംബരയാനം

എല്ലാ 12 മുറികള്‍ക്കും ഓരോ സ്വകാര്യ ടെറസ് സൗകര്യം നല്‍കിയിരിക്കുന്നു. അതിഥികള്‍ക്കായി ലൈവ് മ്യൂസിക് പരിപാടികളും ഒരുക്കും ലാ ബെല്ലെയില്‍.

English summary
Lidia Bersani Luxury Design La Belle Yacht just for women millionaires.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark