ലോകത്തിലെ എക്കാലത്തെയും ഐതിഹാസികമായ 10 കാറുകള്‍

Written By:

നിലവിലെ രീതികളില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു കാര്‍ മോഡല്‍ നിര്‍മിക്കുക എന്നത് എല്ലാ കാര്‍നിര്‍മാതാക്കളുടെയും സ്വപ്‌നമാണ്. പക്ഷേ, ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമേയല്ല എന്നതാണ് സത്യം. വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഇത്തരം കാറുകള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടുള്ളൂ.

സാങ്കേതികത നിമിഷംപ്രതി വളരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പുതിയ സാങ്കേതികതകളുമായി നിരവധി കാറുകള്‍ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. എന്നിരിക്കിലും, ചില കാര്‍ മോഡലുകള്‍ മാത്രം ഒരു സാങ്കേതികതയ്ക്കും ജയിക്കാനാവാത്ത കരുത്തോടെ നിലകൊള്ളും. ലോകത്തെമ്പാടുമുള്ള കാര്‍ പ്രണയികളുടെ ആരാധനാപാത്രമായി ഇവ വിപണിയില്‍ നില്‍ക്കും. അത്തരം കാറുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

ലോകത്തിലെ എക്കാലത്തെയും ഐതിഹാസികമായ 10 കാറുകള്‍

താളുകളിലൂടെ നീങ്ങുക.

10 ബുഗാട്ടി വെയ്‌റോണ്‍

10 ബുഗാട്ടി വെയ്‌റോണ്‍

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിച്ച ഐതിഹാസിക മോഡലാണ് വെയ്‌റോണ്‍ എന്ന സ്‌പോര്‍ട്‌സ് കാര്‍. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ് ലീഗല്‍ കാറാണ് ബുഗാട്ടി വെയ്‌റോണ്‍ എന്നറിയുക. എത്ര തലമുകള്‍ കഴിഞ്ഞാലും മങ്ങാത്ത ഇതിഹാസം ഇതിനകം തന്നെ മണ്ണില്‍ രചിച്ചു കഴിഞ്ഞു ഈ വാഹനം.

09 ഫെരാരി 250 ജിടിഒ

09 ഫെരാരി 250 ജിടിഒ

1962 മുതല്‍ 64 വരെയാണ് ഈ ഐതിഹാസിക വാഹനത്തിന്റെ ഉല്‍പാദന കാലയളവ്. വെറും 39 മോഡലുകള്‍ മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന കാറുകളുടെ കൂട്ടത്തിലാണ് ഈ മോഡല്‍ ഇപ്പോഴുള്ളത്. 2013 ഒക്ടോബറില്‍ നടന്ന ലേലത്തില്‍ ഒരു ഫെരാരി 250 ജിടിഒ മോഡല്‍ വിറ്റു പോയത് 38,115,000 ഡോളറിനാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനം എന്ന ഖ്യാതി ഇതുവഴി 250 ജിടിഒ സ്വന്തമാക്കി.

08 ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്

08 ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്

ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്. 1974ല്‍ ഉല്‍പാദനം തുടങ്ങിയ ഈ കാര്‍ അന്നുമുതലിന്നുവരെ വിപണികളില്‍ തന്റെ അപ്രമാദിത്വം നിലനിര്‍ത്തുന്നു. ഇതിനകം ഏഴ് തലമുറ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

07 ആല്‍ഫ റോമിയോ 33 സ്ട്രാഡേല്‍

07 ആല്‍ഫ റോമിയോ 33 സ്ട്രാഡേല്‍

ബട്ടര്‍ഫ്‌ലൈ ഡോറുകളുമായി വിപണിയിലെത്തിയ ആദ്യത്തെ കാറാണ് ആല്‍ഫ റോമിയോ 33 സ്ട്രാഡേല്‍. പില്‍ക്കാലത്ത് വിഖ്യാതമായ നിരവധി സ്‌പോര്‍ട്‌സ് കാറുകള്‍ ഈ ഡോര്‍ ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങുകയുണ്ടായി. 1967 മുതല്‍ 1969 വരെയായിരുന്നു വാഹനത്തിന്റെ ഉല്‍പാദന കാലയളവ്.

06 ജാഗ്വര്‍ എക്‌സ്‌ജെ13

06 ജാഗ്വര്‍ എക്‌സ്‌ജെ13

ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിസൈനുകളിലൊന്നായി ജാഗ്വര്‍ എക്‌സ്‌ജെ13 ഡിസൈനിനെ ലോകം മനസ്സിലാക്കുന്നു. ഈ കാര്‍ നിര്‍മിക്കപെട്ടത് ലെ മാന്‍സ് എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കാനാണ്. എന്നാല്‍, ചില കാരണങ്ങളാല്‍ ഈ വാഹനം റേസില്‍ പഹ്‌കെടുക്കുകയുണ്ടായില്ല. എക്‌സ്‌ജെ13 ആകെ ഒരേയൊരു മോഡല്‍ മാത്രമാണ് ഉല്‍പാദിപ്പിച്ചത് എന്നും അറിയുക. 1966ലാണ് ജാഗ്വര്‍ എക്‌സ്‌ജെ13 സ്‌പോര്‍ട്‌സ് കാറിന്റെ ഉല്‍പാദനം നടന്നത്.

05 റോള്‍സ് റോയ്‌സ് ഫാന്റം

05 റോള്‍സ് റോയ്‌സ് ഫാന്റം

1925 മുതല്‍ ഫാന്റം എന്ന നാമം റോള്‍സ് റോയ്‌സിന്റെ ഉപയോഗത്തിലുണ്ട്. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലേക്കു മാറിയതില്‍പിന്നെ നിര്‍മിക്കപ്പെട്ട 2003 പതിപ്പ് നിരവധി പുതുമകളോടെയാണ് വിപണിയിലെത്തിയത്. നിലവില്‍ റോള്‍സ് റോയ്‌സിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലാണിത്. 44,000 വര്‍ണപദ്ധതികളാണ് ഈ വാഹനത്തിനായി റോള്‍സ് റോയ്‌സ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

04 പോഷെ ബോക്‌സ്റ്റര്‍

04 പോഷെ ബോക്‌സ്റ്റര്‍

പോഷെയുടെ ആദ്യത്തെ റോഡ്‌സ്റ്റര്‍ മോഡലാണിത്. 1996ലാണ് ഈ വാഹനം ഉല്‍പാദനത്തിലെത്തിയത്.

03 ഫെരാരി 330 പി4

03 ഫെരാരി 330 പി4

ലെ മാന്‍സ് അടക്കമുള്ള റേസിങ്ങുകള്‍ക്ക് ഉപയോഗിക്കാനായി ഫെരാരി ഉണ്ടാക്കിയ മോഡലാണ് ഫെരാരി 330 പി4. 1961ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് പിടിച്ചെടുത്തത് ഈ കാറാണ്.

02 ബിഎംഡബ്ല്യു 3 സീരീസ്

02 ബിഎംഡബ്ല്യു 3 സീരീസ്

എക്കാലത്തെയും എക്‌സിക്യുട്ടീവ് കാറുകളിലൊന്നാണ് ബിഎംഡബ്ല്യു 3 സീരീസ്. 1975 മുതല്‍ ഈ വാഹനം നിരത്തുകളിലുണ്ട്. ബിമ്മറിന്റെ ഏറ്റവുമധികം വില്‍പനയുള്ള മോഡലും 3 സീരീസ് ആണ്.

01 ഷെവര്‍ലെ കോര്‍വെറ്റ്

01 ഷെവര്‍ലെ കോര്‍വെറ്റ്

മറ്റൊരു ഐതിഹാസിക വാഹനമാണ് ജനറല്‍ മോട്ടോഴ്‌സില്‍ നിന്നുള്ള കോര്‍വെറ്റ്. ഏഴ് തലമുറകള്‍ പിന്നിട്ടു 1963ല്‍ നിരത്തിലിറങ്ങിയ ഈ കാര്‍. വിഖ്യാതനായ ഡിസൈനര്‍ ഹാര്‍ലി ഏള്‍ ആണ് ഈ കാറിന്റെ ജനനത്തിനു പിന്നില്‍. ഇദ്ദേഹം അവതരിപ്പിച്ച ഒരു പ്രോജക്ട് ജനറല്‍ മോട്ടോഴ്‌സ് അംഗീകരിച്ചതോടെയാണ് കോര്‍വെറ്റിന്റെ ജനനത്തിന് കളമൊരുങ്ങിയത്. ഹ്ഡന്‍ ഹെഡ്‌ലാമ്പുകള്‍ അടക്കമുള്ള നൂതനമായ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണിയിലെത്തിയത്. ഇതുവരെ 15 ലക്ഷത്തിലധികം കോര്‍വെറ്റ് മോഡലുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഹോളിവുഡ് പടങ്ങളില്‍ ഈ വാഹനത്തെ നിങ്ങള്‍ കണ്ടിരിക്കും.

അംബാസ്സഡര്‍ കാര്‍

അംബാസ്സഡര്‍ കാര്‍

മേല്‍പറഞ്ഞ പട്ടികയില്‍ പെടാന്‍ ഇന്ത്യന്‍ കാറുകള്‍ക്ക് കഴിയില്ല. ഇതിനര്‍ഥം യോഗ്യതയില്ല എന്നല്ല. ലോകത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് കാറുകളിലൊന്നിന്റെ ഉല്‍പാദനം ഇന്ത്യയിലാണ് നടന്നിരുന്നത്. അംബാസ്സഡര്‍ എന്ന ഈ ഐതിഹാസികവാഹനം കഴിഞ്ഞ വര്‍ഷം വരെ ഉല്‍പാദനത്തിലുണ്ടായിരുന്നു.

English summary
Does you favorite car happen to be in this list. We list down the Top 10 most incredible cars ever built. Let us know if we missed out any?

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark