തലപ്പത്ത് മാറ്റം, മഹീന്ദ്ര ഇലക്ട്രിക്കിനെ ഇനി മഹേഷ് ബാബു നയിക്കും
രണ്ട് പതിറ്റാണ്ടിലേറെയായി മഹീന്ദ്രയ്‌ക്കൊപ്പം സേവനം അനുഷ്ഠിക്കുന്ന മഹേഷ് ബാബുവിനെ ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും നിയമിച്ച് മഹീന്ദ്ര ഇലക്ട്രിക്.

ഇലക്ട്രിക് വാഹനങ്ങൾ, ഘടകങ്ങൾ, സോഫ്റ്റ്‌വെയർ സൊലൂഷൻസ് എന്നിവ നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കമ്പനിയുടെ ഭാഗമായിരുന്ന മഹേഷ് ബാബുവിനെ പുതിയ തസ്‌തികയിലേക്ക് മഹീന്ദ്ര ഉയർത്തുകയായിരുന്നു. മഹീന്ദ്ര ഇലക്ട്രിക്കിന്റെ ഉൽപന്ന വികസനത്തിലെ പ്രധാന പങ്കുവഹിക്കുന്ന ആളാണ് ഇദ്ദേഹം.

കൂടാതെ ഇലക്ട്രിക് ത്രീ, ഫോർ വീലറുകൾക്കൊപ്പം മെസ്മാ 350 പ്ലാറ്റ്‌ഫോമിലെ പ്രൊഡക്ഷൻ പതിപ്പ് വികസിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ചകാനിലെ മഹീന്ദ്രയുടെ 200 കോടി രൂപയുടെ ഇവി പ്ലാന്റിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം കേന്ദ്ര, സംസ്ഥാനതല ഇവി തന്ത്രങ്ങൾ നയിക്കുന്ന നിരവധി വർക്ക് ഷോപ്പുകളുടെ ഭാഗമായിരുന്നു.
MOST READ: ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

ത്രീ വീലറുകൾ മുതൽ മുൻനിര മോഡലുകൾ വരെയുള്ളവയുടെ എഞ്ചിൻ, പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പന വികസനം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സംയുക്ത പേറ്റന്റുകളുള്ള മഹേഷ് ബാബു രണ്ട് തവണ മഹീന്ദ്ര ഗ്രൂപ്പ് ഇന്നൊവേഷൻ അവാർഡ് നേടിയിട്ടുണ്ട് എന്നതും അദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലാണ്.

ആദ്യം സ്കോർപിയോ എസ്‌യുവിയുടെ ടർബോചാർജ്ഡ് എഞ്ചിൻ വികസനത്തിനും രണ്ടാമത്തേത് ആദ്യത്തെ ഇന്ത്യൻ കോമൺ റെയിൽ എസ്‌യുവിയായ സ്കോർപിയോ സിആർഡിയുടെ വികസനത്തിനുമാണ് അവാർഡ് ലഭിച്ചത്.

മഹേഷിന്റെ നേതൃത്വത്തിലുള്ള ഏറ്റവും അഭിമാനകരമായ പ്രോജക്ടുകളിലൊണ് ഇന്ത്യയിലെ ആദ്യത്തെ മോണോകോക്ക് എസ്‌യുവിയായ XUV500 എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

പുറത്തിറങ്ങിയ ഒരു വർഷത്തിനുള്ളിൽ XUV500 25 അവാർഡുകളാണ് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം എൻടിഐ ആയോഗ് സംഘടിപ്പിച്ച ‘ചാമ്പ്യൻസ് ഓഫ് ചേഞ്ച്' സംരംഭം പോലുള്ള നിരവധി സംസ്ഥാന, ദേശീയ തലത്തിലുള്ള ഇവി നയ ചർച്ചകളിൽ മഹേഷ് ബാബു സജീവമായി പങ്കെടുത്തിട്ടുണ്ട്.
MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ചും ഈ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹം വ്യവസായ സ്ഥാപനങ്ങളുമായും അസോസിയേഷനുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

അക്കാദമിക് നേട്ടങ്ങളിലേക്ക് നോക്കിയാൽ ബാറ്റ്സ് പിറ്റ്സ്ബർഗിലെ കാർനെഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ ടെപ്പർ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് മാനേജ്മെൻറിൽ ലീഡർഷിപ്പ് പൂർത്തിയാക്കി. അതോടൊപ്പം പിലാനിയിലെ ബിറ്റ്സിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും മഹീന്ദ്ര ഇലക്ട്രിക്കിന്റെ പുതിയ സിഇഒ മഹേഷ് ബാബു നേടിയിട്ടുണ്ട്.


Click it and Unblock the Notifications








