ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ഇഷ്ടനമ്പറായ 2255ൽ ഒരു വാഹനം കൂടി സ്വന്തമാക്കി മോഹൻലാൽ. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിന്റെ ഗരാജിലെ പുതിയ അതിഥിയായി എത്തിയിരിക്കുന്നത്. കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെർസിഡീസ് ബെന്‍സ് പോലെയുള്ള ഏറ്റവും മികച്ച മോഡലുകളാണ് ലാലേട്ടന്റെ കാർ ശേഖരത്തിലുള്ളത്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ഈ വാഹനങ്ങള്‍ക്കിടയിലെ പുതിയ താരമാണ് ഇപ്പോൾ എത്തിയിരിക്കുന്ന ആഡംബര കാരവാൻ. മുൻനിര വാണിജ്യ നിർമാതാക്കളായ ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലിപ്പോൾ ട്രെൻഡിംഗാണ്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനാക്കി മാറ്റിയെടുത്തിരിക്കുന്നതും. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി ഈ പുതുപുത്തന്‍ വാഹനം ഇനി ലാലേട്ടൻ ഉപയോഗിക്കും.

MOST READ: പടം സൂപ്പർ ഹിറ്റ്; വെൽഫയറും റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാനം

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്ന കാരവാന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ബ്രൗണ്‍ നിറത്തിലാണ് പുതിയ കാരവാൻ നിരത്തിലേക്ക് എത്തിയിരിക്കുന്നത്. കിടപ്പുമുറിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. 3907 സിസി ശേഷിയുള്ള നാല് സിലിണ്ടർ 4d34i CRDi ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ഗിയർബോക്‌സ് ഓപ്ഷൻ.

MOST READ: പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

പതിവ് യാത്രകൾക്ക് മോഹൻലാൽ ഇപ്പോൾ ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെല്‍ഫെയറാണ് ഉപയോഗിക്കുന്നത്. 2020 മാർച്ചിലാണ്‌ ടൊയോട്ടയുടെ അത്യാഢംബര വാൻ വെല്‍ഫയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് ദിവസങ്ങൾക്കകം മോഹൻലാൽ സ്വന്തമാക്കിയത്. KL.07.CU.2020 എന്ന നമ്പരാണ് താരത്തിന്റെ ഈ അത്യാഡംബര കാറിന്റേത്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

അതും എക്സിക്യൂട്ടീവ് ലോഞ്ച് എന്നറിയപ്പെടുന്ന ഒരൊറ്റ വേരിയന്റിലാണ് വെൽഫെയർ ഇന്ത്യയിലെത്തുന്നത്. മോഡലിനെ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചപ്പോൾ ആമുഖ വില 79.5 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ എക്സ്ഷോറൂം വില 92.53 ലക്ഷം രൂപയാണ്. അതായത് ഓൺറോഡ് വില വരുമ്പോൾ ഏകദേശം ഒരു കോടി രൂപയ്ക്കുമേൽ ചെലവ് വരുമെന്ന് സാരം.

MOST READ: സുരക്ഷയിലും ഫീച്ചറിലും സമ്പന്നന്‍; Hyundai Venue-ല്‍ ലഭ്യമല്ലാത്ത Tata Nexon-ലെ ഫീച്ചറുകള്‍ ഇതൊക്കെ

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുമായാണ് ടൊയോട്ടയുടെ ആഡംബര മൾട്ടി പർപ്പസ് വാഹനത്തിന്റെ വരവ്. ഇത് 150 bhp കരുത്തിൽ പരമാവധി 198 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട് ആക്‌സിലിലും റിയർ ആക്‌സിലിലുമായി ഇലക്ട്രിക് മോട്ടോറുകൾ ഇടംപിടിച്ചിരിക്കുന്നത്. ഇവ കൂടി ചേരുന്നതോടെ പവർകണക്കുകൾ ഉയരും.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

എഞ്ചിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ടയുടെ തന്നെ ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കെയാണ് പുതിയ ഇന്നോവ മോഹന്‍ലാല്‍ വാങ്ങിയത്. ഇന്നോവയും ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെല്‍ഫയറും കൂടാതെ ടൊയോട്ടയുടെ തന്നെ എസ്‍യുവിയായ ലാൻഡ് ക്രൂയിസർ മോഹന്‍ലാലിന്റെ ഗരാജിലുണ്ട്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ടൊയോട്ടയുടെ വലിയ ആരാധകനായ അദ്ദേഹം ബ്രാൻഡിൽ നിന്ന് ധാരാളം വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ജാപ്പനീസ് വാഹനങ്ങൾക്ക് പുറമെ ലാലേട്ടന് മെർസിഡീസ് ബെൻസിന്റെ GL350 സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവും സ്വന്തമായുണ്ട്. വെൽഫെയറിനോളം തന്നെ വിലവരുമെങ്കിലും എംപിവിയേക്കാൾ വളരെ ചെറുതാണ് ഈ ജർമൻ കാർ എന്നതാണ് ശ്രദ്ധേയം.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

എന്നാൽ നമ്മുടെ സ്വന്തം ലാലേട്ടന്റെ ഗരാജിലെ ഏറ്റവും വിലപ്പിടിച്ച വാഹനം ചിലപ്പോൾ ലംബോർഗിനി ഉറൂസ് ആണെന്നാണ് വാർത്തകൾ. മൂന്നു കോടിയോളം രൂപ വില വരുന്ന വാഹനം ഇന്ന് പല സെലിബ്രേറ്റികളുടെയും ഇഷ്ട മോഡലുകളിൽ ഒന്നാണ്. രജനീകാന്ത്, രൺവീർ സിംഗ്, കാർത്തിക് ആര്യൻ, എന്തിന് പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരും ലംബോർഗിനി ഉറൂസ് ഉപയോഗിക്കുന്നവരാണ്.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെർസിഡസ് ബെൻസിന്റെ S-ക്ലാസ് സെഡാനും ലാലേട്ടൻ്റെ പ്രിയപ്പെട്ട കാറാണ്. 2006 മുതൽ 2013 വരെ വിപണിയിലുണ്ടായിരുന്ന അഞ്ചാം തലമുറ (W221) മോഡലാണിത്. മിത്സുബിഷി പജീറോ സ്പോർട്ടും താരം 2015-2016 സമയത്ത് വാങ്ങിയിരുന്നു.

ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് മോഹൻലാൽ വിശ്വനാഥൻ എന്ന മലയാളികളുടെ ലാലേട്ടൻ സിനിമ ലോകത്തെത്തിയത്. അഭിനയം കൊണ്ട് ലോകശ്രദ്ധനേടിയ മോഹൻലാൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമാ ലോകത്ത് മാത്രമല്ല ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയാണ്.

More from DriveSpark

Article Published On: Tuesday, September 27, 2022, 10:03 [IST]
English summary
Mohanlal buys a new caravan with his favorite number 2255
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X