പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

XUV700, ഥാർ എന്നീ എസ്‌യുവികൾ തിരിച്ചുവിളിച്ചതിനു ശേഷം XUV300 സബ്-4 മീറ്റർ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെയും തിരികെവിളിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ക്ലച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് കമ്പനി തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

XUV300 മോഡലിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്‌യുവിയുടെ പെട്രോൾ, ഡീസൽ എന്നിവയുടെ ക്ലച്ച് അസംബ്ലി തകരാർ ആണെന്നാണ് പറയപ്പെടുന്നത്. തിരിച്ചുവിളിക്കലിൽ കണ്ടെത്തുന്ന തകരാറുകൾ കമ്പനി സ്വമേധയാ സൗജന്യമായി തന്നെ പരിഹരിക്കും.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ സിവി കോർ ഹോസ് അസംബ്ലിയാണ് തിരിച്ചുവിളിക്കുമ്പോൾ പരിഹരിക്കപ്പെടുന്ന മറ്റൊരു ഇനം. മഹീന്ദ്ര ഡീലർമാർ ഈ ഭാഗം ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയും എന്തെങ്കിലും ലീക്ക് കണ്ടെത്തിയാൽ മാറ്റി സ്ഥാപിക്കുകയും ചെയ്യും.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

മഹീന്ദ്ര XUV300 ഉടമകൾ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ തിരിച്ചുവിളിക്കലിൽ തങ്ങളുടെ വാഹനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇതിനു പകരമായി, തിരിച്ചുവിളിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ മഹീന്ദ്ര ഡീലർമാരെ ഉപഭോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

രാജ്യത്തെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV700. സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. നിലവിൽ കാര്യമായ വിൽപ്പന നേടുന്നില്ലെങ്കിലും മോശമാക്കാതെ വിപണിയിൽ പിടിച്ചുനിൽക്കാൻ വാഹനത്തിന് സാധിക്കുന്നുണ്ട്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

ഇതിന് പരിഹാരമായി XUV300 എസ്‌യുവി മുഖംമിനുക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന് ഒരു കോസ്‌മെറ്റിക് മേക്കോവറും അധിക സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടർബോ പെട്രോൾ, ടർബോ ഡീസൽ എഞ്ചിനുകൾ 6 സ്പീഡ് മാനുവൽ, എഎംടി ഓപ്ഷനുകൾക്കൊപ്പം കൊണ്ടുപോകാൻ സാധ്യതയുണ്ട്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

XUV300 സബ്-4 മീറ്റർ എസ്‌യുവിക്ക് അടുത്തിടെ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിച്ചിരുന്നു. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം സ്വന്തമാക്കാൻ മഹീന്ദ്രയെ സഹായിച്ചു. ഇതിലൂടെ പരമാവധി 130 bhp കരുത്തിൽ 230 Nm torque വരെ നിർമിക്കാൻ XUV300 പ്രാപ്‌തമായി.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

1.5 ലിറ്റർ 4 സിലിണ്ടർ യൂണിറ്റ് 115 bhp പവറിൽ 300 Nm torque നിർമിക്കുന്നതിനാൽ ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന ഡീസൽ എഞ്ചിനും വളരെ ശക്തമാണ്. അടുത്തിടെ മഹീന്ദ്ര ഇതേ വാഹനത്തിന്റെ ഇലക്‌ട്രിക് വേരിയന്റ് XUV400 എന്ന പേരിൽ പുറത്തിറക്കിയിരുന്നു.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യത നേടുന്നതിന് XUV300, 4 മീറ്റർ നീളം പാലിക്കേണ്ടിവരുമ്പോൾ XUV400-ന് ഇലക്ട്രിക് വാഹനമായതിനാൽ അത്തരം ആവശ്യകതകളൊന്നുമില്ല. ആയതിനാൽ നീളം വർധിപ്പിച്ച് തന്നെയാണ് കമ്പനി ഇതിനെ ഒരുക്കിയെടുത്തിരിക്കുന്നത്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

XUV400 ഓരോ ചാർജിനും 456 കിലോമീറ്റർ എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. അതായത് യഥാർഥ റോഡ് സാഹചര്യങ്ങളിലും ഓരോ ചാർജിനും ഏകദേശം 300 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് അർഥമാക്കുന്നത്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

ഇലക്ട്രിക് എസ്‌യുവിക്ക് 147 bhp പവറിൽ പരമാവധി 310 Nm torque വരെ നിർമിക്കാൻ യോഗ്യമാണ്. ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്ന 39.4 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ XUV400 ഇവിക്ക് വെറും 8.3 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ഉയർന്ന വേഗത ഇലക്ട്രോണിക് പരിമിതമായ 150 കിലോമീറ്റർ ആണ്. ഈ കണക്കുകൾ XUV400 ഇവിയെ ടാറ്റ നെക്സോൺ ഇവി മാക്‌സിനേക്കാൾ വേഗതയുള്ളതാക്കുന്നു.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

സുരക്ഷയെ സംബന്ധിച്ചിടത്തോളം XUV400 ഇലക്‌ട്രിക്കിൽ 6 എയർബാഗുകൾ, ESP, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, മുൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇത് തെരഞ്ഞെടുത്ത മോഡിനെ അടിസ്ഥാനമാക്കി സ്റ്റിയറിംഗ് കാഠിന്യവും ത്രോട്ടിൽ റെസ്പോൺസും വ്യത്യാസപ്പെടുത്തുന്ന കാര്യമാണ്.

പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

മഹീന്ദ്ര XUV400 ഇവി 2023 ജനുവരിയിൽ അവതരിപ്പിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവി മാക്‌സിന് സമാനമായ വിലയാണ് ഇലക്ട്രിക് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra recalling the xuv300 sub 4 meter compact suv for fixing clutch issues
Story first published: Monday, September 26, 2022, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X