ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

Written By:

തിരിക്കുപിടിച്ച നഗരജീവിതത്തില്‍ ട്രാഫിക്ക് കുരുക്കുകള്‍ മനംമടുപ്പിക്കും. എന്നാല്‍ ഇന്‍ഡോറിലെ ട്രാഫിക് സിഗ്നലുകളില്‍ കാത്തുനില്‍ക്കുമ്പോള്‍ മറ്റെങ്ങും ലഭിക്കാത്ത വേറിട്ട അനുഭവമാണ് ലഭിക്കുക. പതിവിന് വിപരീതമായി സിഗ്നലില്‍ പച്ച തെളിയുമ്പോഴാണ് ഇവിടത്തുകാര്‍ക്ക് നിരാശ.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

കാരണം എന്തെന്നല്ലേ? 38 വയസ്സുകാരന്‍ രഞ്ജിത് സിംഗിന്റെ ചടുല നൃത്തങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ മിക്ക യാത്രക്കാര്‍ക്കും മടിയാണ്. ഫ്‌ളാഷ് മോബുകള്‍ പതിവാകുന്ന രാജ്യത്ത് രഞ്ജിത് സിംഗിന്റെ ചടുലനൃത്തങ്ങള്‍ക്ക് എന്താണ് ഇത്ര പ്രത്യേകത?

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

ചടുലനൃത്തങ്ങള്‍ കൊണ്ട് ഇന്‍ഡോറിന്റെ മനസ് കീഴടക്കിയ 'മൈക്കിള്‍ ജാക്‌സനാണ്' രഞ്ജിത് സിംഗ് എന്ന ഈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി രഞ്ജിത് സിംഗിന്റെ നൃത്തചുവടുകള്‍ക്ക് ഒപ്പമാണ് ഇന്‍ഡോറിലെ വാഹനങ്ങള്‍ ചലിക്കുന്നത്. ഏത് ഊരാക്കുടുക്കും രഞ്ജിത് സിംഗിന്റെ ചടുലമായ നൃത്തച്ചുവടില്‍ നിഷ്പ്രയാസം അഴിയും.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

തിരക്ക് പിടിച്ചുള്ള ഓട്ടത്തില്‍ ട്രാഫിക്ക് കുരുക്കില്‍ കിടക്കേണ്ടി വരുന്ന സാഹചര്യം യാത്രക്കാരുടെ തീരാദു:ഖമാണ്. വാഹനങ്ങള്‍ നിര്‍ത്താന്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ മുഖങ്ങളില്‍ പടരുന്ന നിരാശ ജോലിയില്‍ പ്രവേശിച്ച ആദ്യ നാളുകളില്‍ തന്നെ രഞ്ജിത് സിംഗ് തിരിച്ചറിഞ്ഞു.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

ഒരിക്കല്‍ പരീക്ഷണമെന്ന വണ്ണം ട്രാഫിക് ചിഹ്നങ്ങള്‍ കോര്‍ത്തിണക്കി രഞ്ജിത് സിംഗ് നടത്തിയ മൂണ്‍വാക്ക് സിഗ്നല്‍ കാത്തുനിന്ന യാത്രക്കാരില്‍ കൗതുകമുണര്‍ത്തി.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

ചടുലമായ നൃത്തച്ചുവടുകള്‍ക്ക് മുമ്പില്‍ തെളിഞ്ഞ പുഞ്ചിരികള്‍ ട്രാഫിക് കുരുക്കിനുള്ള പുതിയ പരിഹാരമാണെന്ന് മനസിലാക്കിയ രഞ്ജിത് സിംഗ് ഇന്‍ഡോറിലെ സിഗ്നലുകളില്‍ 'മൂണ്‍വാക്ക്' പതിവാക്കി.

ഇന്ന് സമൂഹ മാധ്യമങ്ങളിലെ ഹീറോയാണ് ഇന്‍ഡോറിലെ ഈ ട്രാഫിക് ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ ഫ്രെഡ്ഡി മെര്‍ക്കുറിയെന്നും രഞ്ജിംത് സിംഗ് അറിയപ്പെടുന്നുണ്ട്.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

ഇന്‍ഡോറിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതിലും റോഡ് സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിലും രഞ്ജിത് സിംഗിന് നിര്‍ണായക പങ്കുണ്ടെന്ന് ഇന്‍ഡോറിലെ ഒരു സര്‍വകലാശാല പഠനത്തിലൂടെ തെളിയിച്ചിരുന്നു.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

തുടക്കത്തില്‍ ഇന്‍ഡോര്‍ ട്രാഫിക് പൊലീസ് വിഭാഗം രഞ്ജിത് സിംഗിന്റെ മൂണ്‍വാക്കില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ ഇന്‍ഡോറിന്റെ താളമായി മാറിയെന്ന തിരിച്ചറിവ് മേലുദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.

ഇന്‍ഡോറില്‍ സിഗ്നല്‍ കാത്തു കിടക്കാന്‍ ഒരു പ്രത്യേക സുഖമാണ്

ഇന്ന് ഇന്‍ഡോര്‍ ട്രാഫിക് പൊലീസിന്റെ മുഖമാണ് രഞ്ജിത് സിംഗ്.

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
This Moonwalking Indore Traffic Cop is a National Sensation. Read in Malayalam.
Story first published: Saturday, December 30, 2017, 19:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark