ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സിന്ധു ചരിത്രമെഴുതിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താരത്തിന് സിനിമാതാരം നാഗാര്‍ജുന പുതിയൊരു കാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവിയായ X5 -ആണ് താരത്തിന് സമ്മാനമായി നല്‍കിയത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സിന്ധുവിന് ബിഎംഡബ്ല്യുന്റെ കാര്‍ സമ്മാനിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

2016 -ല്‍ നടന്ന് ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ടെണ്ടുല്‍ക്കര്‍ കാര്‍ സമ്മാനിച്ചത്. സിന്ധു ഉള്‍പ്പടെ അഞ്ച് പേര്‍ക്കായിരുന്നു സച്ചിന്‍ അന്ന് കാര്‍ സമ്മാനിച്ചത്. സിന്ധുവിന്റെ പരിശീലകന്‍ പി.ഗോപിചന്ദും നാഗാര്‍ജുന കാര്‍ സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ബിഎംഡബ്യുന്റെ ഏത് വകഭേദമാണ് താരം സമ്മാനിച്ചതെന്ന് വ്യക്തമല്ല. ബിഎംഡബ്ല്യു X5 -ന്റെ നാലാം തലമുറ മോഡലാണ് നിലവില്‍ വിപണിയില്‍ ഉള്ളത്. ഡീസല്‍, പെട്രോള്‍ എന്‍ജിനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

യഥാക്രമം 72.90 ലക്ഷം രൂപ, 82.4 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. റെഗുലര്‍ വേരിയന്റുകള്‍ക്കൊപ്പം M സ്‌പോര്‍ട്ട് എന്ന സ്‌പോര്‍ട്ടി വേരിയന്റും ഇത്തവണ കമ്പനി അവതരിപ്പിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് മോഡലിന്റെ തലയെടുപ്പിനൊപ്പം സ്‌പോര്‍ട്ടി ബമ്പറും ഫീച്ചര്‍ സമ്പന്നമായ ക്യാബിനും വലിയ വീലുകളുമാണ് സ്‌പോര്‍ട്ടി വേരിയന്റിനെ വേറിട്ടതാക്കുന്നത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

പെട്രോള്‍ പതിപ്പില്‍ മാത്രമാണ് സ്‌പോര്‍ട്‌സ് വകഭേദം എത്തുന്നത്. 82.4 ലക്ഷം രൂപയാണ് മോഡലിന് വില. ബിഎംഡബ്ല്യു നിരയിലെ 5 സീരിസ്, 7 സീരിസ്, X3 എന്നീ മോഡലുകളിലെ അതേ കാര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പുതിയ X5 വിപണിയില്‍ എത്തുന്നത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ധാരാളം പുതിയ ഫീച്ചറുകളാല്‍ സമ്പന്നമാണ് വാഹനം. കരുത്തന്‍ രൂപമാണ് വാഹനത്തിന്റെ സവിശേഷതകളില്‍ ഒരു പ്രധാന ഘടകം. ഡിസൈനില്‍ മുന്‍ മോഡലുമായി വലിയ വ്യത്യാസം അവകാശപ്പെടാന്‍ സാധിക്കില്ലെങ്കിലും ഫീച്ചര്‍ സമ്പന്നമായാണ് നാലാം തലമുറയുടെ വരവ്.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ബിഎംഡബ്ല്യു സിഗ്‌നേച്ചര്‍ ഗ്രില്ലിനൊപ്പം പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഫൈവ് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് എക്‌സറ്റീരിയറിലെ സവിശേഷതകള്‍. പിന്നിലെ ബ്ലാക്ക് ക്ലാഡിങും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റും പുതിയതാണ്.

Most Read: വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ലൈവ് കോക്ക്പിറ്റ് പ്രൊഫഷണല്‍ ഡിസ്‌പ്ലേ, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ ആകര്‍ഷകമാക്കും. മുന്‍ മോഡലുകളെക്കാള്‍ വലുതായാണ് പുതിയ X5 എന്നതും മറ്റൊരു സവിശേഷതയാണ്. 35 mm നീളവും, 11 mm ഉയരവും, 32 mm വീതിയുമാണ് മുന്‍ തലമുറയേക്കാള്‍ കൂടുതലുള്ളത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ഇതുകൊണ്ട് തന്നെ ലെഗ് റൂം ഉയര്‍ന്നിട്ടുണ്ട്. മുന്‍ മോഡലിന് സമാനമായ 645 ലിറ്റര്‍ ബൂട്ട് സ്‌പേസ് തന്നെയാണ് പുതിയ മോഡലിനും ഉള്ളത്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് X5 xDrive30d -യില്‍ നല്‍കിയിട്ടുള്ളത്. ഇത് 265 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കും.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

പ്രെട്രോള്‍ പതിപ്പ് xDrive40i -യിലാകട്ടെ 3.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 335 bhp പവറും 500 Nm torque ഉം സൃഷ്ടിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണുള്ളത്.

കൂടാതെ ബിഎംഡബ്ല്യുവിന്റെ xDrive AWD (ഓള്‍വീല്‍ ഡ്രൈവ്) സംവിധനവുമുണ്ട്. വിപണിയില്‍ വോള്‍വോ XC90, മെര്‍സിഡീസ് GLS, ഔഡി Q7 എന്നിവയോടായിരിക്കും പുതിയ ബിഎംഡബ്ല്യു X5 മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, September 17, 2019, 11:42 [IST]
English summary
Movie star Nagarjuna gifts Badminton champion P.V Sindhu a brand-new BMW X5. Read more in Malayalam.
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X