സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

Written By:

ഡ്രൈവിംഗ് ലൈസന്‍സ് പോലെ അത്ര എളുപ്പത്തില്‍ ഫ്‌ളൈയിംഗ് ലൈസന്‍സ് ലഭിക്കില്ല. ഇത് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ചിട്ടയായ പരിശീലനങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇന്ത്യയില്‍ ഫ്‌ളൈയിംഗ് ലൈസന്‍സ് നേടാന്‍ സാധിക്കുക.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

എന്നാല്‍ ആദ്യം വിമാനം കിട്ടിയിട്ട് പറക്കാന്‍ പഠിച്ചാലോ? ഈ ചിന്തയാണ് മുംബൈ സ്വദേശി അമോല്‍ യാദവിനെ സ്വന്തമായി വിമാനം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

വീടിന് മേല്‍ക്കൂരയില്‍ വിമാനം നിര്‍മ്മിച്ച് ഒടുവില്‍ ഫ്‌ളൈയിംഗ് ലൈസന്‍സും നേടിയിരിക്കുകയാണ് ഈ അമോല്‍ യാദവ്. ഒരുപക്ഷെ കേള്‍ക്കുമ്പോള്‍ വളരെ നിസാരമായി തോന്നാം.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

എന്നാല്‍ ആറ് വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണ് അമോല്‍ യാദവിന്റെ വിമാനം. ഇതിന് വേണ്ടി ഇദ്ദേഹം ചെലവഴിച്ചതോ, നാല് കോടി രൂപയും.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ പിന്തുണയാണ് അമോല്‍ യാദവിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

അമോല്‍ യാദവിന്റെ വിഷയത്തില്‍ ദേവേന്ദ്ര ഫ്ടനാവിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ വിളിച്ചു വരുത്തിയിരുന്നു.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

അതിനാല്‍ തന്നെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അനുസ്മരിച്ചാണ് യാദവ് സ്വന്തം വിമാനത്തിന് പേര് നല്‍കിയതും. VT-NMD (വിക്ടര്‍ ടാങ്കോ നരേന്ദ്രമോദി ദേവേന്ദ്ര) എന്നാണ് വിമാനത്തിന് യാദവ് നല്‍കിയ പേര്.

Recommended Video - Watch Now!
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെയാണ് അമോല്‍ യാദവിന് നല്‍കിയത്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

13,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന സിക്‌സ്-സീറ്റര്‍ വിമാനമാണ് VT-NMD. മണിക്കൂറില്‍ 342 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാന്‍ വിമാനത്തിന് സാധിക്കും.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

2,000 കിലോമീറ്ററാണ് അമോല്‍ യാദവ് നിര്‍മ്മിച്ച വിമാനത്തിന്റെ ദൂരപരിധി.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

മുംബൈ കണ്ഡിവാലിയിലുള്ള സ്വന്തം വീടിന്റെ മേല്‍ക്കൂരയില്‍ വെച്ചാണ് യാദവ് വിമാനം നിര്‍മ്മിച്ചത്. ഒരു വിമാനം കൊണ്ട് തൃപ്തിപ്പെടാന്‍ യാദവ് ഇപ്പോള്‍ ഒരുക്കമല്ല.

സ്വന്തമായി വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; വിമാനത്തിന് പ്രധാനമന്ത്രിയുടെ പേരും

20 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന മറ്റൊരു വിമാനത്തിന്റെ പണിപ്പുരയിലാണ് അമോല്‍ യാദവ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
This Man Built His Own Airplane To Earn Flying Licence. Read in Malayalam.
Story first published: Thursday, November 23, 2017, 19:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark