മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

Written By:

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. പുതിയ 'സ്വര്‍ണ' കോച്ചുകളെ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ആദ്യഘട്ടത്തില്‍ രാജധാനി എക്‌സ്പ്രസിലാണ് സ്വര്‍ണ കോച്ചുകളെ റെയില്‍വെ നല്‍കിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

ശുചിമുറികളിൽ 'ഓട്ടോ ജനിറ്റര്‍' സംവിധാനവും എല്‍ഇഡി ലൈറ്റിങ്ങും ഉള്‍പ്പെടെ ഒരുപിടി അത്യാധുനിക വിശേഷങ്ങളാണ് സ്വര്‍ണ കോച്ചുകളില്‍ ഒരുങ്ങിയിരിക്കുന്നതും.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

'ഓപ്പറേഷന്‍ സ്വര്‍ണ' പദ്ധതിക്ക് കീഴില്‍ രാജധാനി, ശതാബ്ദി ട്രെയിനുകളെ അടിമുടി മാറ്റിയെടുക്കാനുള്ള റെയില്‍വെയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ സ്വര്‍ണ കോച്ചുകള്‍.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

നിലവില്‍ സെല്‍ദാഹ്-ന്യു ഡല്‍ഹി രാജധാനി എക്‌സ്പ്രസിലാണ് സ്വര്‍ണ കോച്ചുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഏകദേശം 35 ലക്ഷം രൂപയാണ് സ്വര്‍ണ കോച്ചുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വെ ചെലവിട്ടിരിക്കുന്നതും.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഇന്റീരിയര്‍ കളര്‍ സ്‌കീമും എല്‍ഇഡി ലൈറ്റിങ്ങും പുതിയ കോച്ചുകളുടെ പ്രധാന വിശേഷമാണ്. സുഖകരമായ യാത്രയ്ക്ക് വേണ്ടി പുതുക്കിയ ബെര്‍ത്തും റെക്‌സിനും കോച്ചുകളില്‍ ഒരുങ്ങിയിട്ടുണ്ട്.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

മോഷണവും മറ്റ് നിര്‍ഭാഗ്യകരമായ സംഭവങ്ങളും പ്രതിരോധിക്കുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും കോച്ചുകളുടെ മേല്‍ക്കൂരയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Recommended Video
[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

15 ദിവസം വരെ പഴക്കമുള്ള വീഡിയോ ഡാറ്റ നല്‍കാന്‍ പുതിയ സിസിടിവി സംവിധാനത്തിന് സാധിക്കും. ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായാണ് കോച്ചുകളില്‍ ഉടനീളം എല്‍ഇഡി ലൈറ്റിങ്ങ് ഒരുങ്ങിയിട്ടുള്ളത്.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

അകത്തളത്ത് ഭംഗിയേകുന്ന എല്‍ഇഡി പിക്ചര്‍ ഫ്രെയിമുകളും സ്വര്‍ണ കോച്ചുകളിലുണ്ട്. ശുചിത്വത്തെ മുന്‍നിര്‍ത്തി 'ഓട്ടോ ജാനിറ്റര്‍' സംവിധാനത്തോടെയാണ് ശുചിമുറികള്‍ ഒരുങ്ങിയിരിക്കുന്നത്.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

ഇതിന് പുറമെ അതത് ടോയ്‌ലറ്റുകളില്‍ ക്ലീനിങ്ങ് രേഖകളും റെയിവെ നല്‍കിയിട്ടുണ്ട്. കോച്ചുകളിലെ ശുചിത്വം ഉറപ്പ് വരുത്താന്‍ ഈ നടപടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മുഖം മാറാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ; ഇതാണ് പുതിയ 'സ്വര്‍ണ' കോച്ചുകള്‍

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം മുകളിലുള്ള ബെര്‍ത്തുകളിലേക്ക് ചവിട്ടി കയറാന്‍ ചെറിയ ഏണിപ്പടിയും പുതിയ കോച്ചുകളില്‍ റെയില്‍വെ നല്‍കിയിട്ടുണ്ട്. നിലവില്‍ എസി ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ മാത്രമാണ് ഈ സൗകര്യം ഒരുങ്ങിയിട്ടുള്ളത്.

കൂടുതല്‍... #off beat
English summary
Indian Railways Unveils New ‘Swarn’ Rajdhani Coaches. Read in Malayalam.
Story first published: Friday, December 1, 2017, 14:03 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark