അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

Written By:

തകര്‍ത്ത് പെയ്ത മഴയില്‍ മുങ്ങുന്ന മുംബൈയെ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടു. വെള്ളപ്പൊക്കത്തില്‍ ലക്ഷകണക്കിന് ജനജീവിതങ്ങളാണ് തെരുവിലേക്ക് ഇറങ്ങിയത്. ഒപ്പം, ആയിരക്കണക്കിന് വാഹനങ്ങളാണ് വെള്ളം കയറി നശിച്ചതും.

To Follow DriveSpark On Facebook, Click The Like Button
അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

വെള്ളപ്പൊക്കത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന മുംബൈയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കവെ, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ടാറ്റ ടിഗോറിന്റെ വിഡീയോ ദൃശ്യങ്ങള്‍ക്ക് പ്രചാരം ഏറുകയാണ്.

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

അഞ്ച് അടി ഉയരത്തില്‍ കുത്തിയൊലിക്കുന്ന വെള്ളത്തെ മറികടന്ന് മുന്നേറുന്ന ടാറ്റ ടിഗോറാണ് വിഡിയോയിലെ താരം.

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

വെള്ളം കയറിയ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന ടിഗോര്‍ ഡ്രൈവറോട് കാഴ്ചക്കാര്‍ പിന്‍മാറാന്‍ ആവശ്യപ്പെടുന്നതായും വീഡിയോ വ്യക്തമാക്കുന്നുണ്ട്.

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ ടിഗോറുമായി വെള്ളത്തിലേക്ക് ഇറങ്ങിയ ഡ്രൈവര്‍, അതിസാഹസികമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ടിഗോറിനെ ഇറക്കിയ ഡ്രൈവര്‍, അതിവിദഗ്ധമായാണ് വെള്ളത്തെ മറികടന്ന് മറുകര പിടിച്ചത്. ഒരു ഘട്ടത്തില്‍ കാര്‍ പൂര്‍ണമായും വെള്ളത്തിനടിയില്‍ അകപ്പെട്ടതായും വീഡിയോ ദൃശ്യങ്ങള്‍ വെളപ്പെടുത്തുന്നു.

മറുകരയില്‍ എത്തിയ ടാറ്റ ടിഗോര്‍, യാതൊരു കൂസലും കൂടാതെ ഡ്രൈവ് ചെയ്ത് പോകുന്നതായാണ് വീഡിയോയിലെ അവസാന ദൃശ്യങ്ങള്‍.

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

അതേസമയം, കാഴ്ചക്കാരായി നിന്നവർ സഞ്ചരിച്ചത് ടൊയോട്ട എറ്റിയോസിലാണെന്നതും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. ടിഗോറിലും കരുത്തേറിയ എറ്റിയോസിനെ വെള്ളത്തിൽ ഇറക്കാൻ ഡ്രൈവർ മടിച്ച് നിൽക്കെയാണ്, മറുകരയിൽ നിന്നും ടിഗോർ കടന്നു വന്നത്.

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

എന്തായാലും സംഭവം മുംബൈ വെള്ളപ്പൊക്കത്തോട് അനുബന്ധിച്ചുള്ളത് അല്ല. രാജസ്ഥാനിലെ അബു റോഡിനും, ഗുജറാത്തിലെ അമ്പാജിയ്ക്കും ഇടയിലുള്ള ഛാപ്രി ചെക്ക്‌പോസ്റ്റില്‍ നിന്നും ഓഗസ്റ്റിന്റെ ആരംഭത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Tata Tigor Through Flood. Read in Malayalam.
Story first published: Thursday, August 31, 2017, 12:06 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark