രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

Written By:

മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി ഉണ്ടാക്കുന്ന അപകടങ്ങള്‍ ദേശീയ പാതകളില്‍ ഒട്ടും കുറവല്ല. വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട ദൂരം നിലനിര്‍ത്താതെ 'തൊട്ടു-തൊട്ടില്ല' എന്ന മട്ടിലാണ് മിക്കപ്പോഴും നിരത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത്.

To Follow DriveSpark On Facebook, Click The Like Button
രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് സംഭവിച്ചതും ഇതാണ്. വീതി കുറഞ്ഞ റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവി പൊടുന്നനെ ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണം.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

മുഖ്യമന്ത്രി വസുന്ധര രാജെ ജുന്‍ജുനുവിലെ പൊതു ജനറാലി അഭിസംബോധന ചെയ്യാന്‍ പോകവെ ഗുദ്ദ ഗോര്‍ജി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം അരങ്ങേറിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

അപ്രതീക്ഷിതമായി ഫോര്‍ച്യൂണര്‍ ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് പിന്നാലെ സഞ്ചരിച്ച അഞ്ച് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി ചെന്ന് കൂട്ടിയിടിക്കുകയായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

വാഹനവ്യൂഹത്തിലുണ്ടായിരുന്ന മൂന്ന് ഫോര്‍ച്യൂണര്‍ എസ്‌യുവികള്‍ക്കൊപ്പം ഒരു സ്വഫ്റ്റും ഒരു ഡിസൈറുമാണ് അപകടത്തില്‍പ്പെട്ടത്.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

കാറുകള്‍ തമ്മില്‍ അകലം പാലിച്ചില്ലെന്നതും വാഹനങ്ങള്‍ വേഗതയിലായിരുന്നുവെന്നതും കൂട്ടിയിടിയില്‍ കലാശിച്ചു. അതേസമയം ആപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

കൂട്ടിയിടിയില്‍ വാഹനങ്ങളുടെ മുന്‍ പിന്‍ ബമ്പറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിശ്ചിത ദൂരം പാലിക്കണമെന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണിത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍

വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ എപ്പോഴും 'ടൂ-സെക്കന്‍ഡ്' നിയമം പാലിക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ മുമ്പിലുള്ള വാഹനവുമായി രണ്ട് സെക്കന്‍ഡ് ദൂരം പാലിക്കുന്നതാണ് ടൂ-സെക്കന്‍ഡ് നിയമം.

Recommended Video
[Malayalam] Jeep Compass Launched In India - DriveSpark
രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

അടിയന്തര സാഹചര്യത്തില്‍ മുമ്പിലുള്ള വാഹനം ബ്രേക്ക് പിടിച്ചാല്‍ പിന്നില്‍ സഞ്ചരിക്കുന്ന വാഹനത്തിന് സുരക്ഷിതമായി നിര്‍ത്താന്‍ കൂടുതല്‍ സാവകാശം ലഭിക്കും.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചു; പിന്നാലെ വന്നിടിച്ചത് അഞ്ച് കാറുകള്‍!

അതേസമയം മഞ്ഞ്, കനത്ത മഴ, രാത്രികാല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ കുറഞ്ഞ പക്ഷം അഞ്ച് സെക്കന്‍ഡ് ദൂരമെങ്കിലും പാലിക്കുന്നതാണ് ഉത്തമം.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കൂടുതല്‍... #off beat #hatchback
English summary
This Chief Minister’s Toyota Fortuner Gets Into A Five-Car Pile-Up. Read in Malayalam.
Story first published: Tuesday, December 5, 2017, 14:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark