ബുള്ളറ്റിന് ലഭിക്കുന്നത് അമിത പ്രചാരമോ? റോയല്‍ എന്‍ഫീല്‍ഡിന്റെ ഗുണങ്ങളും ദോഷങ്ങളും!
നീണ്ട റോഡ് യാത്ര എന്ന് പറഞ്ഞാല്‍ ആദ്യം മനസില്‍ തെളിയുക ലെഹ്-ലഡാക്ക് പാതയിലൂടെ ഗാംഭീര്യതയില്‍ കുതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡുകളെയാണ്. ഏത് കഠിന പ്രതലവും താണ്ടാന്‍ ബുള്ളറ്റുകളെ കഴിഞ്ഞേ മറ്റാരും ഉള്ളൂവെന്ന പ്രതീതി ബൈക്ക് പ്രേമികളില്‍ പതിഞ്ഞ് കഴിഞ്ഞു.

എന്നാല്‍ ശരിക്കും റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയില്‍ ലഭിക്കുന്നത് അമിതമായ പ്രചാരമല്ലേ? - വിപണിയില്‍ എതിരാളികള്‍ ചോദിക്കുന്നതും ഇതാണ്. പുത്തന്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന് റോയല്‍ എന്‍ഫീല്‍ഡ് തുടക്കം കുറിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഘനഗംഭീര്യമാര്‍ന്ന ശബ്ദവും ക്ലാസിക് ലുക്കും - ഇവ രണ്ടും ബുള്ളറ്റുകളുടെ കുത്തകയായി വിപണിയില്‍ മാറി കഴിഞ്ഞു. എന്ന് കരുതി റോയല്‍ എന്‍ഫീല്‍ഡിനെ അത്ര വലിയ ഇതിഹാസമായി കാണാന്‍ ഒന്നും ഒരു വിഭാഗം ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ തയ്യാറല്ല.

റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്ന അമിത പ്രചാരത്തില്‍ ഇവര്‍ സന്തുഷ്ടരുമല്ല. ബുള്ളറ്റിനെക്കാളും മികവും തികവുമേറിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇവരുടെ വാദം.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ —
Trending On DriveSpark Malayalam:
ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

പ്രൗഢ-ഗാംഭീര്യത
പാരമ്പര്യത്തില്‍ ഊന്നിയ പ്രൗഢ-ഗാംഭീര്യതയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തി മുദ്ര. തുടക്ക കാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറയെ മുന്നോട്ട് നയിക്കുകയാണ് കമ്പനി.

ഇന്ത്യയിലെ മറ്റൊരു ബൈക്കിനും അവകാശപ്പെടാന്‍ സാധിക്കാത്ത സവിശേഷതയാണിത്.
Trending On DriveSpark Malayalam:
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ബഹുമുഖപ്രതിഭ
സിറ്റി ബൈക്കായും, ഹൈവെ മോട്ടോര്‍സൈക്കിളായും റോയല്‍ എന്‍ഫീല്‍ഡിനെ ഉപയോഗിക്കാമെന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു ആകര്‍ഷണം.

അടുത്ത കാലത്തായി സിറ്റി റൈഡുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡുകളെ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലോ ടോര്‍ഖ് ശേഷിയാണ് സിറ്റി റൈഡുകള്‍ക്കായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും.

സുഖകരമായ റൈഡിംഗ്
സുഖകരമായ റൈഡിംഗാണ് റോയല്‍ എന്‍ഫീല്‍ഡുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു ഘടകം. മുന്‍കാലങ്ങളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് മെച്ചപ്പെട്ട ആധുനിക ടെക്നോളജി ലഭിച്ചതോടെ കൂടുതല്‍ മികവേറിയ റൈഡിംഗാണ് മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നത്.

ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഡിസ്‌ക് ബ്രേക്ക് എന്നിവയുടെ പശ്ചാത്തലത്തില്‍ ബുള്ളറ്റുകള്‍ കൂടുതല്‍ ജനകീയമായി.
Trending On DriveSpark Malayalam:
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം
ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍
Recommended Video


വൈവിധ്യത
വൈവിധ്യമാര്‍ന്ന നിരയാണ് റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. പഴമയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബുള്ളറ്റുകളുണ്ട്, ഇനി ഒരല്‍പം പരിഷ്‌കാരിയാവണം എന്നുണ്ടെങ്കില്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകളുമുണ്ട്.

ഇനി ഹൈവേയില്‍ കുതിക്കാനാണ് നോട്ടമെങ്കില്‍ തണ്ടര്‍ബേര്‍ഡുമുണ്ട് നിരയില്‍.

അഡ്വഞ്ചര്‍ പ്രേമികള്‍ക്കായി ബജറ്റ് വിലയില്‍ ഹിമാലയനെയും കഫെ റേസര്‍ പതിപ്പില്‍ കോണ്‍ടിനന്റല്‍ ജിടിയെയും റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ഇനി റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍
നിനച്ചിരിക്കാതെയുള്ള ബ്രേക്ക് ഡൗണുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 'വിശേഷങ്ങളില്‍' ഒന്നാണ്. പുത്തന്‍ മോഡലുകളുടെ വിശ്വാസ്യയത വര്‍ധിപ്പിക്കുന്നതില്‍ കമ്പനി വിജയിക്കുന്നുണ്ടെങ്കിലും വിപണിയിലെ മറ്റ് അവതാരങ്ങള്‍ക്ക് മുമ്പില്‍ ബുള്ളറ്റുകള്‍ ബഹുദൂരം പിന്നിലാണ്.

ഗരാജിലെ സ്ഥിരം അതിഥിയാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ എന്ന പരിഹാസം ഇന്നും ശക്തമാണ്. എഞ്ചിന്‍ ഓയില്‍/ഗിയര്‍ ബോക്‌സ് ഓയില്‍ ചോര്‍ച്ച, ഇന്‍ഡിക്കേറ്റര്‍ പ്രശ്‌നങ്ങള്‍, ഇടവേളകളില്‍ തകരുന്ന ബ്രേക്ക് ഷൂ - പ്രശ്‌നങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു.

വൈബ്രേഷന്‍
വൈബ്രേഷന്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ സവിശേഷതയാണെന്ന് ഒരുപക്ഷെ ആരാധകര്‍ പറഞ്ഞേക്കാം. എന്നാല്‍ ഇതും റോയല്‍ എന്‍ഫീല്‍ഡുകളുടെ വലിയ പോരായ്മയാണ്.

90 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ തന്നെ ബുള്ളറ്റില്‍ വൈബ്രേഷന്‍ തലപൊക്കും. വേഗത കൂടുന്തോറും വൈബ്രേഷനും കൂടും.

പണത്തിനൊത്ത മൂല്യം ലഭിക്കില്ല
പണത്തിനൊത്ത മൂല്യം റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ലക്ഷം രൂപയ്ക്ക് മേലെ നല്‍കി വാങ്ങുന്ന ക്ലാസിക് 350 യില്‍ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് ലഭിക്കുക.

സ്പീഡോമീറ്റര്‍, amp മീറ്റര്‍, ഓഡോ മീറ്റര്‍ എന്നിവയാണ് എന്‍ഫീല്‍ഡില്‍ എടുത്തു പറയാവുന്ന 'വിശേഷങ്ങള്‍'. അടിസ്ഥാന ആവശ്യമായ ഫ്യൂവല്‍ മീറ്ററുകളും പോലും ബുള്ളറ്റുകള്‍ക്ക് ഇല്ല.

മത്സരത്തിനൊത്ത് ആധുനിക ഫീച്ചറുകള്‍ ലഭ്യമാക്കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്നും ഒരു പരാജയമാണ്!
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








