എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

വെളളത്തിലൂടെ വാഹനം ഓടിക്കുകയും സ്റ്റണ്ട് ചെയ്യുന്നതും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ ഷർട്ടു പോലും ധരിക്കാതെ സരയു നദിയിലൂടെ മോട്ടോർ ബൈക്ക് ഓടിച്ചു പോകുന്ന യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രദേശവാസികളെല്ലാം അമ്പരന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

ഉത്തർപ്രദേശിലെ അയോധ്യ സിറ്റിയിലാണ് ഒരു യുവാവ് മോട്ടോർ സൈക്കിൾ ഓടിച്ചതിനെ തുടർന്നാണ് വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. വീഡിയോ കണ്ടതിനെ തുടർന്ന് പോലീസ് ചലാൻ പുറപ്പെടുവിക്കുകയും ചെയ്തു.

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

അയോധ്യ പോലീസ് വിഷയം മനസിലാക്കുകയും വ്യക്തിക്ക് ഇ-ചലാൻ നൽകുകയും ചെയ്തു. നദിക്കുള്ളിൽ ഷർട്ടില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ചതിനാണ് അയോധ്യ പോലീസ് ചലാൻ പുറപ്പെടുവിച്ചത്.

MOST READ: അപ്പാച്ചെയുടെ BMW ഭാവം, പുതിയ G310RR വിപണിയിൽ; വിശേഷങ്ങളറിയാം

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

സ്റ്റണ്ട് ബൈക്കിംഗ്, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കൽ, അതോറിറ്റി നിയമാനുസൃതമായി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നീ മൂന്ന് കുറ്റങ്ങൾക്കാണ് പോലീസ് ചലാൻ പുറപ്പെടുവിച്ചത്. എംവിഎ 1988-ലെ 194 ഡി, സിഎംവിഎയുടെ 129, എംവിഎയുടെ 179 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ചലാൻ പുറപ്പെടുവിച്ചത്.

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

സംഭവത്തിന് പിന്നാലെ പൊലീസിനൊപ്പം നിൽക്കുന്ന യുവാവിന്റെ ചിത്രവും ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. എന്നാൽ അറസ്റ്റിനുള്ള കാരണത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. യുവാവ് മോട്ടോർ സൈക്കിളിനൊപ്പമുള്ള ചിത്രം ഓൺലൈനിൽ പങ്കുവച്ചിട്ടുണ്ട്. അയോധ്യയിലെ സരയു നദി ഒരു പുണ്യ നദിയാണ്, രാജ്യത്തുടനീളമുള്ള നിരവധി വിനോദസഞ്ചാരികൾ നദിയിൽ മുങ്ങി കുളിക്കാൻ എത്താറുണ്ട്.

MOST READ:എതിരാളി KTM 390 Duke, ചെറിയ മാറ്റങ്ങളുമായി 2022 മോഡൽ BMW G 310 R ഇന്ത്യയിൽ; വിലയും കൂടി

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

ഓൺലൈൻ ചലനുകൾ സാധാരണമായിരിക്കുന്നു. സംഭവസമയത്ത് പൊലീസ് സംഭവം നേരിട്ട് കാണണമെന്നില്ല. നിയമലംഘനത്തിന്റെ ഒരു ചെറിയ ക്ലിപ്പ് അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പോലും പോലീസുകാർക്ക് നിങ്ങളെ പൂട്ടാനുളള മതിയായ തെളിവാണ്.

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

ഇന്ത്യയിലുടനീളമുള്ള മിക്ക സംസ്ഥാന പോലീസ് വകുപ്പുകളും ഇന്ത്യയിൽ ഇ-ചലാൻ ഇഷ്യൂ ചെയ്യാൻ തുടങ്ങി. കാരണം, ഇ-ചലാനുകൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാണ്. മുൻപും വാഹനങ്ങൾ തടയാൻ ശ്രമിച്ച് നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കൈകാണിച്ചിട്ടും കാർ ഡ്രൈവർമാർ നിർത്തിയില്ലെന്ന് നിരവധി സംഭവങ്ങൾ കാണിക്കുന്നു. ചില കേസുകളിൽ, കാറുകൾ പോലീസ് ഉദ്യോഗസ്ഥരെ മനപ്പൂർവ്വം ഇടിച്ചു തെറിപ്പിക്കുകയും ചെയ്യാറുണ്ട്.

MOST READ: ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

നിയമവിരുദ്ധമായ പാർക്കിംഗ് അല്ലെങ്കിൽ സീബ്രാ ക്രോസിംഗ് ലംഘനം പോലുള്ള ഒരു കുറ്റകൃത്യത്തിന്റെ ചിത്രം ക്ലിക്ക് ചെയ്യാൻ പോലീസുകാർ ഇപ്പോൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പിഴത്തുക കുറ്റവാളിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഓട്ടോമാറ്റിക്കായി അയയ്ക്കും. സ്പീഡ് തിരിച്ചറിയുന്ന ക്യാമറകൾ പോലീസുകാർ ഉപയോഗിക്കുന്നുണ്ട്.

എന്ത് വിധിയിത്! സരയു നദിയിലൂടെ ബൈക്കോടിച്ച യുവാവ് പിടിയിൽ

അത് നിയമം ലംഘിക്കുന്നവർക്ക് നേരിട്ട് ചലാൻ അയയ്ക്കും. ഇതുകൂടാതെ, പല ഓട്ടോമേറ്റഡ് സ്പീഡ് ഡിറ്റക്റ്റിംഗ് ക്യാമറകളും പൊലീസിൻ്റെ കൈയിലുണ്ട്. അതവർ നല്ല രീതിയിൽ ഉപയോഗിക്കുന്നത് കൊണ്ടാണ് പല കുറ്റങ്ങളും കുറയുന്നത്. റോഡിൽ പൊലീസ് തങ്ങളുടെ ചെക്കിംഗ് വർധിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ കൂടുതൽ പേർ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ തുടങ്ങാനാണ് സാധ്യത.

MOST READ:171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

More from DriveSpark

Article Published On: Friday, July 15, 2022, 15:51 [IST]
English summary
Riding in sarayu river without shirt and man got chellan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X