അപ്പാച്ചെയുടെ BMW ഭാവം, പുതിയ G310RR വിപണിയിൽ; വിശേഷങ്ങളറിയാം
ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുതിയ G310RR അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. G310R, G310GS എന്നിവയ്ക്ക് ശേഷം G ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലുകളിൽ ഒന്നായാണ് G310RR പരിചയപ്പെടുത്തിയിരിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ ടിവിഎസ് അപ്പാച്ച RR 310 മോഡലിന്റെ റീബാഡ്‌ജിംഗ് മോട്ടോർസൈക്കിളാണ് ബിഎംഡബ്ല്യു G310RR. ഇന്ത്യയിൽ കവസാക്കി നിഞ്ച 300, കെടിഎം RC390, ടിവിഎസ് അപ്പാച്ചെ 310 എന്നിങ്ങനെയുള്ള എതിരാളികളെയാണ് G310RR നേരിടുക.

പുതിയ സൂപ്പർ സ്പോർട്ട് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് നിലവിൽ കമ്പനി ആരംഭിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു G310RR സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഓൺലൈനിലോ ഏതെങ്കിലും അംഗീകൃത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലോ ബൈക്ക് പ്രീ-ബുക്ക് ചെയ്യാം. ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിന് ബ്രാൻഡ് ചില ഈസി ഫിനാൻസിംഗ് പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.
MOST READ: എതിരാളി KTM 390 Duke, ചെറിയ മാറ്റങ്ങളുമായി 2022 മോഡൽ BMW G 310 R ഇന്ത്യയിൽ; വിലയും കൂടി

ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് ആണ് ഈ ഫിനാൻസിംഗ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, ബലൂൺ, ബുള്ളറ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇതിലുള്ളത്. ബിഎംഡബ്ല്യു G310RR-ന് 84 മാസം വരെ ലോൺ കാലാവധി ലഭ്യമാണെന്നും കമ്പനി പറയുന്നു. പ്രതിമാസ EMI പ്ലാനുകൾ 3,999 രൂപയിൽ നിന്നാണ് ആരംഭിക്കുന്നതും.

രണ്ട് വേരിയന്റുകളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന ബിഎംഡബ്ല്യു G310RR മോഡലിന് 2.85 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതായത് ടിവിഎസ് അപ്പാച്ചെ 310 പതിപ്പിനേക്കാൾ 20,000 രൂപ അധികമാണ് മുടക്കേണ്ടി വരികയെന്ന് സാരം. അതേസമയം G310RR ടോപ്പ് സ്റ്റൈൽ സ്‌പോർട്‌സ് വേരിയന്റിന് 2.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
MOST READ: പുതുതലമുറ Bullet 350-യുടെ അവതരണം ഉടന്‍; പരീക്ഷണയോട്ടം സജീവമാക്കി Royal Enfield

ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സൂപ്പർ സ്പോർട്ട് മോട്ടോർസൈക്കിൾ നിരത്തിലേക്ക് എത്തുന്നത്. ഡ്യുവൽ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് കൗൾ മൗണ്ടഡ് കോംപാക്‌ട് റിയർ വ്യൂ മിററുകൾ, വലിപ്പമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം ഏറ്റവും പുതിയ ബിഎംഡബ്ല്യു G310RR അപ്പാച്ചെയിൽ നിന്നും അതേപടി മുന്നോട്ടു കൊണ്ടുപോവുന്നു.

ബൈക്കിന് ലോ-സെറ്റ്, പിൻ-ബാക്ക് ഹാൻഡിൽബാറാണ് ബവേറിയൻ ബ്രാൻഡ് നൽകിയിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ റേസിംഗ് മനോഭാവം ഉയർത്തിക്കാട്ടുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ചിസൽഡ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സീറ്റ് ഡിസൈൻ, എലവേറ്റഡ് ടെയിൽ സെക്ഷൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബിഎംഡബ്ല്യു G310RR മോഡലിലെ മറ്റ് പ്രധാന സവിശേഷതകൾ.
MOST READ: 2022 BSA Gold Star-ന്റെ വിലകള്‍ പുറത്ത്; എതിരാളി Royal Enfield 650 ഇരട്ടകള്‍

സൈഡ് ഫെയറിംഗായി ഉപയോഗിക്കുന്ന പാനലുകൾ അപ്പാച്ചെ RR310 ഉപയോഗിച്ചതിന് സമാനമായി കാണപ്പെടുന്നു. എഞ്ചിൻ അസംബ്ലി ഉൾപ്പെടെ ഫ്യുവൽ ടാങ്കിന് താഴെയുള്ള ഭാഗം ഭൂരിഭാഗവും ഫെയറിംഗ് ഉപയോഗിച്ച് മൂടപ്പെട്ടിരിക്കുകയാണ്. ബൈക്കിന്റെ മധ്യഭാഗത്ത് ഓപ്പൺ ഫ്രെയിമാണ് കാണാനാവുക. ഇത് പരുക്കൻ രൂപ ഭാവം നേടാൻ സഹായിക്കുന്ന കാര്യമാണ്. മറ്റ് ബിഎംഡബ്ല്യു 300 സിസി ബൈക്കുകളെപ്പോലെ ഗോൾഡൻ ഫിനിഷിൽ മുന്നിൽ അപ്സൈഡ് ഡൌൺ ഫോർക്കുകൾ G310RR-നും ലഭിക്കുന്നു.

പുതിയ ബിഎംഡബ്ല്യു G310RR-ന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ബിഎംഡബ്ല്യു മോട്ടോറാഡ് ബ്രാൻഡിംഗ് ഘടകങ്ങളുള്ള 5-ഇഞ്ച് FTF ഇൻസ്ട്രുമെന്റ് കൺസോൾ ഉൾപ്പെടുന്നുണ്ട്. ഇതിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണ് മറ്റൊരു പ്രധാന കാര്യം. ഇത് ഉപഭോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുമായി കണക്‌ട് ചെയ്യാൻ സഹായിക്കും.

കണക്റ്റു ചെയ്‌തു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് കോൾ അലേർട്ടുകൾ, മെസേജ് നോട്ടിഫിക്കേഷമുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ ആക്‌സസ് ചെയ്യാൻ കഴിയും. ടോപ് സ്പീഡ്, മൈലേജ്, പിന്നിട്ട ദൂരം തുടങ്ങിയ മറ്റ് വിശദാംശങ്ങളും ഇത് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎംഡബ്ല്യു G310RR ബൈക്കിന് ട്രാക്ക്-ഓറിയന്റഡ് റൈഡ് എർഗണോമിക്‌സ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി പിൻ-സെറ്റ് ഫൂട്ട്പെഗുകളാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും സിറ്റി ആവശ്യങ്ങൾക്കും ബൈക്കിന് മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാനാവും.

സസ്പെൻഷനായി G310RR-ന് മുന്നിൽ USD ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് ബിഎംഡബ്യു നൽകിയിരിക്കുന്നത്. ബ്രേക്കിംഗിന് ഇതിന് മുന്നിലും പിന്നിലും ഡ്യുവൽ-ചാനൽ എബിഎസോടു കൂടിയ 300 mm, 240 mm ഡിസ്‌ക്കാണ് നൽകിയിരിക്കുന്നത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി ബൈക്കിൽ ByBre ബ്രേക്ക് കാലിപ്പറുകളും കമ്പനി സമ്മാനിച്ചിരിക്കുന്നു.

അപ്പാച്ചെ RR310-ൽ കാണുന്ന അതേ 312.2 സിസി ലിക്വിഡ് കൂൾഡ്, റിവേഴ്സ് ഇൻക്ലൈൻഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G310RR പതിപ്പിന് തുടിപ്പേകുന്നത്.

ഇത് 34 bhp കരുത്തിൽ 27.3 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ബൈക്കിന് നൽകിയിരിക്കുന്നു. സ്‌പോർട്ട്, ട്രാക്ക്, റെയിൻ, അർബൻ മോഡും പ്രീമിയം ബൈക്കിന്റെ ഫീൽ ഉയർത്തുന്നുണ്ട്.


Click it and Unblock the Notifications








