ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

By Santheep

ഷാരൂഖ് ഖാൻ വാങ്ങിയ പുതിയ വാനിറ്റി വാൻ ഒരു വൻ ചർച്ചയായി മാറിയിരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുള്ളതാണ് ഈ വാൻ. ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ഇത്രയേറെ ചെലവുള്ള വാനിറ്റി വാൻ അധികമാളുകൾക്കില്ല. ഇതാണ് ചർച്ച കൊടുമ്പിരി കൊള്ളാനുള്ള കാരണങ്ങളിലൊന്ന്.

കിങ് ഖാൻ വാങ്ങിയ വാനിറ്റി വാനിന്റെ അകവും പുറവും നമുക്കൊന്ന് പരിശോധിക്കാം.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ഇന്ത്യയിലെ, പ്രത്യേകിച്ച് ബോളിവുഡിലെ സെലിബ്രിറ്റികൾക്കായി നിർമിക്കുന്ന വാനിറ്റി വാനുകളുടെ ശിൽപിയെ എല്ലാവർക്കുമറിയാം. ഡിസി ഡിസൈൻ തലവൻ ദിലീപ് ഛബ്രിയയാണത്. ലോകപ്രശസ്തനായ ഈ ഇന്ത്യൻ ഡിസൈനറിൽ നമ്മുടെ സെലിബ്രിറ്റികൾക്ക് ഉത്തമവിശ്വാസമാമുള്ളത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ഏതാണ്ട് അമ്പത് ദിവസമെടുത്താണ് ഡിസി ഈ വാനിറ്റി വാൻ നിർമിച്ചു നൽകിയത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

കാജോളുമൊത്തുള്ള പുതിയ പടമായ ദിൽവാലേയുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് ഈ വാൻ കിങ് ഖാന് ഡെലിവറി ചെയ്തു കിട്ടിയിരിക്കുന്നത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

സയൻസ് ഫിക്ഷനുകളോട് ഷാരൂഖ് ഖാനുള്ള താൽപര്യം പ്രശസ്തമാണ്. ഇത് മനസ്സിൽ കണ്ടാണ് ദിലീപ് ഛബ്രിയ ഷാരൂഖിനായുള്ള വാനിറ്റി വാൻ ഡിസൈൻ ചെയ്തത്. ഇന്റീരിയറിൽ സയൻസ് ഫിക്ഷനുകളിൽ‌ നിന്ന് പ്രചോദനം സ്വീകരിച്ചുണ്ടാക്കിയ ഡിസൈനാണ് നൽകിയത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

നാലു കോടി രൂപയാണ് ഈ വാനിന്റെ ആകെ ചെലവ്. ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാനാണിത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ഇന്ത്യയിൽ ഇക്കണ്ടകാലത്തിനുള്ളിൽ പുറത്തിറങ്ങിയ വാനിറ്റി വാനുകളെയെല്ലാം കവച്ചു വെക്കുന്നതാണ് ഷാരൂഖിനായി നിർമിച്ച വാൻ എന്നാണ് ഡിസി അവകാശപ്പെടുന്നത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

വാനിന്റെ ഫ്ലോറിൽ ഗ്ലാസ്സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനടിയിൽ വിവിധ വർണത്തിലുള്ള ലാമ്പുകൾ ഘടിപ്പിച്ചിരിക്കുന്നു. റൂഫിൽ മരത്തിന്റെ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

വാഹനത്തിനകത്ത് സ്ഥലം വർധിപ്പിക്കാനുള്ള സംവിധാനം ചേർത്തിട്ടുണ്ട്. വാൻ പാർക്ക് ചെയ്തതിനു ശേഷം മാത്രമേ ഈ ഹൈഡ്രോളിക് എക്സ്റ്റൻഷൻ പ്രവർത്തിപ്പിക്കാവൂ എന്നുമാത്രം. മുൻഭാഗമാണ് ഇങ്ങനെ എക്സ്റ്റൻഡ് ചെയ്യാനാവുക.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

വാർഡ്‌റോബ്, പാർട്ടി നടത്താനുള്ള ഇടം, മെയ്ക്കപ്പ് ചെയർ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ടോയ്‌ലറ്റ്, ഷവർ തുടങ്ങിയ സംവിധാനങ്ങളും വാനിലുണ്ട്. ഉന്നതനിലവാരമുള്ള ഓഡിയോ, വീഡിയോ സിസ്റ്റങ്ങൾ വാനിൽ നൽകിയിരിക്കുന്നു ഡീസി.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

നാല് സ്ക്രീനുകളാണ് വാനിലുള്ളത്. ഗ്ലാസ്, മരം, അക്രിലിക്, കാർബൺ ഫൈബർ, അലൂമിനിയം എന്നിവ കൊണ്ടാണ് വാനിന്റെ നിർമാണം.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ബോളിവുഡ് താരങ്ങൾക്ക് എന്താണിത്ര സമ്മാന ദൗർബല്യം?

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

സൗദി രാജകുമാരന്റെ ഏറ്റവും വലിയ ആഡംബരവിമാനം

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍ വിവാദമാകുന്നു

More from DriveSpark

Article Published On: Saturday, September 5, 2015, 17:32 [IST]
English summary
Shah Rukh Khan’s new vanity van worth Rs 4 crore.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X