തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍ വിവാദമാകുന്നു

By Santheep

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് വിവാദങ്ങളാണ് അത്താഴത്തിന് സൈഡ് ഡിഷ്. രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു പങ്കും വിവാദങ്ങളുമായി കഴിഞ്ഞ കെ ചന്ദ്രശേഖരറാവു തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനു ശേഷവും ഇത് തുടരുകയാണ്.

പുതിയ വിവാദം ഇദ്ദേഹം ഒരു വാന്‍ വാങ്ങിയതിനെച്ചൊല്ലിയാണ്. 5 കോടി രൂപയാണ് ഈ വാനിനു വില!

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

അഞ്ച് കോടി രൂപയുടെ വാനിറ്റി വാനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു വാങ്ങിയിരിക്കുന്നത്. തെലങ്കാനക്കാരുടെ ചിരകാലാഭിലാഷമായ സംസ്ഥാനപദവി നേടിക്കൊടുത്ത നേതാവാണിദ്ദേഹം.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

ബുള്ളറ്റ് പ്രൂഫുള്ള വാനാണ് ചന്ദ്രശേഖരറാവു വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഇദ്ദേഹം നടത്താനിരിക്കുന്ന പ്രചാരണ യാത്രകള്‍ക്കാണ് ഈ വാന്‍ ഉപയോഗിക്കുക. വധിക്കപ്പെടാന്‍ വരെ തനിക്കുള്ള യോഗ്യതയെ പുരസ്‌കരിച്ചാണ് മുഖ്യമന്ത്രി വാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് കേള്‍ക്കുന്നു.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഈ ബസ്സ് നിര്‍മിച്ചിരിക്കുന്നത്. ജെസിബിഎല്‍ ആണ് ബസ്സ് നിര്‍മിച്ചു നല്‍കിയത്.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചുവരുന്ന 'കാരവാന്‍' ശൈലിയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ഈ വാനില്‍ കുറച്ചധികം പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാനുള്ള ഇടംകൂടി നല്‍കിയിട്ടുണ്ടെന്നു മാത്രം.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

ബുള്ളറ്റുകളെ മാത്രമല്ല, ചെറിയ ഷെല്ലാക്രമണങ്ങള്‍ തുടങ്ങിയവയെയും ചെറുത്തു നില്‍ക്കാന്‍ ഈ വാനിന് സാധിക്കും. നിലവില്‍ ഹെലികോപ്റ്ററിലാണ് റാവു ഉദ്ഘാടനങ്ങള്‍ക്കും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോകുന്നത്.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍

ചെറിയൊരു മീറ്റിങ് ഹാള്‍, ബെഡ് റൂം, റെസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ വാനിനകത്തുണ്ട്. ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളും വാനിലുണ്ട്.

കൂടുതല്‍

കൂടുതല്‍

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

More from DriveSpark

Article Published On: Friday, July 3, 2015, 17:07 [IST]
English summary
Telangana CM K Chandrashekar Rao and His Bullet-Proof Van.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X