ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍

By Santheep

കച്ചവടക്കാരായ ബനിയ സമുദായക്കാര്‍ പൊതുവില്‍ ഉപയോഗിക്കുന്ന സര്‍നെയിം ആണ് മോദി എന്നത്. കച്ചവടത്തിലൂടെ വന്‍ സമ്പന്നരായി മാറിയ ഒരു സമൂഹമാണിവരുടേത്. ലളിത് കുമാര്‍ മോദി എന്ന കുശാഗ്രബുദ്ധിയായ കച്ചവടക്കാരനും ഈ സമുദായത്തില്‍ നിന്നാണ് വരുന്നത്.

ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ഭിക്ഷാംദേഹിയായി രാജ്യങ്ങള്‍ തോറും അലഞ്ഞുനടന്ന് ക്ഷീണിതനായ ലളിത് മോദിയെ ഒരു മന്ത്രി മാനുഷികപരിഗണന വെച്ച് സഹായിച്ചതാണ് പ്രശ്‌നമായത്. മനുഷ്യത്വത്തിന് വിലയില്ലാത്ത കാലം എന്നേ പറയേണ്ടൂ. തട്ടിപ്പിന്റെ കളിയായ ഐപിഎല്‍ അടക്കമുള്ള ബിസിനസ്സുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിച്ച് കൂളായി ജീവിക്കുന്ന മോദിയണ്ണന്റെ പക്കലുള്ള അത്യാഡംബരക്കാറുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച.

റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി

റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി

പുതിയ തലമുറ റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡലാണ് ലളിത് മോദിയുടെ പക്കലുള്ള കാറുകളിലൊന്ന്. ഏതാണ്ട് രണ്ടേമുക്കാല്‍ കോടി രൂപ വരും ഈ കാറിന്. മോദി ഈ കാറുപയോഗിക്കുന്നത് ലണ്ടനിലാണ്.

ഫെരാരി എഫ്12 ബെര്‍ലിനെറ്റ

ഫെരാരി എഫ്12 ബെര്‍ലിനെറ്റ

കാറുകളോടുള്ള ഭ്രാന്തിന്റെ കാര്യത്തില്‍ മോദിയുടെ മകന്‍ അച്ഛനെ കടത്തിവെട്ടും. മോദിക്ക് 50 വയസ്സായപ്പോള്‍ സന്തോഷിച്ച അദ്ദേഹത്തിന്റെ മകന്‍ ഒരു ഫെരാരി എഫ്12 ബെര്‍ലിനെറ്റ വാങ്ങി നല്‍കിയാണ് ആഘോഷിച്ചത്. ഏതാണ്ട് നാലേമുക്കാല്‍ കോടി രൂപവരും ഇന്ത്യന്‍ നിലവാരത്തില്‍ ഈ വാഹനത്തിന്.

മെഴ്‌സിഡിസ് ബെന്സ് ജി63 എഎംജി

മെഴ്‌സിഡിസ് ബെന്സ് ജി63 എഎംജി

മോദിയുടെ മകനായ രുചിര്‍ മോദിയുടെ പക്കലുള്ള കാറാണിത്. യുകെ ആസ്ഥാനമാക്കിയാണ് ഇവര്‍ ബിസിനസ്സ് നിയന്ത്രിക്കുന്നത് ഇപ്പോള്‍. ഈ കാര്‍ ലണ്ടനിലാണുള്ളത്.

ഫെരാരി കാലിഫോര്‍ണിയ

ഫെരാരി കാലിഫോര്‍ണിയ

ഈ കാര്‍ ലളിത് മോദിയുടെ ഭാര്യക്ക് ഏതോ അവസരത്തില്‍ സന്തോഷം വന്നപ്പോള്‍ വാങ്ങിസമ്മാനിച്ചതാണ്. ഭര്‍ത്താവിന്റെ താല്‍പര്യങ്ങളെ തിരിച്ചറിയുന്ന ഭാരിയാണിവര്‍. ഈ കാറും ലണ്ടനിലെ മോദിയുടെ വീട്ടിലാണുള്ളത്.

ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ്

ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ്

മോദി ഭാര്യയില്‍ നിന്ന് സമ്മാനം പറ്റുക മാത്രമല്ല ചെയ്തിട്ടുള്ളത്. ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ് വാങ്ങി തിരിച്ചു സമ്മാനിക്കുകയും ചെയ്തു. കുടുംബസമേതം ഇവര്‍ ഓട്ടോ എന്‍തൂസിയാസ്റ്റുകളാണ്. ഇന്ത്യന്‍ നിലവാരത്തില്‍ ഒരു മൂന്നുമൂന്നരക്കോടി രൂപ വിലവരും.

ഡബ്ല്യു222 മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്സ്

ഡബ്ല്യു222 മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്സ്

ഈ കാര്‍ മോദിയുടെ മകന്‍ രുചിറിന്റെ പക്കലാണുള്ളതെന്ന് കേള്‍ക്കുന്നു. ഇത് വാങ്ങിയത് മോദി തന്നെയാണ്. ഇന്ത്യയിലാണ് ഈ കാറുള്ളത്.

ബിഎംഡബ്ല്യു 7 സീരീസ് 760 എല്‍ഐ

ബിഎംഡബ്ല്യു 7 സീരീസ് 760 എല്‍ഐ

ഇന്ത്യയിലാണ് ഈ കാറുള്ളത്. മോദി സിഗരറ്റ് പുകച്ച് ഈ കാറിന്റെ ബാക്ക് സീറ്റില്‍ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ് മുംബൈയില്‍.

കൂടുതല്‍

കൂടുതല്‍

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ധോണി സ്വന്തമാക്കി

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

മഹേന്ദ്ര സിങ് ധോണിയുടെ കരുത്തന്‍ കാറുകള്‍

മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും: ഒരു താരതമ്യം

More from DriveSpark

Article Published On: Friday, July 3, 2015, 9:03 [IST]
English summary
Cars Of Lalit Modi And His Son.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X