സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

By Santheep

പ്രതികരണശേഷി ഒരു മോശം കാര്യമാണെന്നു വരെ കേരളീയർ സന്ദേഹിക്കാൻ തുടങ്ങിയ ഒരു സന്ദർഭമുണ്ടായിരുന്നു. സുരേഷ് ഗോപി പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് ഇത് സംഭവിച്ചത്. ഇത്രയധികം പ്രതികരണമൊക്കെ ഇങ്ങോരുടെ ഉള്ളിൽ കിടപ്പുണ്ടായിരുന്നോ എന്ന് മലയാളികൾ അത്ഭുതപ്പെട്ടു.

സുരേഷ് ഗോപിയെപ്പറ്റി ഏറെക്കുറെയെല്ലാം നമുക്കറിയാം. എന്നാൽ, അദ്ദേഹത്തിന്റെയുള്ളിലെ ഹാർഡ് കോർ വാഹനാരാധാകനെ നമുക്ക് അധികം പരിചയമില്ല. ഇവിടെ സുരേഷ് ഗോപ് എന്ന ഓട്ടോമൊബൈൽ എൻതൂസിയാസ്റ്റിനെ പരിയപ്പെടുത്തുകയാണ്.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

സുരേഷ് ഗോപിയുടെ പക്കലുള്ള രണ്ട് കാറുകളെയാണ് എടുത്തു പറയേണ്ടത്. ഓഡി ക്യു7, ഫോക്സ്‌വാഗൺ ബീറ്റിൽ എന്നിവയാണവ. ഇവകൂടാതെ ഒരു വാനിറ്റി വാനും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

ഒരു പെട്രോൾ മോഡലും രണ്ട് ഡീസൽ മോഡലുമാണ് ഓഡി ക്യു7ന്റെ ഇന്ത്യൻ സാന്നിധ്യം. പെട്രോൾ പതിപ്പിന് ഷോറൂം വില 60,000 രൂപയുടെ ചുറ്റുവട്ടത്ത് വരും. ഡീസൽ പതിപ്പുകൾക്ക് 60,30,000 രൂപ, 79,88,000 രൂപ എന്നിങ്ങനെയാണ് ഷോറൂം നിരക്ക്.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

ഡീസൽ എൻജിൻ ലിറ്ററിന് 12.62 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനോടു ചേർത്തിരിക്കുന്നു.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

3 ലിറ്റർ ശേഷിയുള്ളതാണ് ഡീസൽ എൻജിനുകളിലൊന്ന്. 3800 ആർപിഎമ്മിൽ 243 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 1750 ആർപിഎമ്മിൽ 550 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. 4.2 ലിറ്ററിന്റെ മറ്റൊരു ഡീസൽ എൻജിൻ കൂടിയുണ്ട്. ഇത് 337 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

3.0 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 330 കുതിരശക്തി ഉൽപാദിപ്പിക്കുന്നുണ്ട് ഈ എൻജിൻ.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

ഫോക്സ്‍വാഗണിന്‍റെ മുഖം തന്നെയാണ് ബീറ്റില്‍ എന്നു പറയാം. വലിയ ലാഭമൊന്നും നേടിത്തരുന്നില്ലെങ്കിലും ബീറ്റിലിനെ പ്രതിച്ഛായ നിര്‍മാണത്തിനായി ഫോക്സ്‍വാഗണ്‍ കൂടെ കൊണ്ടു നടക്കുന്നു.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

ബീറ്റിലിന്‍റെ രൂപത്തിലെ ക്ലാസിക് സ്വഭാവം കമ്പനിയുടെ പ്രതിച്ഛായയ്ക്ക് തിളക്കം കൂട്ടുന്നു. തറവാടിത്തമുള്ള കമ്പനിയെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടാന്‍ ഇടയൊരുക്കുന്നു.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

സ്ത്രീകളുടെ കാർ എന്ന ഒരു പേര് ഈ കാറിനുണ്ടായിരുന്നു. ഇത് വിൽപനയെ ദോഷമായി ബാധിക്കുമെന്നത് തിരിച്ചറിഞ്ഞ് ചില ഡിസൈൻ മാറ്റങ്ങൾ വരുത്തി കുറച്ച് 'ആണത്തം' പകർന്നു നൽകിയിരുന്നു ഫോക്സ്‌വാഗൺ.

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

എയ്ഷറിന്‍റെ കാരവാനാണ് സുരേഷ് ഗോപി ഷൂട്ടിംഗ് സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. ഇതേ കമ്പനി തന്നെയാണ് മമ്മൂട്ടിയുടെ കാരവാനും അസംബ്ള്‍ ചെയ്ത് നല്‍കിയത്.

കൂടുതൽ

കൂടുതൽ

കന്നഡ നടൻ ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

മമ്മൂട്ടിയുടെ '369' കാറുകള്‍

തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

എആര്‍ റഹ്മാന്‍: ആഡംബരം സംഗീതത്തില്‍ മാത്രം!

More from DriveSpark

Article Published On: Thursday, September 3, 2015, 18:15 [IST]
English summary
Cars Owned By Actor Suresh Gopi.
കൂടുതല്‍... #celebrity car #audi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X