കന്നഡ നടൻ ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

Written By:

കന്നഡയിലെ ശിവരാജ് കുമാർ ഹാട്രിക് ഹീറോ എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹം വേറെ ഒരു ലെവലാണ്. മരണമാസ്സ് പടങ്ങളിൽ മാത്രമേ അഭിനയിക്കാറുള്ളൂ. നമ്മുടെ നാട്ടിലെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ മാസ്സ് പടങ്ങളോട് ശിവരാജ് കുമാർ പടങ്ങളെ താരതമ്യം ചെയ്യാവുന്നതാണ്.

ശിവരാജ് കുമാറിന്റെ മകൾ ഡോ. നിരുപമയുടെ കല്യാണം ഇക്കഴിഞ്ഞ ദിവസമായിരുന്നു. മകൾക്കും വരനും ഒരു കിടിലൻ സമ്മാനമാണ് ശിവരാജ് കുമാർ കാത്തു വെച്ചിരുന്നത്. അതെക്കുറിച്ച് താഴെ വായിക്കാം.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

ഒരു ബിഎംഡബ്ല്യു 3 സീരീസ് സെഡാനാണ് നിരുപമയ്ക്ക് അച്ഛൻ ശിവരാജ് കുമാർ നൽകിയത്.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഈ വാഹനം വിപണിയിലെത്തുന്നുണ്ട്. ഏത് മോഡലാണ് ശിവരാജ് കുമാർ വാങ്ങി നൽകിയതെന്ന് വ്യക്തമല്ല.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

3 സീരീസിന്റെ ആകെ നാല് വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കും. ഇവയിൽ മൂന്നെണ്ണം ഡീസൽ മോഡലും ഒരെണ്ണം പെട്രോൾ മോഡലുമാണ്.

ഡീസൽ വേരിയന്റുകളും വിലകളും

ഡീസൽ വേരിയന്റുകളും വിലകളും

  • ബിഎംഡബ്ല്യു 3 സീരീസ് 320ഡി - 33,65,000
  • ബിഎംഡബ്ല്യു 3 സീരീസ് 320ഡി സ്പോർട് ലൈൻ - 38,90,000
  • ബിഎംഡബ്ല്യു 3 സീരീസ് 320ഡി ലക്ഷ്വറി ലൈൻ - 38,90,000
പെട്രോൾ വേരിയന്റ്

പെട്രോൾ വേരിയന്റ്

3 സീരീസിന്റെ ഒരു പെട്രോൾ വേരിയന്റ് മാത്രമേ ഇന്ത്യയിൽ ലഭിക്കുന്നുള്ളൂ. 328ഐ സ്പോർട്‌ലൈൻ എന്ന ഈ വേരിയന്റിന് 42,50,000 രൂപയാണ് എക്സ്ഷോറൂം നിരക്ക്.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

പെട്രോൾ പതിപ്പ് നൽകുന്ന മൈലേജ് ലിറ്ററിന് 14.79 കിലോമീറ്ററാണ്. ഡീസൽ പതിപ്പ് ലിറ്ററിന് 18.88 കിലോമീറ്റർ മൈലേജ് നൽകുന്നു.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

ഡീസൽ എൻജിൻ

2 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് 3 സീരീസ് മോഡലിലുള്ളത്. 184 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 380 എൻഎം ആണ് ടോർക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

പെട്രോൾ എൻജിൻ

പെട്രോൾ എൻജിൻ

2 ലിറ്റർ ശേഷിയുണ്ട് 3 സീരീസിന്റെ പെട്രോൾ എൻജിന്. 6500 ആർപിഎമ്മിൽ പരമാവധി 245 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് കഴിയും.

പെട്രോൾ എൻജിൻ

പെട്രോൾ എൻജിൻ

1250 ആർപിഎമ്മിൽ 350 എൻഎം ആണ് ടോർക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

പന്ത്രണ്ട് നിറങ്ങളിൽ 3 സീരീസ് സെഡാൻ ഇന്ത്യയിലെ ലഭിക്കും. നിരുപമയ്ക്ക് അച്ഛൻ നൽകിയത് ഇംപീരിയൽ ബ്ലൂ നിറത്തിലുള്ള മോഡലാണ്.

കൂടുതൽ

കൂടുതൽ

പുനീത് രാജ്കുമാര്‍ 50 ലക്ഷത്തിന്റെ ഹാര്‍ലിയില്‍

ബോളിവുഡ് താരങ്ങൾക്ക് എന്താണിത്ര സമ്മാന ദൗർബല്യം?

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

സല്‍മാന്‍ ഖാന്‍ സഹോദരിക്ക് നല്‍കിയത്

കൂടുതല്‍... #celebrity car
English summary
Shivaraj Kumar Gifted His Daughter A 3 Series Sedan.
Story first published: Tuesday, September 1, 2015, 7:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark