ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

1948 ഫെബ്രുവരി മാസത്തില്‍ കര്‍ണാടകത്തിലെ മണ്ഡ്യ ജില്ലയിലാണ് ജയലളിതയുടെ ജനനം. മൈസൂര്‍ രാജാക്കന്മാരായ വോഡിയാര്‍മാരുടെ കുടുംബവുമായി ഏതെല്ലാമോ വിധത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ട്. തമിഴ് സംസാരിക്കുന്ന അയ്യങ്കാര്‍ ബ്രാഹ്മണരാണ് ഇവര്‍. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റം അഴിമതിക്കാരായ നിരവധി പേരുടെ കൈകളിലേക്ക് വിഭജിക്കപ്പെട്ടപ്പോള്‍ അതിലെ ഒരു പ്രധാന പങ്ക് പറ്റിയത് ഈ കര്‍ണാടകക്കാരിയായിരുന്നു.

ജയലളിതയുടെ ആഡംബരഭ്രമത്തിന് സമാനമായവ എന്തെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഇക്കാര്യത്തില്‍ വിദേശികളായ ചില ഏകാധിപതികളുടെ വഴിയിലാണ് ഇവര്‍ ശരിക്കുമുള്ളത്. അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇവര്‍ ഉപയോഗിക്കുന്നത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്ന ആഡംബര എസ്‌യുവിയാണ്. ഇത് ഔദ്യോഗികവാഹനം മാത്രമാണെന്ന് പ്രത്യേകം അറിയിക്കട്ടെ. ജയലളിതയുടെ കാറിനെ അടുത്തറിയാം താഴെ.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

2982 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എസ്‌യുവി വിപണിയിലെത്തുന്നത്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

3400 ആര്‍പിഎമ്മില്‍ 170 കുതിരകളുടെ കരുത്ത് പകരാനുള്ള ശേഷിയുണ്ട് ജയലളിതയുടെ വാഹനത്തിന്. 1600 ആര്‍പിഎമ്മില്‍ 410 എന്‍എം ആണ് ചക്രവീര്യം (ടോര്‍ക്ക്).

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത് ഒരു 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. 87 ലിറ്റര്‍ സംഭരണശേഷിയുണ്ട് ഇന്ധനടാങ്കിന്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, േ്രഗ മെറ്റാലിക്ക്, പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക് എന്നീ നിറങ്ങളില്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ലഭിക്കുന്നു.

ജയലളിതയുടെ അത്യാഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി

ജയലളിതയുടെ പക്കലുള്ളത് പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍ നിറത്തിലുള്ള പ്രാഡോയാണ്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

4780 മില്ലിമീറ്റര്‍ നീളമാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയ്ക്കുള്ളത്. 1885 മില്ലിമീറ്റര്‍ വീതിയും വാഹനത്തിനുണ്ട്. ഉയരം 1880 എംഎം.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

വാഹനത്തിന്റെ വീല്‍ബേസ് 1790 എംഎം ആണ്. 220 മില്ലിമീറ്ററെന്ന മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സ് ഈ എസ്‌യുവിക്കുമ്ട്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ഏഴ് യാത്രക്കാര്‍ക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം ജയലളിതയുടെ കാറില്‍.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

എയര്‍ബാഗുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇബിഡി, ഇഎസ്പി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട് ജയയുടെ കാറില്‍.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഒരു പതിപ്പു മാത്രമേ ഇന്ത്യയില്‍ ലഭിക്കുകയുള്ളൂ. കര്‍ണാടക മുൻ മുഖ്യമന്ത്രി യെഡ്യൂരപ്പയും ഇതേ മോഡലാണ് ഉപയോഗിച്ചിരുന്നത്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

കൊച്ചിയിലെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 84,57,635 രൂപയാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വില.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ഈ കാറിന് ആര്‍ടിഒ, ഇന്‍ഷൂറന്‍സ് തുടങ്ങിയ ചെലവുകള്‍ കഴിഞ്ഞ് റോഡിലിറങ്ങുമ്പോള്‍ 1,02,96,836 രൂപ വില വരും!

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ജയലളിതയുടെ പ്രചാരണവാഹനം.

Most Read Articles

Malayalam
കൂടുതല്‍... #celebrity car #toyota
English summary
Luxury Sports Utility Car Of Jayalalitha.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X