സ്വത്തുവിവരം പരസ്യപ്പെടുത്തി: ജയലളിതയുടെ പക്കല്‍ 9 കാറുകള്‍!!
ജയലളിത തന്റെ പക്കലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. 117.13 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് ജയലളിത രേഖാമൂലം വ്യക്തമാക്കിയത്. രാധാകൃഷ്ണന്‍ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ വരുന്ന 27ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്വത്തുക്കള്‍ പരസ്യപ്പെടുത്തിയത്.
ഇക്കൂട്ടത്തില്‍ ജയലളിത തന്റെ പക്കലുള്ള കാറുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട് ആകെ ഒമ്പത് കാറുകളാണ് ജയയുടെ പക്കലുള്ളത്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

08. അംബാസ്സഡര്‍ കാര്
1980 മോഡല്‍ അംബാസ്സഡര്‍ കാര്‍ ജയലളിതയുടെ ശേഖരത്തിലുണ്ട്. ഇതിന് 10,000 രൂപയാണ് ഇപ്പോഴത്തെ മതിപ്പ് കണക്കാക്കിയിരിക്കുന്നത്.

07. മഹീന്ദ്ര ജീപ്പ്
2007 മോഡല്‍ മഹീന്ദ്ര ജീപ്പാണ് മറ്റൊരു വാഹനം. ഇതിനും 10,000 രൂപയുടെ മതിപ്പാണുള്ളതെന്ന് ജയലളിത പറയുന്നു.

06. മഹീന്ദ്ര ബൊലെറോ
2000ത്തില്‍ ജയലളിത ഒരു ബൊലെറോ എസ്‌യുവി സ്വന്തമാക്കുകയുണ്ടായി. 80,000 രൂപയാണ് ഈ മോഡലിന്റെ ഇപ്പോഴത്തെ മതിപ്പ്.

05. ടെംപോ ട്രാവലര്‍
രണ്ടായിരത്തില്‍ തന്നെ ഒരു ടെംപോ ട്രാവലറും ജയലളിത വാങ്ങി. ഇതിന്റെ ഇപ്പോഴത്തെ മതിപ്പും 80,000 ആണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

04. സ്വരാജ് മസ്ദ മാക്‌സി
1998ലാണ് ജയലളിത സ്വരാജ് മസ്ദ മാക്‌സി സ്വന്തമാക്കിയത്. ഈ വാഹനത്തിനിപ്പോള്‍ 10,000 രൂപയേ മൂല്യമുള്ളൂ എന്ന് ജയ പറയുന്നു.

03. കോണ്ടസ്സ
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്ന കോണ്ടസ്സ ആഡംബര സെഡാനും ജയലളിത വാങ്ങുകയുണ്ടായി. 1990ലായിരുന്നു ഇത്. ഈ വാഹനത്തിനിപ്പോള്‍ 5,000 രൂപയേ മതിപ്പുള്ളൂ.

02. ടെംപോ ട്രാക്‌സ്
ജയലളിത 1989ലാണ് ടെംപോ ട്രാക്‌സ് വാങ്ങുന്നത്. ഈ വാഹനത്തിനിപ്പോള്‍ 30,000 രൂപ മതിപ്പുണ്ട്.

01. ടൊയോട്ട പ്രാഡോ
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മോഡലും ജയലളിതയുടെ പക്കലുണ്ട്. രണ്ട് പ്രാഡോകളാണ് ജയയുടെ പക്കലുള്ളതെന്ന് രേഖ വ്യക്തമാക്കുന്നു. ഓരോന്നിനും 20 ലക്ഷം രൂപ വീതം മതിപ്പ് കാണുന്നു. ജയയുടെ പ്രാഡോയെക്കുറിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നതാണ്.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി
ഭാരതത്തിലെ സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ താരങ്ങളും കാറുകളും!


Click it and Unblock the Notifications








